ശബരിമല നെയ്യ് ക്രമക്കേട്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വിജിലൻസ് പരിശോധന
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വിജിലൻസ് പരിശോധന. ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ബോർഡ് പ്രസിഡൻറിന്റെ ഓഫീസിൽ പരിശോധന നടത്തുന്നത്. പി എസ് പ്രശാന്ത് അധ്യക്ഷനായിരുന്ന കാലത്തെ ഫയലുകളാണ് പരിശോധിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ബോർഡ് പ്രസിഡൻറ് ഓഫീസിലേക്ക് പരിശോധന നടത്താനായി വിജിലൻസ് ഉദ്യോഗസ്ഥർ എത്തുന്നത്. ചില ഫയലുകൾ ശേഖരിച്ച് പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങി. നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റ്‌റ് പി എസ് പ്രശാന്തിനെയും മെമ്പർ അജികുമാർ എന്നിവരെ പ്രതിചേർക്കാനുള്ള നീക്കമാണ് വിജിലൻസ് […]
Read more

