Author: Anju Jolly Alex

ഡ്യൂറന്‍ഡ് കപ്പ്; മുംബൈ എഫ്.സി ടീമില്‍ ഇടം പിടിച്ച് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്

135-ാമത് ഡ്യൂറന്‍ഡ് കപ്പിനുള്ള മുംബൈ എഫ്.സി ടീമില്‍ ഇടംപിടിച്ച് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്. ഷില്ലോങ്ങില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ താരം കളിക്കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. ടീമിനൊപ്പം സജീവമായി പരിശീലനം നടത്തിവരുന്ന ടൈഗര്‍ ഗ്രൂപ്പ് ഇ-യില്‍ ഷില്ലോങ് ലാജോങ് എഫ്‌സി, നോങ്ക്സെ, ലാങ്സ്‌നിങ് എഫ്‌സി എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. ജൂലൈ 30-ന് ടീമിനൊപ്പം യാത്ര തിരിക്കും. മുംബൈ പ്രീമിയര്‍ ലീഗിലൂടെ നേരത്തെ തന്നെ ടൈഗര്‍ ഷ്രോഫ് തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ അരങ്ങേറ്റം കുറിച്ചിരുന്നു. കുട്ടിക്കാലം […]
Read more

മുഹമ്മദ് സലാ ടര്‍ക്കിഷ് ക്ലബ്ബിലേക്കില്ലെന്ന് റിപ്പോര്‍ട്ട്

ഈജിപ്ഷ്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് സലാ ടര്‍ക്കിഷ് ക്ലബ്ബ് ബെസിക്തസിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാൽ കരാര്‍ത്തുകയില്‍ തീരുമാനമാകാത്തതിനെ തുടർന്ന് ചർച്ചകൾ മുടങ്ങി. ഈജിപ്ഷ്യന്‍ താരത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ കാരണം മുഹമ്മദ് സലായുമായുള്ള ചര്‍ച്ചകള്‍ നിലവില്‍ തടസ്സപ്പെട്ടിരിക്കുകയാണെന്ന് ബെസിക്തസ് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ഒണ്ടര്‍ ഓസെന്‍ സ്ഥിരീകരിച്ചു. 2025-26 സീസണിന്റെ അവസാനത്തില്‍ ലിവര്‍പൂളുമായി പരസ്പര ധാരണയിലെത്തി കരാര്‍ നേരത്തെ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് സലാ നിലവില്‍ ഫ്രീ ഏജന്റാണ്. ഈജിപ്തിനെ പ്രീ ക്വാര്‍ട്ടറിലേക്ക് നയിച്ച ലോകകപ്പിന്റെ അവസാനത്തിന് ശേഷം സലാ ബെസിക്തസിലേക്ക് മാറുമെന്ന […]
Read more

അരിയും ഗോതമ്പും എടിഎമ്മിലൂടെ ലഭ്യമാക്കുന്ന പദ്ധതി വരുന്നു

തിരുവനന്തപുരം: അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾ എടിഎമ്മിലൂടെ ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കാനൊരുങ്ങി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്. പദ്ധതിയുടെ പ്രാരംഭ നടപടികൾ സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഒഡീഷയിൽ പരീക്ഷിച്ച് വിജയിച്ച മാതൃകയാണ് സംസ്ഥാനത്തും നടപ്പാക്കാൻ ആലോചിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ധാന്യവിതരണ യന്ത്രമാണ് ഒഡീഷയിലെ ഭുവനേശ്വറിലുള്ളത്. ഉപഭോക്താക്കൾ ധാന്യവിതരണ യന്ത്രത്തിൽ ആധാർ, റേഷൻ കാർഡ് എന്നിവയുടെ വിവരങ്ങൾ നൽകണം. തുടർന്ന് ബയോമെട്രിക് സിസ്റ്റത്തിലൂടെ വിരലടയാളം സ്കാൻ ചെയ്യണം. ഇതോടെ മെഷീനിൽ നിന്ന് ധാന്യങ്ങൾ ശേഖരിക്കാം. അഞ്ചുമിനിറ്റിനുള്ളിൽ ഉപഭോക്താക്കൾക്ക് […]
Read more

സിജെപിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ തരം​ഗമായി ഇജെപി

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളില്‍ ഇ20 ജനതാ പാര്‍ട്ടിക്ക് പിന്തുണ ഏറുന്നു. നിതിന്‍ ഗഡ്കരിക്കെതിരായ വിമര്‍ശനങ്ങളാണ് ഇജെപി അഥവാ ഇ ട്വന്റി ജനതാ പാർട്ടി പ്രധാനമായും ഉന്നയിക്കുന്നത്. 100 ശതമാനം ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്ന ആവശ്യവും ഇജെപി ഉന്നയിക്കുന്നുണ്ട്. പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ പല ടാക്‌സി അസോസിയേഷനുകളും ടൂറിസ്റ്റ് അസോസിയേഷനുകളും ആഗസ്റ്റ് നാലിന് വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ജന്തര്‍ മന്തറിലാണ് പ്രതിഷേധം നടക്കുക. ഇൻസ്റ്റഗ്രാമിൽ ഇതിനകം തന്നെ ഇജെപിക്ക് 5 ലക്ഷം ഫോളോവേഴ്‌സ് […]
Read more

പിണറായി വിജയനെ താനടക്കം വിമർശിക്കാറുണ്ടെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്തിന് പേടിക്കണമെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് ഇ.പി ജയരാജന്‍. പാര്‍ട്ടി കമ്മിറ്റികളില്‍ താനടക്കം അദ്ദേഹത്തെ വിമര്‍ശിക്കാറുണ്ടെന്നും ഇ. പി ജയരാജന്‍ പറഞ്ഞു. എന്നാല്‍ അക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പറയാറില്ലെന്നും അത് പാര്‍ട്ടി സംഘടനാ കാര്യമാണെന്നും പറയേണ്ടത് പാര്‍ട്ടിയില്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും പാര്‍ട്ടിയില്‍ വിമര്‍ശിക്കും, സ്വയം വിമര്‍ശനവും തെറ്റ് തിരുത്തലുമുണ്ട്. അതുപോലെ സ്വയം തിരുത്തലുമുണ്ട്. ഇതെല്ലാം നടത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും ഇ പി […]
Read more

ഇ20 ഇന്ധന മിശ്രണം; വ്യാജ പ്രചരണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നിതിന്‍ ഗഡ്കരി

ന്യൂഡൽഹി: ഇ20 ഇന്ധന മിശ്രണ പദ്ധതിയിലെ വ്യാജ പ്രചരണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മെറ്റയ്ക്കും എക്സിനും ഗൂഗിളിനുമെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. വ്യാജ വീഡിയോകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. മെറ്റയ്ക്കും എക്സിനും ഗൂഗിളിനും നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യമുണ്ട്. ഇ20 ഇന്ധന മിശ്രണ പദ്ധതിയില്‍ ഉത്തരവാദിത്തം ഇല്ലെന്നും നിതിന്‍ ഗഡ്കരി ഹര്‍ജിയില്‍ പറയുന്നു. തനിക്ക് ഇ 20 ഇന്ധന മിശ്രണ പദ്ധതിയില്‍ പങ്കില്ലെന്നും തനിക്കും കുടുംബത്തിനും […]
Read more

യുഡിഎഫ് നേതൃയോഗം; ഉഭയകക്ഷി ചർച്ചയ്ക്കായി ഉപസമിതിയെ നിയോഗിച്ചേക്കും

തിരുവനന്തപുരം: ഭരണത്തിലേറിയ ശേഷം മുന്നണി യോഗം ചേർന്ന് ചർച്ചകൾ നടന്നിട്ടില്ലെന്ന പരാതി ഉയരുന്നതിനിടെ, വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം ചേരും. നയപരമായ കാര്യങ്ങൾക്കൊപ്പം ഭരണത്തിന്റെ ഭാഗമായി ലഭിക്കുന്ന പദവികളുടെ വിഭജനവും തീരുമാനമാകാനുണ്ട്. ബോർഡ്, കോർപ്പറേഷൻ ചെയർമാൻ, അംഗങ്ങൾ, വിവിധ കമ്മിഷനുകളിലേക്കുള്ള നിയമനങ്ങൾ, അക്കാദമിക സമിതികളിലേക്ക് പ്രതിനിധികളെ നിശ്ചയിക്കൽ എന്നിങ്ങനെ മുന്നണിക്കുള്ളിൽ ധാരണയാകേണ്ട കാര്യങ്ങളുമുണ്ട്. ഇതിൽ തീരുമാനമുണ്ടാക്കാനുള്ള ഉഭയകക്ഷി ചർച്ചയ്ക്കായി ഉപസമിതിയെ നിയോഗിച്ചേക്കും. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പുതുതായി രൂപവത്കരിച്ച സ്ഥാപനങ്ങളും മുൻപ്‌ കേരള കോൺഗ്രസ് (എം) കൈവശം വെച്ചിരുന്ന […]
Read more

ഫുട്‌ബോള്‍ ആരാധകര്‍ക്ക് തുറന്ന കത്തുമായി കിലിയന്‍ എംബാപ്പെ

ഫുട്‌ബോള്‍ ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സ് പുറത്തായതിന് പിന്നാലെ,ആരാധകര്‍ക്കായി വൈകാരികമായ തുറന്ന കത്ത് പങ്കുവെച്ചിരിക്കുകയാണ് ടീമിന്റെ നായകനും സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെ. ലോകകപ്പ് കിരീടം നാട്ടിലെത്തിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും, ഈ നിരാശ കുറച്ചുകാലം കൂടി വേദനിപ്പിക്കുമെന്നും എംബാപ്പെ കത്തില്‍ കുറിച്ചു. കുട്ടിക്കാലത്ത് തന്റെ ആരാധനാപാത്രമായ തിയറി ഹെന്റിയുടെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന ഓര്‍മ്മച്ചിത്രമടക്കം പങ്കുവെച്ചാണ് എംബാപ്പെ കത്ത് ആരംഭിക്കുന്നത്. ‘ഞങ്ങള്‍ ട്രോഫി സ്വന്തമാക്കിയില്ല. അത് ഞങ്ങളെ വേദനിപ്പിക്കുന്നുണ്ട്. കുറച്ചുകാലം കൂടി അത് വേദനിപ്പിക്കുകയും ചെയ്യും’ -എംബാപ്പെ പറഞ്ഞു. […]
Read more

വ്യാജപ്രചാരണം; ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ച് പി.കെ ശ്രീമതി

തിരുവനന്തപുരം: തനിക്കെതിരെ വ്യാജവാർത്ത നൽകിയ ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ച് സിപിഎം നേതാവ് പി.കെ ശ്രീമതി. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും അല്ലെങ്കിൽ സിവിലും ക്രിമിനലുമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നുമാണ് നോട്ടീസിൽ പറയുന്നത്. നേരത്തേ വ്യാജവാർത്ത പ്രചരിപ്പിച്ചർക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഡിജിപി, വനിതാ കമ്മിഷൻ എന്നിവർക്ക് പി.കെ ശ്രീമതി പരാതി നൽകിയിരുന്നു. സൈബർ ഓപ്പറേഷൻസ് ഐജി പി. പ്രകാശാണ് പരാതി അന്വേഷിക്കുന്നത്. ശ്രീമതിയുടെ […]
Read more

പ്രിയദർശിനി സർവീസുകളിലെ തട്ടിപ്പ് കണ്ടെത്തിയാൽ ഉടൻ സസ്പെൻഷൻ

തിരുവനന്തപുരം: പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡി നിർദേശം നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഓർഡിനറി ബസുകളിൽ ആറ് ക്രമക്കേടുകൾ കൂടി കണ്ടെത്തിയതായി വിജിലൻസ് വിഭാഗം യോഗത്തിൽ റിപ്പോർട്ട് ചെയ്തു. പ്രിയദർശിനി സർവീസുകളിലെ യാത്രക്കാരുടെ എണ്ണവും കളക്ഷനും ഓരോ ഡിപ്പോയും അതത് ദിവസം പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം. പരമാവധി ഓർഡിനറി ബസുകൾ പരിശോധിക്കാൻ വിജിലൻസ് സ്ക്വാഡുകൾക്ക് നിർദേശം നൽകിയതായും വിജിലൻസ് ഓഫീസർ അറിയിച്ചു. പ്രിയദർശിനി […]
Read more

Recent News