ആരോഗ്യമേഖലയിൽ ‘മിഡ്‌വൈഫറി’ ഔദ്യോഗിക തസ്തികയായി ഉൾപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മേഖലയിൽ ‘മിഡ്‌വൈഫറി’ ഒരു പുതിയ ഔദ്യോഗിക തസ്തികയായി ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിറക്കി. മാതൃ-ശിശു ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. ആരോഗ്യ സേവനങ്ങളുടെ വികസനത്തിനും ആവശ്യകതയ്ക്കുമനുസരിച്ച് മറ്റ് അനുബന്ധ തസ്തികകൾ ഉൾപ്പെടുത്താൻ അനുമതി നൽകുന്ന 2020-ലെ 70-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 3 പ്രകാരമാണ് ഈ തീരുമാനം. സുരക്ഷിതമായ പ്രസവ ശുശ്രൂഷകൾ ഉറപ്പാക്കാനും ഗർഭിണികൾക്കും നവജാതശിശുക്കൾക്കും മികച്ച പരിചരണം നൽകാനും യോഗ്യതയുള്ള വിദഗ്ദ്ധർക്ക് […]
Read more

