ലോകത്തെ മൂല്യമേറിയ ഫുട്‌ബോള്‍ താരങ്ങളായി യമാലും ഹാളണ്ടും

ഫുട്‌ബോള്‍ ലോകകപ്പിന് ശേഷം ലോകത്തെ മൂല്യമേറിയ ഫുട്‌ബോള്‍ താരങ്ങളായി സ്പാനിഷ് കൗമാര താരം ലമീന്‍ യമാലും നോര്‍വേ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ടും. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 1760 കോടി രൂപയാണ് യമാലിന്റെയും ഹാളണ്ടിന്റെയും വിപണി മൂല്യം. അതായത്, മൂന്നാം സ്ഥാനത്തുള്ള എംബാപ്പെയെക്കാള്‍ 160 കോടി രൂപ അധികം.ഫുട്‌ബോള്‍ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ലമിന്‍ യമാലിന്റെ മൂല്യം ഉയരുകയായിരുന്നു. മാഞ്ചെസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളന്‍ഡിനൊപ്പം ലോകത്തിലെ ഏറ്റവും വിലകൂടിയ താരമെന്ന പദവി ഇപ്പോള്‍ യമാലിനുണ്ട്. ഹാളണ്ടും ലോകകപ്പില്‍ മികച്ച പ്രകടനമാണ് നടത്തിയത്.

ഇതോടെയാണ് താരത്തിന്റെ മൂല്യവും ഉയര്‍ന്നത്. അതേസമയം, യമാലിനെക്കൂടാതെ ലാ ലിഗയിലെ രണ്ട് വമ്പന്‍ ക്ലബ്ബുകളിലെ താരങ്ങളും പട്ടികയില്‍ മുന്നിലുണ്ട്. യുവതാരങ്ങളാണ് പട്ടികയിലെ മുന്നിര സ്ഥാനങ്ങളില്‍ ഭൂരിഭാഗവും കൈയടക്കിയിരിക്കുന്നത്. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത 19 കാരന്‍ പൗ കുബാര്‍സിയുടെ മൂല്യം 100 ദശലക്ഷത്തിലെത്തി. ഫൈനലില്‍ നിര്‍ണായക ഗോള്‍ നേടിയ ഫെറാന്‍ ടോറസിന്റെ മൂല്യം 55 ദശലക്ഷമായി ഉയര്‍ന്നു.

ബാഴ്‌സലോണ-റയല്‍ മഡ്രിഡ് ക്ലബ്ബുകളുടെ മൊത്തത്തിലുള്ള സ്‌ക്വാഡ് മൂല്യം പരിശോധിക്കുമ്പോള്‍, റയല്‍ മഡ്രിഡിന്റെ സ്‌ക്വാഡ് മൂല്യം ഏകദേശം 1.43 ബില്യണും, ബാഴ്‌സലോണയുടേത് ഏകദേശം 1.30 ബില്യണുമായി ഉയര്‍ന്നു. കിലിയന്‍ എംബാപ്പെ (1600 കോടി), മൈക്കല്‍ ഒലീസെ (1360 കോടി), ജൂഡ് ബെല്ലിങ്ഹാം (1280), പെഡ്രി (1200), വിനീഷ്യസ് ജൂനിയര്‍ (1120 കോടി), വിറ്റിന്യ (1120 കോടി), ക്വിച്ച ക്വരത്സ്‌കെലിയ (1120 കോടി), ജാവോ നെവസ് (1120 കോടി) എന്നിവരാണ് ആയിരം കോടിക്ക് മുകളില്‍ മൂല്യമുള്ള താരങ്ങള്‍. ഡെക്ലാന്‍ റൈസ്, ജൂലിയന്‍ അല്‍വാരെസ്, ഡിസെയര്‍ ഡ്യുവെ, ബുകായോ സാക്ക തുടങ്ങിയവരെല്ലാം പിന്നാലെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *