Author: Anju Jolly Alex

സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബെം​ഗളൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ. ഡി. കെ ശിവകുമാറിനായി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ സിദ്ധരാമയ്യ വിരമിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ മകൻ അന്ന് ഇത് നിരസിച്ചു. ഇപ്പോൾ അപ്രതീക്ഷതിമായാണ് വീണ്ടും ഒരു അങ്കത്തിന് ബാല്യമില്ലെന്ന് മാണ്ഡ്യ ജില്ലയിലെ പൊതുപരിപാടിയിൽ സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. ഇപ്പോൾ തനിക്ക് 79 വയസായി അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത് 2028. അന്ന് തനിക്ക് 82 വയസാകും. 2028ലെ നിയമസഭാ […]
Read more

ഗുരുവായൂർ ക്ഷേത്രദർശനത്തിനായി ഓൺലൈൻ ബുക്കിങ്

തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിനായി ഓൺലൈൻ ബുക്കിങ്. സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ സേവനം അടുത്ത മാസം മുതൽ വരുന്നു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ദർശനത്തിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്താൻ ഭരണ സമിതി തീരുമാനിച്ചത്. ഓഗസ്റ്റ് 4 മുതൽ ഇത് പ്രാബല്യത്തിൽ വരും. പരീക്ഷണാടിസ്ഥാനത്തിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ആദ്യം വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടപ്പിലാക്കുക. ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്‌സെറ്റിൽ ഇതിനായി ബുക്ക് ചെയ്യാം. ബുക്കിംഗ് നടത്തിയതിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത് ആധാർ കാർഡുമായി ക്ഷേത്രനടയിൽ […]
Read more

നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പ്; ഓസ്‌കാര്‍ ഇവൻ്റ്സിനെ ഒഴിവാക്കി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പില്‍ നിന്ന് വിവാദ കമ്പനിയായ ഓസ്‌കാര്‍ ഇവന്റ്‌സിനെ ഒഴിവാക്കി. എന്‍ടിബിആര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ എതിര്‍പ്പിന് പിന്നാലെയാണ് ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കിയത്. ഇറിഗേഷന്‍ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കൊച്ചിയില്‍ ഉമാ തോമസിന് പരിക്കേറ്റ പരിപാടിയുടെ സംഘാടക കമ്പനിയായ ഓസ്‌കാര്‍ ഇവന്റ്‌സിന് കരാർ നൽകാനുള്ള നീക്കത്തിൽ എതിർപ്പുകൾ ഉയർന്നിരുന്നു. ടെന്‍ഡര്‍ സമര്‍പ്പിച്ച മൂന്ന് കമ്പനികളില്‍ നിന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഓസ്‌കാര്‍ ഇവന്റ്‌സിനെ തെരഞ്ഞെടുത്തു എന്നാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ സബ് കമ്മിറ്റി നെഹ്‌റുട്രോഫി ബോട്ട് റൈസ് […]
Read more

ആറ്റുകാലില്‍ വയോധികയായ അമ്മയെ മർദിച്ച് മകൻ

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലില്‍ വയോധികയായ അമ്മയെ മകൻ ക്രുരമായി മർദിച്ചു. ആറ്റുകാല്‍ സ്വദേശി 73 കാരിയായ സരസ്വതി അമ്മയ്ക്കാണ് മര്‍ദനമേറ്റത്. ദേഹമാസകലം മുറിവേറ്റ പാടുകളുണ്ട്. ചൂണ്ട് ഇടിച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് എട്ടോളം സ്റ്റിച്ചുകളാണ് ഇട്ടിരിക്കുന്നത്. അമ്മയെ മകന്‍ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തതായി പതാതിയുണ്ട്. അമ്മയുടെ പേരിലുള്ള വസ്തു വെച്ച് അഞ്ച് ലക്ഷം രൂപയാണ് മകനായ മധു ലോണ്‍ എടുത്തിരിക്കുന്നത്. ഈ ലോണ്‍ വയോധികയായ സരസ്വതി അമ്മ വീട്ട് ജോലിക്ക് പോയാണ് അടയ്ക്കുന്നതെന്നും ഇവര്‍ പറയുന്നു. […]
Read more

തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്നു. വഞ്ചിയൂർ പാൽക്കുളങ്ങരയിലാണ് സംഭവം. വിശാഖ് ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രദീപ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മിൽ നേരത്തെ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രദീപിനെ ആക്രമിച്ച കേസിൽ മുൻപ് വിശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതിനുശേഷവും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുൻപും ഇവർ തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെ […]
Read more

ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ടീമിന്റെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, സിംബാബ്വെ പര്യടനങ്ങളിലെ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ അടുത്ത മാസം ആദ്യം അവലോകന യോഗം ചേരുമെന്ന് റിപ്പോര്‍ട്ട്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ന് നഷ്ടപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-0 ന്റെ വലിയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. എന്നാല്‍ സിംബാബ്വെക്കെതിരായ പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കെ സ്വന്തമാക്കിക്കൊണ്ട് ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഇന്ത്യ ആദ്യ വിജയം നേടി. […]
Read more

കോണ്‍ഗ്രസിനെതിരെ വിമർശനവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

പത്തനംതിട്ട: കോണ്‍ഗ്രസിനെതിരെ വിമർശനവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതൃ ക്യാമ്പിലാണ് വിമര്‍ശനം. ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്ലാം കോണ്‍ഗ്രസാണ് എന്ന നിലപാട് അവര്‍ സ്വീകരിക്കുന്നു. പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോള്‍ കൂരായണ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും വിമര്‍ശനം. യുഡിഎഫിനാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്നും നേതൃക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നു. പത്തനംതിട്ടയില്‍ വെച്ചായിരുന്നു നേതൃക്യാമ്പ് സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയതിന് […]
Read more

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കടമെടുത്തത് 10,400 കോടിയെന്ന് കണക്ക്

തിരുവനന്തപുരം: അധികാരത്തിലെത്തിയതിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ കടമെടുത്തത് 10,400 കോടി എന്ന് കണക്കുകള്‍. മെയ് 26 ന് 1800 കോടി വായ്പ എടുത്തിരുന്നു. 2800 കോടി എടുത്തത് ജൂണ്‍ 9 ന്. പിന്നാലെ ജൂണ്‍ 23 ന് വീണ്ടും 1800 കോടി വായ്പയെടുത്തു. ജൂലൈ 7 ന് വീണ്ടും 1800 കോടിയും ജൂലൈ 21 ന് 2200 കോടിയും കടമെടുത്തു എന്നാണ് കണക്ക്. ഡിസംബര്‍ വരെ കേരളത്തിന് കടമെടുക്കാവുന്നത് 32,464 കോടി മാത്രമാണ്.സാധാരണ രീതിയില്‍ കടം എടുപ്പ് […]
Read more

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാാകുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഒരു ഇടവേളക്ക് ശേശം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതോടെയാണ് മഴ സാധ്യത വർധിച്ചത്. നിലവിൽ തെക്കൻ കേരളത്തിൽ മഴയില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് മഴ മെച്ചപ്പെടുമെന്നും ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് മഴക്കുറവ് രൂക്ഷമാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിക്കേണ്ട മഴയുടെ […]
Read more

തമിഴ്നാട് വിരുദുനഗറിൽ പടക്ക നിര്‍മ്മാണ യൂണിറ്റിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് മരണം

വിരുദുനഗര്‍: തമിഴ്നാട് ശിവകാശിയിലെ വിരുദുനഗറിൽ പടക്ക നിര്‍മ്മാണ യൂണിറ്റിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. അപകടമുണ്ടായെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തി. അപകടത്തില്‍ ഗുരുതരമായ പൊള്ളലേറ്റ തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
Read more

Recent News