Author: Anju Jolly Alex

പേളി മാണിയെ പിന്തുണച്ച് റോബിന്‍ രാധാകൃഷ്ണന്‍

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ പേളി മാണിയുടെ ഡൽഹിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിലുള്ള അഭിപ്രായപ്രകടനത്തിലും അതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോടുള്ള പ്രതികരണത്തിലും സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് പേളിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഫോളോവേഴ്സിന്‍റെയും സബ്സ്ക്രൈബഴ്സിന്‍റെയുമൊക്കെ എണ്ണത്തില്‍ കാര്യമായ ഇടിവും സംഭവിച്ചിരുന്നു. പേളിക്കെതിരായ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തുടരുന്നുമുണ്ട്. ഇപ്പോഴിതാ പേളിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും ബിജെപിയുടെ സ്ഥാനാര്‍ഥിയുമായിരുന്ന റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് റോബിന്‍റെ പ്രതികരണം. “ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായം പറയാനുള്ള […]
Read more

അര്‍ജൻ്റീന താരങ്ങളെ വിമർശിച്ച് സ്പെയിൻ പരിശീലകന്‍

ഫിഫ ലോകകപ്പ് ഫൈനലിലെ അര്‍ജന്റീന താരങ്ങളുടെ പെരുമാറ്റത്തെ കടുത്ത ഭാഷയില്‍ വിമർശിച്ച് സ്പെയിൻ പരിശീലകന്‍ ലൂയിസ് ഡി ലാ ഫുവന്റെ. അര്‍ജന്റീന കളിക്കാരുടെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ സഹിക്കാനാവാത്തതും അംഗീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫൈനലിന് തലേദിവസം താരങ്ങളെയും അവരുടെ മികച്ച പരിശീലകനെയും താന്‍ പ്രശംസിച്ചതാണെന്നും, എന്നാല്‍ അത്തരത്തിലുള്ള കളിക്കാരില്‍ നിന്ന് ഇത്തരമൊരു പെരുമാറ്റം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌പെയ്ന്‍ 1-0 എന്ന സ്‌കോറിന് അര്‍ജന്റീനയെ പരാജയപ്പെടുത്തി ലോകകപ്പ് സ്വന്തമാക്കിയതിന്റെ ആവേശത്തിനൊടുവിലാണ് ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് തൊട്ടുപിന്നാലെ ഇരു […]
Read more

പ്രിയദര്‍ശിനി പദ്ധതിയില്‍ തട്ടിപ്പ്; ജീവനക്കാർക്ക് നോട്ടീസ് നൽകി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിയില്‍ പുരുഷ യാത്രക്കാര്‍ക്ക് സീറോ വാല്യൂ ടിക്കറ്റുകള്‍ നല്‍കി തട്ടിപ്പ്. തട്ടിപ്പ് നടത്തിയ മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കി. യാത്രക്കാരില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് ടിക്കറ്റുകള്‍ നല്‍കിയത്. പുരുഷന്മാരില്‍ നിന്ന് വാങ്ങിയ ടിക്കറ്റ് തുക ജീവനക്കാര്‍ സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു. ബസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് പിടികൂടിയത്. തട്ടിപ്പ് നടത്തിയ പത്തനാപുരം ഡിപ്പോയിലെ കണ്ടക്ടറെയും പിടികൂടിയിട്ടുണ്ട്. 18 രൂപയുടെ ടിക്കറ്റിന് സീറോ വാല്യൂ പ്രിയദര്‍ശിനി ടിക്കറ്റ് ഒരാള്‍ക്ക് […]
Read more

തൃക്കാക്കരയിൽ യുവാക്കൾ തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്

കൊച്ചി: കൊച്ചി തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം യുവാക്കൾ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കാറിലെത്തിയ സംഘം വഴിലൂടെ നടന്നുപോയ മൂന്നംഗ സംഘത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വാഴക്കാല സ്വദേശികളായ ഷാഫി (24), നിസാം (25), അച്ചു (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ എത്തിയ സംഘം വഴിയിലൂടെ നടന്നു പോകുന്ന യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന […]
Read more

കോൺഗ്രസിന് ക്രെഡിറ്റ് വേണ്ട, യുവജനങ്ങളുടെ വിജയം ആയിട്ടാണ് കാണുന്നത്; കെ.സി വേണു​ഗോപാൽ

ആലപ്പുഴ: ഡൽഹിയിലെ സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി വേണു​ഗോപാൽ. ഏതെങ്കിലും ഒരു പ്ലാറ്റ്ഫോമിൻ്റെ വിജയമായി കാണുന്നില്ല. യുവജനങ്ങളുടെ വിജയം എന്ന നിലയിലാണ് കോൺഗ്രസ് സമര വിജയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തർ സമരത്തിൽ പരസ്യമായി രംഗത്തു വരണ്ടതില്ല എന്നത് കോൺ​ഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു. കോൺഗ്രസ് ആദ്യഘട്ടത്തിൽ മുന്നിൽ വന്നിരുന്നെങ്കിൽ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി പ്രചാരണം നടത്തിയേനെ. വിദ്യാർത്ഥികൾക്ക് പിന്നിൽ എല്ലാ പിന്തുണയും കോൺഗ്രസ് നൽകിയിരുന്നു. നിയമസഹായം ഉൾപ്പെടെ […]
Read more

മാസപ്പടി കേസിൽ പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡി നീക്കം

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡി നീക്കം. പിണറായി വിജയന്റെ മകൾ ടി. വീണയുടേതുൾപ്പെടെയുള്ള സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഡൽഹിയിലെ ഇ.ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. കേസ് അന്വേഷിച്ച കൊച്ചി ഇ.ഡി ഓഫീസാണ് റിപ്പോർട്ട് നൽകിയത്. എക്‌സാലോജിക്കിനും ഡയറക്ടറായ വീണയ്ക്കും പണം നൽകിയത് പിണറായിയുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലായിരുന്നുവെന്ന് സിഎംആർഎൽ എം.ഡി എസ്.എൻ ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് നൽകിയ മൊഴിയുടെ വിവരങ്ങളും […]
Read more

പുരുഷന്‍മാര്‍ക്കും മൂഡ് സ്വിങ്‌സ് ഉണ്ടാകാറുണ്ടെന്ന് നടി ലെന

സ്ത്രീകളെ പോലെ പുരുഷന്‍മാര്‍ക്കും മൂഡ് സ്വിങ്‌സ് ഉണ്ടാകാറുണ്ടെന്ന് നടി ലെന. സ്ത്രീകളിലെ പെരിമെനോപോസും മെനോപോസും പോലെ തന്നെ പുരുഷന്‍മാരില്‍ ആന്‍ഡ്രോപോസുണ്ടെന്നും അതുകൊണ്ട് തന്നെ അവര്‍ക്കും മൂഡ് സ്വിങ്ങ്‌സ് ഉണ്ടെന്ന് പറയുകയാണ് താരം. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം പറഞ്ഞത്.’പുരുഷന്‍മാരിലും മൂഡ് സ്വിങ്‌സുണ്ട്. രാവിലെ നല്ല സന്തോഷമായിട്ടിരുന്നിട്ട് ഉച്ചയ്ക്ക് മുഖം വീര്‍പ്പിച്ചിരിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. അവര്‍ക്കും മൂഡ് സ്വിങ്‌സുണ്ട്. സ്ത്രീകള്‍ പറയുന്ന കാരണങ്ങൾ അവര്‍ക്ക് പറയാനില്ല എന്നേയുള്ളു. പെരിമെനോപോസും മെനോപോസും പോലെ തന്നെ പുരുഷന്‍മാരില്‍ ആന്‍ഡ്രോപോസുണ്ട് […]
Read more

സിംബാബ്‍വെ പരമ്പര; അർധസെഞ്ചുറി നേടി തിലക് വർമയും ഇഷാൻ കിഷനും

ഇന്ത്യ – സിംബാബ്‍വെ രണ്ടാം ടി20യിൽ ഇന്ത്യക്കായി അർധസെഞ്ചുറി നേടി ഇഷാൻ കിഷനും തിലക് വർമയും. അർധസെഞ്ചുറി നേടി ഇരുവരും ഇന്ത്യയുടെ റൺവേട്ടയിൽ നിർണായക പങ്ക് വഹിച്ചു. 31 പന്തിലായിരുന്നു ഇഷാൻ കിഷന്റെ അർധസെഞ്ചുറി നേട്ടമെങ്കിൽ 23 പന്തിലായിരുന്നു തിലകിന്റെ അർധസെഞ്ചുറി. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. 43 പന്തിൽ നിന്ന് 81 റൺസ് നേടിയായിരുന്നു താരം ഡഗൗട്ടിലേക്ക് മടങ്ങിയത്. 31 പന്തിൽ താരം അർധസെഞ്ചുറിയും തികച്ചു. രണ്ട് സിക്സറുകളും […]
Read more

‘ഉയിർ’ ഒടിടിയിലേക്ക് എത്തുന്നു

റോഷന്‍ മാത്യു പ്രധാന വേഷത്തിലെത്തിലെത്തുന്ന ചിത്രം ഉയിരിന്റെ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് നാലിനാണ് ഒടിടിയില്‍ ‘ഉയിര്‍’ എത്തുക. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് നാലിനാണ് ഒടിടിയില്‍ ‘ഉയിര്‍’ എത്തുക. മലയാളത്തിന് പുറമേ കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം കാണാനാകും. കണ്ണൂര്‍ ജില്ലയിലെ ധര്‍മടം പൊലീസ് സ്റ്റേഷനില്‍ പ്രൊബേഷന്‍ കാലയളവില്‍ ജോലി ചെയ്യുന്ന സബ് ഇന്‍സ്‌പെക്ടര്‍ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷന്‍ മാത്യു അവതരിപ്പിക്കുന്നത്. വൗ […]
Read more

കുവൈത്തിൽ സീഫുഡ് റെസ്റ്റോറന്റിൽ നിന്ന് പഴകിയ മത്സ്യം പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈത്താൻ പ്രദേശത്തെ സീഫുഡ് റെസ്റ്റോറന്റിൽ നിന്ന് 61 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ നടത്തിയ പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയതും മായം കലർന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതുമായ രണ്ട് ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മത്സ്യം ഉടൻ നശിപ്പിക്കുകയും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച റെസ്റ്റോറന്റിനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷ […]
Read more

Recent News