Author: Anju Jolly Alex

സോഷ്യൽ മീ‍ഡിയയിൽ വൈറലായി നടി ശോഭനയുടെ ചിത്രം

മലയാള സിനിമയിലെ ക്ലാസിക് നായികയാണ് ശോഭന. നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ മനസില്‍ ഒരു സ്ഥാനം ഉറപ്പിക്കാന്‍ ശോഭനക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന തന്റെ പഴയകാല ചിത്രങ്ങള്‍ വൈറലാവുകയാണ്.നെറ്റിയില്‍ വലിയ ചുവന്ന പൊട്ടും കണ്‍മഷിയെഴുതിയ കണ്ണുകളുമായി അതിസുന്ദരിയായാണ് ശോഭനയെ ഷെയര്‍ ചെയ്ത ചിത്രത്തില്‍ കാണുന്നത്. ശോഭനയുടെ കണ്ണുകള്‍ തന്നെയാണ് ഈ ഈ ഫോട്ടോകളുടെ പ്രധാന ആകര്‍ഷണം. പഴയൊരു ചുവന്ന സാരിയും വലിയ കമ്മലുകളും ചുവന്ന പൊട്ടും അണിഞ്ഞ് ഒരു ശാലീന സുന്ദരിയായിട്ടാണ ശോഭനയെ […]
Read more

ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുന്നു; മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു

മാഡ്രിഡ്: ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുന്ന സാഹചര്യത്തിൽ മൂന്ന് ലക്ഷം പേരെ വിവിധ മേഖലകളിൽ നിന്ന് ഒഴിപ്പിച്ചു. കാട്ടുതീ പടരുന്നതിനാൽ സ്പെയിൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ ഉഷ്ണതരംഗവും ശക്തമായ വരണ്ട കാറ്റുമാണ് കാട്ടുതീ വേഗത്തിൽ പടരാൻ കാരണം. സ്‌പെയിനിൽ തലസ്ഥാനമായ മാഡ്രിഡിന് സമീപവും അവില പ്രവിശ്യയിലും പടർന്നുപിടിച്ച രണ്ട് വൻ കാട്ടുതീ ഒന്നായി മാറി. ഫ്രാൻസിൽ വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറെ ഉപദ്വീപിൽ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ബോട്ട് മാർഗം ഒഴിപ്പിച്ചു. 19,000 ഹെക്ടറിലധികം വനം […]
Read more

ജനാധിപത്യത്തിന്‍റെ വിജയമെന്ന് സോനം വാങ്ചുക്ക്

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്. ആശുപത്രി കിടക്കയിൽ നിന്ന് വിജയാടയാളം കാണിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് വാങ്ചുക്ക് പ്രതികരിച്ചത്. ഇത് ജനാധിപത്യത്തിന്‍റെ വിജയമാണ് എന്ന് എക്‌സിൽ കുറിച്ച അദ്ദേഹം, ഭയം വെടിഞ്ഞ് പ്രതിഷേധിക്കാനിറങ്ങിയ എല്ലാ പൗരന്മാർക്കും നന്ദി അറിയിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ രംഗത്ത് പരിഷ്കരണങ്ങൾ വേണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ജൂൺ 28 മുതൽ സോനം […]
Read more

സമരം അവസാനിപ്പിച്ച് സിജെപി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രതിനിധികളും സിജെപി നേതാക്കളും തമ്മിൽ നടന്ന ചർച്ചയിൽ ജന്തർ മന്തിറിൽ നടന്ന് വന്ന സമരം അവസാനിപ്പിക്കാൻ തീരുമാനം. സമരം ചെയ്ത വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിക്കാൻ തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. ഉറപ്പുകൾ ചെവ്വാഴ്ചയ്ക്കകം എഴുതി നൽകും. കൂടിക്കാഴ്ചയ്ക്ക് മുമ്പായി തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം പ്രധാനമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് […]
Read more

ഉത്തരവാദിത്തം നല്ല നിലയില്‍ പൂര്‍ത്തിയാക്കി; രാജിക്ക് പിന്നാലെ വിശദീകരണവുമായി ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തെ തുടർന്ന് രാജി വെച്ചതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാജ്യത്തെ യുവാക്കളുടെ വികാരത്തെ മാനിക്കുന്നുവെന്നാണ് പ്രധാന്‍ പറഞ്ഞത്. ഉത്തരവാദിത്തം നല്ല നിലയില്‍ പൂര്‍ത്തിയാക്കിയെന്നും പ്രധാന്‍ പറഞ്ഞു. ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. യുവാക്കളാണ് ഇന്ത്യയുടെ ശക്തിയെന്നും യുവാക്കളെ കുഴപ്പത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റ വിശദീകരണം. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം രാജ്യശക്തികള്‍ നിലവിലെ സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുന്നെന്നും ആരോപിച്ചു. ചില വിദ്യാര്‍ത്ഥികളെ തെറ്റ് ധരിപ്പിക്കാന്‍ ശ്രമം […]
Read more

ഏകാധിപതിയുടെ പരാജയം; ധർമേന്ദ്ര പ്രധാൻ്റെ രാജിയിൽ പ്രതികരിച്ച് അഭിജീത് ദീപ്കേ

ന്യൂഡൽഹി: സിജെപിയുടെ 35 ദിവസം നീണ്ട സമരത്തിനൊടുവിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. അദ്ദേഹത്തിന്റെ രാജിയിൽ പ്രതികരിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേ രം​ഗത്തെത്തിയിരുന്നു. പാറ്റകളുടെ വിജയമെന്നായിരുന്നു ​ദീപ്കേയുടെ ആദ്യ പ്രതികരണം. ജീവനൊടുക്കിയ കുട്ടികളുടെ ചിത്രത്തെ നോക്കി നിങ്ങൾക്ക് നീതി കിട്ടിയെന്ന് പറഞ്ഞ ദീപ്കെ കുട്ടികൾക്ക് ആദരാഞ്ജലി നേരുന്നുവെന്നും കൂട്ടിച്ചേർത്തു. വിജയം ജീവനൊടുക്കിയ കുട്ടികള്‍ക്ക് സമര്‍പ്പിക്കുന്നു. ഏകാധിപതിയുടെ പരാജയമാണെന്നും ജനാധിപത്യത്തിന്‍റെയും ഭരണഘടനയുടെയും വിജയമെന്നും ദീപ്കേ പറഞ്ഞു. ജന്തർമന്തറിൽ ആഘോഷത്തോടെ വൈകാരികമായിട്ടാണ് സമരക്കാര്‍ […]
Read more

ലോകകപ്പ് ഫൈനൽ വിവാദങ്ങളിൽ പ്രതികരിച്ച് അർജന്‍റീന പ്രസിഡൻ്റ് ഹാവിയർ മിലി

2026 ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി അർജന്‍റീന പ്രസിഡന്റ് ഹാവിയർ മിലി. ഇൻസ്റ്റഗ്രാമിലൂടെയാണ് വിമർശകർക്ക് അദ്ദേഹം മറുപടി നൽകിയത്. ഫൈനലിൽ സ്പെയ്നിനോട് ഒരു ഓൺ ടാർഗറ്റ് ഷോട്ട് പോലും അടിക്കാതെയാണ് അർജന്റീന കീഴടങ്ങിയത്. മത്സരത്തിന് പിന്നാലെ അർജന്റീനൻ താരങ്ങൾ സ്‌പെയ്ൻ താരങ്ങളെ കായികമായി നേരിടുന്ന സംഭവവുമുണ്ടായി. അതുപോലെ ടൂറൺമന്റിൽ അർജന്റീനയെ ഫിഫ വഴിവിട്ട് സഹായിച്ചു എന്ന ആരോപണവുമുണ്ടായി. ഇതിന് പിന്നാലെയാണ് അർജന്‍റീനയെ ഭാവി ലോകകപ്പുകളിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ‘അർജന്‍റീന ഔട്ട്’ എന്ന […]
Read more

സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവിറക്കി. പ്രധാനാധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികകളിലേക്കാണ് നിയമനം. കെ-ടെറ്റ് യോഗ്യത മാനദണ്ഡപ്രകാരം 220 അധ്യാപകർക്കാണ് സ്ഥാനക്കയറ്റം നൽകി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സ്ഥാനക്കയറ്റം ലഭിക്കാത്തത് കാരണം സർക്കാർ സ്കൂളുകളിൽ പ്രധാന അധ്യാപകർ ഇല്ലാത്ത സ്ഥിതിയായിരുന്നു. ഇത് സ്കൂളുകളുടെ പ്രവർത്തനങ്ങൾ തന്നെ താളം തെറ്റിച്ചു. സ്ഥാനക്കയറ്റം ലഭിക്കാതെ അധ്യാപകരും പ്രതിസന്ധിയിലായിരുന്നു. 248 ഓളം സ്കൂളുകളിലായിരുന്നു പ്രധാനാധ്യാപകർ ഇല്ലാതിരുന്നത്. കൂടാതെ പല ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരുടെ തസ്തികകളും ഒഴിഞ്ഞു […]
Read more

പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഇറ്റലി

ദേശീയ ഫുട്ബോള്‍ ടീമിന്‍റെ പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഇറ്റലി. മുൻ ലോകകപ്പ് ജേതാവ് ആന്ദ്രെ പിർലോ ആണ് ഇറ്റലിയുടെ പുതിയ പരിശീലകൻ. 2030 ലോകകപ്പ് വരെ നീളുന്ന നാല് വർഷത്തെ കരാറിലാണ് പീർലോ ഒപ്പുവെക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. 2026 ലോകകപ്പ് യോഗ്യത നേടുന്നതിൽ ഇറ്റലി പരാജയപ്പെട്ടതിനെ തുടർന്ന് ഏപ്രിലിൽ പദവി ഒഴിഞ്ഞ ഗെന്നാറോ ഗട്ടൂസോയ്ക്ക് പകരക്കാരനായാണ് പിർലോ എത്തുന്നത്. 2018, 2022, 2026 ലോകകപ്പുകളിൽ യോഗ്യത നേടാനാകാതെ പോയ നാല് തവണ ലോക ചാമ്പ്യന്മാരായ ഇറ്റലിയുടെ […]
Read more

നെഹ്റു ട്രോഫി ജലമേള; ഓസ്‌കാര്‍ ഇവൻ്റ്സിന് കരാര്‍ നല്‍കാൻ നീക്കം

ആലപ്പുഴ: ഈ വർഷത്തെ നെഹ്രു ട്രോഫി ജലമേളയുടെ നടത്തിപ്പ് വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് നല്‍കാന്‍ നീക്കം. കലൂര്‍ സ്റ്റേഡിയത്തില്‍ ഉമാ തോമസ് എംഎല്‍എക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്‌കാര്‍ ഇവന്റ്‌സിന് കരാര്‍ നല്‍കാനാണ് ആലോചന. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് കമ്പനിയെ കൊണ്ടുവന്നത് എന്നതാണ് ആരോപണം. എതിര്‍പ്പ് മറികടന്ന് ഓസ്‌കാര്‍ ഇവന്റ്‌സിന് കരാര്‍ നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഓസ്‌കാര്‍ ഇവന്റ്‌സ് കമ്പനി ഒരുക്കിയ വേദിയില്‍ നിന്നായിരുന്നു ഉമാ തോമസിന് വീണ് ഗുരുതരമായി പരിക്കേറ്റത്. […]
Read more

Recent News