Author: Anju Jolly Alex

ശബരിമല സീസണിലേക്ക് ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്ക് സർവീസ് നടത്തുന്നതിനായി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി. 600 നോൺ-എസി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചു. ‘വെറ്റ് ലീസ്’ വ്യവസ്ഥയിലായിരിക്കും ബസുകൾ വാടകയ്ക്കെടുക്കുക. കെഎസ്ആർടിസി നേരിടുന്ന രൂക്ഷമായ ബസ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര നീക്കം. സെപ്റ്റംബർ മാസത്തോടെ കെഎസ്ആർടിസിയുടെ രണ്ടായിരത്തോളം ബസുകളുടെ കാലാവധി പൂർത്തിയാവുകയാണ്. മുൻപ് കേന്ദ്ര സർക്കാർ നയം മറികടന്ന് 1,917 ബസുകൾക്ക് സംസ്ഥാന സർക്കാർ ഫിറ്റ്നസ് പുതുക്കി നൽകിയിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞ ഈ ബസുകൾ […]
Read more

ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക് വരുന്നു

കൊൽക്കത്ത: ലോകകപ്പിൽ‍ ഇന്ത്യയിലെ ആരാധകരുടെ പിന്തുണക്ക് നന്ദി പറയാനായി ബ്രസീൽ ഫുട്ബോൾ ടീം സൗഹൃദ മത്സരത്തിനായി ഇന്ത്യയിലേക്ക് വരുന്നു. ഒക്ടോബർ ആദ്യവാരം കൊൽക്കത്തയില്‍ ബ്രസീല്‍ സൗഹൃദ മത്സരം കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനും ഇന്ത്യൻ സംഘാടകരും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും കരാറിലെ ചില നിബന്ധനകൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്നുമാണ് വിവരം. അതേസമയം, സൗഹൃദ മത്സരതതില്‍ ബ്രസീലിന്‍റെ എതിരാളികൾ ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ലോകകപ്പ് സമയത്ത് കേരളത്തിലെയും കൊൽക്കത്തയിലെയും തെരുവുകളിൽ ബ്രസീൽ ആരാധകർ തീർത്ത […]
Read more

കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം; കേന്ദ്ര സര്‍ക്കാരിനെതിരെ ആര്‍എസ്എസ്

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് രംഗത്ത്. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് ആര്‍എസ്എസ് നിലപാട്. പുതുതലമുറയുമായി സംവദിക്കേണ്ടത് അനിവാര്യമാണെന്നും കേട്ടെഴുത്തല്ല ചര്‍ച്ചയാണ് വേണ്ടതെന്നും ആജ്ഞയല്ല സമവായമാണ് വേണ്ടതെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്നത്തെ തലമുറ ചോദ്യങ്ങള്‍ ചോദിക്കുന്നവരാണ്. അവര്‍ക്ക് മറുപടി നല്‍കുകയും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും വേണം. ഇന്ന് കുടുംബങ്ങളില്‍ പോലും അവരുമായുള്ള സംവാദം കുറഞ്ഞു. അവരുമായി ആശയവിനിമയം നടത്താതെ പോകുന്നത് ഗുണം ചെയ്യില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര വിദ്യാഭ്യസ മന്ത്രി […]
Read more

സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി. 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി. ഭരണ മാറ്റത്തിന്റെ ഭാഗമായാണ് അഴിച്ചുപണി. അഴിച്ചുപണി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം ഐപിഎസ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എഡിജിപി, ഐജി, ഡിഐജി തലത്തിലായിരുന്നു മാറ്റങ്ങള്‍. എന്നാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന പദവികളില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്നലെ അര്‍ധരാത്രിയോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള സമഗ്ര അഴിച്ചുപണിയാണിത്. നിലവിലെ സ്ഥലം മാറ്റത്തിൽ ബൈജു പൗലോസ് […]
Read more

ക്രൗൺ പ്ലാസ ഹോട്ടലിന് മുന്നിൽ പ്രതിഷേധിച്ച് ടാക്സി ഡ്രൈവർമാർ

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ ഹോട്ടലിന് മുന്നിൽ ശക്തമായ പ്രതിഷേധം നടത്തി ടാക്സി ഡ്രൈവർമാർ. ഹോട്ടലിലെത്തുന്ന അതിഥികളെയും വിനോദസഞ്ചാരികളെയും കൊണ്ടുപോകാൻ എത്തുന്ന ടാക്സി ഡ്രൈവർമാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം ഹോട്ടൽ അധികൃതർ നിഷേധിച്ചതിനെ തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. ദീർഘദൂര യാത്രക്കാരുമായി ഹോട്ടലിൽ എത്തുന്ന ഡ്രൈവർമാർക്ക് ഹോട്ടൽ മാനേജ്മെന്റ് ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ അനുവദിക്കുന്നില്ലെന്നാണ് ഡ്രൈവർമാർ ആരോപിക്കുന്നത്. മണിക്കൂറുകളോളം വാഹനങ്ങളിൽ കാത്തിരിക്കേണ്ടി വരുന്ന തങ്ങളോട് കാട്ടുന്നത് കടുത്ത നീതികേടാണെന്നും, ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. […]
Read more

പിണറായി വിജയനും വീണയ്ക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും മകൾ വീണയ്ക്കും കുരുക്കായി ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേററിന് നൽകിയ മൊഴി. പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണം നൽകിയതെന്ന് കർത്ത മൊഴിനൽകി. വീണയോ എക്‌സാലോജിക്കോ സിഎംആർഎലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലെ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി സിഎംആർഎൽ നൽകിയത്. ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഈ പണം കൈമാറിയതെന്ന് ഇ.ഡി കണ്ടെത്തി. സേവനങ്ങളൊന്നും നൽകിയിരുന്നില്ലെന്ന […]
Read more

നിയമസഭ മന്ദിരത്തിലെ ബിജെപി പാർലമെൻ്ററി പാർട്ടി ഓഫീസ് പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം: കേരള നിയമസഭയിൽ പാർലമെൻ്ററി പാർട്ടി ഓഫീസ് തുടങ്ങി ബിജെപി. നിയമസഭാ മന്ദിരത്തിലെ പാർട്ടി ഓഫീസ് പ്രവർത്തനം തുടങ്ങി. പാർട്ടി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ വി മുരളീധരൻ, ബിബി ഗോപകുമാർ എന്നിവരും പങ്കെടുത്തു. മുറിയിൽ ഭാരതാംബയുടേയും ശ്യാമപ്രസാദ് മുഖർജിയുടെയും ദീൻ ദയാൽ ഉപാധ്യായയുടെയും ചിത്രങ്ങളുണ്ട്. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് സഭയ്ക്കുളളിൽ ബിജെപിക്ക് സ്വന്തമായി പാർട്ടി ഓഫീസ് അനുവദിക്കുന്നത്. നിയമസഭാ സമുച്ചയത്തിന്റെ മൂന്നാം നിലയിലുള്ള 303-ാം നമ്പർ മുറിയാണ് സ്പീക്കർ വിട്ടുനൽകിയിരിക്കുന്നത്.
Read more

ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: മുതിർന്ന സിപിഎം നേതാവ് പി. കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമെന്ന് മുതിര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. വി ജയരാജന്‍. സ്വന്തം ഭര്‍ത്താവിന്റെ പേരുമാറ്റി ഒരു സ്ത്രീയെ അപമാനിക്കുന്ന വിധത്തിലാണ് ജനം ടിവി അടക്കമുള്ളവരുടെ വാര്‍ത്താ നിര്‍മിതി. തിരുത്തിയാലും പൊറുക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണിതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീയുടെ സത്രീത്വത്തെ, അന്തസിനെ അപമാനിക്കുന്ന വാര്‍ത്ത കൊടുത്തവര്‍ക്കെതിരെ ഐടി നിയമപ്രകാരം പൊലീസിന് കേസെടുക്കാന്‍ കഴിയും. സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന […]
Read more

വിദ്യാർഥികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ഗൺ പ്രയോഗം ന്യായീകരിക്കാനാകില്ലെന്ന് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഒരു ക്രിമിനലാണെന്നും പ്രതിഷേധിച്ച കുട്ടികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ഗൺ പ്രയോഗം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും രാഹുൽ തുറന്നടിച്ചു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ രൂക്ഷഭാഷയിൽ രംഗത്തെത്തിയ രാഹുൽ, കുട്ടികൾക്ക് നേരെ പെല്ലറ്റ്ഗൺ പ്രയോഗിച്ച കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ക്രമക്കേടുകൾ […]
Read more

ജര്‍മനി ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി യുര്‍ഗന്‍ ക്ലോപ്പ്

ജര്‍മനി ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി യുര്‍ഗന്‍ ക്ലോപ്പ് ചുമതലയേറ്റു. കരിയറില്‍ ആദ്യമായാണ് മുന്‍ ലിവര്‍പൂള്‍, ബൊറൂസിയ ഡോര്‍ട്മുണ്ട് പരിശീലകനായിരുന്ന ക്ലോപ്പ് ഒരു ദേശീയ ടീമിന്റെ പരിശീലകനാകുന്നത്. 2026ലെ ലോകകപ്പില്‍ റൗണ്ട് ഓഫ് 32ല്‍ പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെ ജൂലിയന്‍ നാഗല്‍സ്മാന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. 2030 ലോകകപ്പ് വരെയാണ് ക്ലോപ്പിന്റെ നിയമനം. ജര്‍മനിയെ പ്രതാപ കാലത്തേക്ക് മടക്കികൊണ്ടുവരിക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. നേഷന്‍സ് ലീഗാണ് ക്ലോപ്പ് യുഗത്തിലെ ആദ്യ അസൈൻമെന്റ്.രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ക്ലോപ്പ് […]
Read more

Recent News