Author: Anju Jolly Alex

ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ദയനീയാവസ്ഥയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രം ജയില്‍ പോലെയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. രോഗികള്‍ ആശുപത്രിയിലല്ല, ജയിലിലാണെന്ന തോന്നലിലാണ് കഴിയുന്നതെന്നും അവരുടെ അവസ്ഥ വേദനിപ്പിക്കുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 158 അറ്റന്‍ഡര്‍ തസ്തികയില്‍ 127 പേര്‍ മാത്രമാണുള്ളത്. ഒഴിവുകള്‍ ഉടന്‍ നികത്തണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അറ്റന്‍ഡര്‍മാര്‍ തന്നെയാണ് പാചകവും ശുചീകരണവും നിര്‍വഹിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല. കുറഞ്ഞത് 40-50 പേര്‍ ആവശ്യമാണ്. രോഗമുക്തി നേടിയ 55 […]
Read more

ശബരിമലയിൽ തന്ത്രിയാകാൻ കണ്ഠരര് രാജീവരുടെ മകൻ യോഗ്യനെന്ന് വിദഗ്ധസമിതി

തിരുവനന്തപുരം: കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമലയിൽ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധസമിതി. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗല്ഭ്യമുണ്ടെന്ന് വിലയിരുത്തിയത്. തന്ത്ര വിദ്യാപീഠത്തിലടക്കം പഠിച്ചതാണെന്നും അച്ഛനൊപ്പം ശബരിമലയിൽ സഹായിയായി പ്രവർത്തിച്ചെന്നും സമിതി ദേവസ്വം പ്രസിഡൻ്റിനെ അറിയിച്ചു. ബ്രഹ്മദത്തനെ കൂടി കണ്ടശേഷം ഇന്ന് തന്നെ സമിതി ബോർഡിന് റിപ്പോർട്ട് നൽകും. നാളെ ചേരുന്ന ബോർഡ് യോഗം അന്തിമ തീരുമാനമെടുക്കും.
Read more

കേരള ഹൗസിൽ കനയ്യ കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

ന്യൂഡൽഹി: ഡൽഹിയിലെ കേരള ഹൗസിൽ നാടകീയ രംഗങ്ങള്‍. കോൺഗ്രസ് നേതാവ് കനയ്യ കുമാറും കേരള ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കേരള ഹൗസിൽ കനയ്യ കുമാര്‍ മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍, ബുക്ക് ചെയ്ത മുറി നൽകിയില്ല എന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. സുരക്ഷ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്നും കനയ്യ കുമാര്‍ പറയുന്നു. ഇത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മനോഭാവം ആണെന്നും അദ്ദേഹം വിമര്‍ശിച്ചു. കൊച്ചിൻ ഹൗസിൽ ഗവർണർ വരുന്നു എന്ന് കാട്ടി […]
Read more

തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച് ‘ലർക്ക്’

തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച് ‘ലർക്ക്’. കേരള ടാക്കീസിന്റെ ബാനറിൽ എം. എ നിഷാദ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്. സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. എലൈറ്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, അരുൺ കുമാർ ടി വി, മനോജ്‌ രത്‌നാകരൻ എന്നിവരാണ് കേരള ടാക്കിസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. ആർ. ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ടി ജി […]
Read more

രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. പ്രധാന മന്ത്രിയോടും ഇതേ നിലപാടറിയിക്കുന്നു. രാജിയില്ലാതെ ഇവിടം വിട്ട് ആരും പോകില്ല. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ചോദിച്ച് വാങ്ങിയില്ലെങ്കിൽ അടുത്ത ഉന്നം പ്രധാനമന്ത്രിയാണെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിക്ക് കസേര നഷ്‌ടമാകും. ഞങ്ങളും വിദ്യാർത്ഥികളും നിലപാട് വ്യക്തമാക്കി. ധർമേന്ദ്ര പ്രധാൻ ക്രിമിനൽ മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന് കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രാജ്യത്തിന്റെ […]
Read more

ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥി അമൽ ആണ് മരിച്ചത്. മുക്കം പുൽപറമ്പിൽ വെച്ചായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണതിന് പിന്നാലെ കുട്ടിയുടെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. വിദ്യാർത്ഥിയുടെ തലയിലൂടെയാണ് ലോറി കയറിയത്. മണാശ്ശേരി ഗവൺമെന്‍റ് സ്കൂൾ വിദ്യാർത്ഥിനിയാണ്. സംഭവ സ്ഥലത്ത് വെച്ചുതന്നെ വിദ്യാർത്ഥി മരിച്ചു.
Read more

കാർലോ ആഞ്ചലോട്ടി ഇറ്റാലിയൻ ഫുട്ബോൾ പരിശീലകനാവില്ല

ബ്രസീൽ വിട്ട് ഇറ്റാലിയൻ ഫുട്ബോൾ പരിശീലകനാവില്ലെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി. തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ യോഗ്യത നേടാനാകാതെ പോയ ഇറ്റാലിയൻ ഫുട്ബോൾ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് ആഞ്ചലോട്ടി വരുമെന്ന റിപ്പോർട്ട് ഉണ്ടായിരുന്നു.എന്നാൽ ഈ ക്ഷണം ആഞ്ചലോട്ടി നിരസിച്ചു. 2030 വരെ ബ്രസീൽ പരിശീലകനായി തന്നെ തുടരുമെന്ന് ആഞ്ചലോട്ടി വ്യക്തമാക്കി. ആഞ്ചലോട്ടിയെ കൊണ്ടുവരാനുള്ള പ്ലാൻ ഇല്ലാതായതിന് പിന്നാലെ പെപ് ഗ്വാർഡിയോളയാണ് ഇറ്റലിയുടെ അടുത്ത ലക്ഷ്യം. പെപ്പുമായി സംസാരിക്കുന്നതിന് മുൻപ് കാർലോ ആഞ്ചലോട്ടിയുമായി ഞങ്ങൾ ചർച്ച നടത്തിയിരുന്നു എന്നത് […]
Read more

ഇന്ത്യ വീണ്ടും കളത്തിലേക്ക്; സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20 നാളെ

സിംബാബ്‌വെയ്ക്കെതിരായ ആദ്യ ടി20 പോരാട്ടത്തിൽ വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിൽ നാളെ വീണ്ടും ഇന്ത്യ കളത്തിലിറങ്ങുന്നു. നാളെ വൈകിട്ട് 4:30 നാണ് പോരാട്ടം നടക്കുന്നത്. ഹരാരേ സ്പോർട്സ് ക്ലബ്ബിലാണ് മത്സരം നടക്കുക. ആദ്യ മത്സരം സ്വന്തമാക്കിയതോടെ രണ്ടാം ടി20യും സ്വന്തമാക്കി പരമ്പര പിടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം, പരമ്പര സമനിലപിടിച്ച് ആവേശം മൂന്നാം മത്സരത്തിലേക്ക് നീട്ടാനാകും സിംബാബ്‌വെയുടെ ശ്രമം. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റുകളുടെ ജയമായിരുന്നു സിംബാബ്‌വെക്കെതിരെ ഇന്ത്യ സ്വന്തമാക്കിയിരുന്നത്. മായങ്ക് യാദവിന്റെയും വൈഭവ് സൂര്യവംശിയുടെയും പ്രകടനമായിരുന്നു ഇന്ത്യയുടെ […]
Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന അഞ്ചുദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അലര്‍ട്ടുണ്ട്. മറ്റന്നാള്‍ വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര […]
Read more

കാർഷിക സർവകലാശാല കോളജുകളിൽ ഡി.ജെ പരിപാടികൾക്ക് വിലക്ക്; ഉത്തരവ് കീറി യൂണിയൻ ചെയർമാൻ

തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ കോളജുകളിൽ ഡി.ജെ പരിപാടികൾ നടത്തരുതെന്ന ഉത്തരവ് കൃഷി മന്ത്രിയുടെ മുന്നിൽ വെച്ച് കീറിയെറിഞ്ഞ് യൂണിയൻ ചെയർമാൻ. കോളജ് യൂണിയൻ ഉദ്ഘാടനത്തിൽ മന്ത്രി ടി. സിദ്ധീഖ് വേദിയിലിരിക്കെ രജിസ്ട്രാറുടെ മുന്നിലേക്കാണ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ഹരിനന്ദൻ ഉത്തരവ് കീറിയെറിഞ്ഞത്. ഡിജെ പരിപാടികൾ തടയണമെന്ന സർവ്വകലാശാല രജിസ്ട്രാറുടെ ഉത്തരവിനെതിരെയാണ് ഈ പ്രതിഷേധം ഉണ്ടായത്. കാർഷിക സർവകലാശാലയുടെ യൂണിയൻ ഉദ്ഘാടനത്തിനായിരുന്നു കൃഷിമന്ത്രി ടി. സിദ്ധീഖ് എത്തിയത്. മന്ത്രി വേദിയിലിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഉത്തരവിനെതിരെ യൂണിയൻ ചെയർമാൻ രംഗത്തെത്തിയത്. സർവ്വകലാശാലയ്ക്ക് […]
Read more

Recent News