ഇൻഡോറിൽ കെട്ടിടം പൊളിക്കുന്നതിനിടെ വീട് തകര്‍ന്നുവീണ് നാല് മരണം
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കെട്ടിടം പൊളിക്കുന്നതിനിടെ വീട് തകര്‍ന്നുവീണ് നാല് വനിതാ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. പഴയ കെട്ടിടം പൊളിക്കുന്നതിനിടെയാണ് വീടിന്റെ മതില്‍ തകര്‍ന്നത്. വീടിന്റെ ഒരു മതിലും സമീപത്തെ കെട്ടിടത്തിന്റെ ചില ഭാഗങ്ങളും പൊളിക്കല്‍ ജോലിക്കിടെ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഉമാകാന്ത് ചൗധരി അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇന്‍ഡോര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെയുള്ള സന്‍വേറിലാണ് അപകടം നടന്നത്. […]
Read more

