Author: Anju Jolly Alex

റേഷൻ ആറ് മാസം വാങ്ങിയില്ലെങ്കിൽ കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് അത്യാധുനിക സ്മാർട്ട് പിഡിഎസ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തുടർച്ചയായി ആറുമാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യാൻ പൊതുവിതരണ വകുപ്പ് തീരുമാനിച്ചു. ഇത്തരം കാർഡുകളെ ‘സൈലന്റ് റേഷൻ കാർഡുകൾ’ ആയി തരംതിരിച്ചാണ് തുടർ നടപടികളിലേക്ക് കടക്കുന്നത്. എല്ലാ മാസവും 21-ാം തീയതി പരിശോധന നടത്തി ഇത്തരം നിഷ്ക്രിയ കാർഡുകൾ കണ്ടെത്തുകയും, തുടർന്നുള്ള മാസത്തെ ഒന്നാം തീയതി മുതൽ റേഷൻ വിഹിതം ലഭിക്കാത്ത വിധത്തിൽ ഇവ താൽക്കാലികമായി ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്യും. ഡീആക്ടിവേറ്റ് ചെയ്യപ്പെടുന്ന […]
Read more

ഓപ്പറേഷൻ തൂഫാൻ അതിർത്തി കടക്കുന്നു; ന‌ടപ്പിലാക്കാനൊരുങ്ങി ഭൂട്ടാൻ സർക്കാർ

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ യുഡിഎഫ് സർക്കാർ സംസ്ഥാനത്ത് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതി അതിർത്തി കടക്കുന്നു. ഭൂട്ടാനിൽ ‘തൂഫാൻ’ നടപ്പിലാക്കാൻ അവിടുത്തെ സർക്കാർ തന്നെ ബന്ധപ്പെട്ടതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ‘ഭൂട്ടാൻ ആഭ്യന്തരമന്ത്രി ലുംഗ്ദെൻ ദോർജി എന്നെ ഫോണിൽ വിളിച്ച് ഈ ഉദ്യമത്തെ അഭിനന്ദിക്കുകയും പദ്ധതിയുടെ വിവരങ്ങൾ ആരായുകയും ചെയ്തു’ എന്ന് ചെന്നിത്തല അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ചെന്നിത്തല ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. കേരളത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇതുവരെ 12111 പേരെ […]
Read more

ജീവൻ രക്ഷിക്കാൻ ‘ഓട്ടോ രക്ഷ’ പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ

പാലക്കാട്: വഴിയിലും പൊതുയിടങ്ങളിലും ആളുകൾ പെട്ടെന്ന് കുഴഞ്ഞുവീണു മരിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ജീവൻ രക്ഷിക്കാൻ മാതൃകാപരമായ ‘ഓട്ടോ രക്ഷ’ പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ. മണ്ഡലത്തിലെ മുഴുവൻ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും പ്രഥമ ശുശ്രൂഷയായ സിപിആർ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്നതാണ് ഈ പദ്ധതി. പൊതുജനങ്ങളുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുന്ന ഓട്ടോ തൊഴിലാളികളെ മുൻനിര ജീവരക്ഷകരാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആളുകൾ കുഴഞ്ഞുവീഴുമ്പോൾ സംഭവിക്കുന്ന മരണങ്ങളുടെ പ്രധാന കാരണം ആശുപത്രിയിലെത്തിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസവും, കൃത്യസമയത്ത് പ്രഥമ ശുശ്രൂഷ നൽകാൻ അറിവില്ലാത്തതുമാണ്. […]
Read more

യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരെ അവ​ഗണിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും തുടരുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. ഓഗസ്റ്റ് ആദ്യവാരമുണ്ടായ പ്രളയം കഴിഞ്ഞ് ഇത്ര ദിവസങ്ങളായിട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിതര്‍ക്കായി പ്രഖ്യാപിച്ച അടിയന്തര ധനസഹായം പോലും സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അടിയന്തര സഹായത്തിന് പോലും ഇത്രയും കാലതാമസം വരുത്തുന്നത് ജനങ്ങളോട് പുലര്‍ത്തുന്ന കടുത്ത നിസ്സംഗതയാണ് വ്യക്തമാക്കുന്നതെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രളയദുരിതാശ്വാസമായി 10,000 രൂപ നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. […]
Read more

പ്രിയദർശിനി ബസിൽ യാത്രക്കാരെ കുത്തിനിറച്ച് അപകടയാത്ര

കാസർഗോഡ്: കാസർഗോഡ് – മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിൽ യാത്രക്കാരെ കുത്തിനിറച്ച് അപകട യാത്ര. വാതിൽപടിയിലും യാത്രക്കാർ നിറഞ്ഞിരുന്നു. റൂട്ടിൽ കൂടുതൽ ബസുകൾ അനുവദിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഈ റൂട്ടിൽ പരിമിതമായ സർവീസ് മാത്രമാണ് ഉള്ളത്. യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ അതനുസരിച്ച് സർവീസ് കൂട്ടാൻ അധികൃതർ തയാറാകാത്തതാണ് നിലവിലുള്ള പ്രതിസന്ധിക്ക് കാരണം. മംഗലാപുരത്തേക്ക് ആശുപത്രിയിലും മറ്റ് വിദ്യഭ്യാസ ആവശ്യങ്ങൾക്കുമായി നിരവധിയാളുകളാണ് കാസർഗോഡ് നിന്നും ഈ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ച് മുന്നോട്ട് പോകുന്നത്. 120 പേരോളമാണ് […]
Read more

ലോക കേരള സഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക കേരള സഭ തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി. ഡി സതീശന്‍. ലോക കേരള സഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. അതിലൊരു മാറ്റവുമില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയതുപോലെ ലോക കേരള സഭ സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല. ലോക കേരള സഭയുടെ ആറാമത് എഡിഷന് സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ലോക കേരള സഭ സെക്രട്ടേറിയറ്റിന് നിലവില്‍ ഓഫീസുണ്ട്. അവിടുത്തെ അഡ്മിനിസ്‌ട്രേറ്റീവ് എക്‌സ്പന്‍സിനും നോര്‍ക്ക വഴി […]
Read more

സർക്കാർ ചെലവിലല്ല വിദേശയാത്ര നടത്തിയതെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്

കൊല്ലം: സർക്കാർ ചെലവിലല്ല താൻ വിദേശയാത്ര നടത്തിയതെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്. പ്രതിപക്ഷം പോയത് പോലെ അല്ല ഞങ്ങൾ പോയത്. യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ, ഇത് ഏത് കാലമാണെന്നും മന്ത്രി ചോദിച്ചു. തന്റെ വയസ് 37 ആണ്, തന്ത വൈബ് പിടിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് അദേഹം പറഞ്ഞു.ഒ ജെ ജനീഷ്‌ കുടുംബസമേതം ഒമാനിലേക്കാണ്‌ പോയത്‌. മന്ത്രിമാരായ രമേശ്‌ ചെന്നിത്തല, പി സി വിഷ്‌ണുനാഥ്‌, ഒ […]
Read more

മൃഗശാല മാറ്റുന്ന വിഷയം; സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ലെന്ന് മേയർ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ലെന്ന് മേയർ വി. വി രാജേഷ്. മേയർ എന്ന നിലയിൽ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. ബിജെപി നിലപാട് പാർട്ടി പറയും. കോർപറേഷനോട് സര്ക്കാർ അഭിപ്രായം തേടിയാൽ കൗൺസിലിൽ ചർച്ച ചെയ്ത് നിലപാട് അറിയിക്കും. നഗരത്തിനുള്ളിലെ മൃഗശാല അപൂർവയിനം മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാണ്. മൃഗങ്ങൾ ചത്തുപോകുന്നുണ്ട്. മൃഗങ്ങൾക്ക് രോഗം പരക്കുമ്പോൾ സമീപ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. ആ ഭീതി സമീപത്ത് താമസിക്കുന്നവർ പറയാറുണ്ടെന്നും […]
Read more

ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിക്ക് 1000 കോടി രൂപ ചെലവായാലും അത് ചെലവാക്കി രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ ഭാഗങ്ങളിൽ നിന്നും തീർഥാടകർ എത്തുന്ന കേന്ദ്രങ്ങളാക്കി ഇവയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. തിരുപ്പതിയിൽ ഇതിന് നേതൃത്വം നൽകിയ ആർക്കിടെക്ട് ഉൾപ്പെടെയുള്ളവരോട് ശബരിമലയും ഗുരുവായൂരും സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ശബരിമല സീസൺ കഴിഞ്ഞാൽ ഇതിനുള്ള നീക്കം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെലങ്കാന സർക്കാരിനെ കൂടി ഇതുമായി ബന്ധപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ […]
Read more

പ്രിയദർശിനി പദ്ധതി നാളെ 100 ദിവസം പൂർത്തിയാകും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെ 100 ദിവസം പൂർത്തിയാകും. പ്രിയദർശിനി പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ പറഞ്ഞു. നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. ഈ രീതിയിൽ തന്നെ പദ്ധതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി വനിതാ ജീവനക്കാർക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലയിലെ വനിതകൾക്കും സാരി വിതരണം ചെയ്യുന്നതിനാണ് തീരുമാനം.നാളെ […]
Read more

Recent News