36 വർഷത്തിന് ശേഷം ബെർലിനിൽ അധികാരം തിരികെ പിടിച്ച് ഇടതുപാർട്ടി
ബെർലിൻ: ജർമ്മനിയിലെ പ്രാദേശിക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് കനത്ത തിരിച്ചടി. തലസ്ഥാനമായ ബെർലിനിൽ തീവ്രഇടതുപക്ഷ പാർട്ടിയായ ‘ഡി ലിങ്കെ’ (Die Linke) ഒന്നാമതെത്തി. വടക്കുകിഴക്കൻ സംസ്ഥാനമായ മെക്ലെൻബർഗ്-വെസ്റ്റേൺ പോമറേനിയയിൽ തീവ്രവലതുപക്ഷ പാർട്ടിയായ ‘ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി’ വിജയിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ രാജിക്കായുള്ള സമ്മർദ്ദം ശക്തമായിട്ടുണ്ട്. ബെർലിനിൽ 25.7 ശതമാനം വോട്ടുകൾ നേടിയാണ് ഡി ലിങ്കെ ഒന്നാം സ്ഥാനത്തെത്തിയത്. ചാൻസലർ മെർസിന്റെ പാർട്ടിയായ സി.ഡി.യു 18.8 ശതമാനം […]
Read more

