സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് കുതിക്കുന്നു. പീക്ക് സമയത്ത് നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി നിർദ്ദേശം നൽകിയിട്ടുണ്ട്. ഊർജ്ജം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ പകൽസമയത്ത് ആക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഉത്തരവ് ഇറക്കി. വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റുകൾ തുടങ്ങി കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം പരമാവധി സോളാർ സമയങ്ങളിലേക്ക് മാറ്റണമെന്നും നിർദേശമുണ്ട്. സർക്കാർ ഓഫീസുകളിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് നിർദേശമുണ്ട്. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കണം. […]
Read more

