തമിഴ്നാട്ടിൽ സ്കൂൾ വിദ്യാർഥികൾക്കുള്ള പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ സ്കൂൾ വിദ്യാർഥികൾക്കുള്ള പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിൽ കുട്ടികൾക്കൊപ്പം ആഹാരം കഴിച്ച് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. പ്രഭാതഭക്ഷണ വിതരണത്തിൽ 6 മുതൽ 8 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെയും ഉൾപ്പെടുത്തുന്നതാണ് പുതിയ പദ്ധതി. സംസ്ഥാനതല ഉദ്ഘാടനത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് ആഹാരം വിളമ്പുകയും അവർക്കൊപ്പം ഇരുന്നു വിശേഷങ്ങൾ ചോദിച്ച് മുഖ്യമന്ത്രി ഭക്ഷണം കഴിക്കുകയും ചെയ്തു.

ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി ക്ലാസ് മുറികളിൽ സന്ദർശനവും നടത്തി. പെരുന്തലൈവർ കാമരാജർ സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയുടെ വിപുലീകരണത്തിലൂടെ ഏകദേശം 15.30 ലക്ഷം വിദ്യാർഥികൾക്ക് കൂടി ആഹാരം ലഭ്യമാക്കും. തമിഴ്നാട്ടിലെ 15,454 സർക്കാർ, സംസ്ഥാന എയ്ഡഡ് സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ വിപുലീകരണത്തിന് മാത്രമായി സംസ്ഥാന സർക്കാർ 217.63 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *