‘ആരം’ ചിത്രത്തിലെ ”നറുതിങ്കള്‍ നീ നിധിയാണെന്നും ‘ ലിറിക്കല്‍ ഗാനം തരംഗമാകുന്നു

‘ആരം’ ചിത്രത്തിലെ പുതിയ ഗാനമായ ”നറുതിങ്കള്‍ നീ നിധിയാണെന്നും ‘ ലിറിക്കല്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. രജീഷ് പരമേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോഹരമായ ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രോഹിത് ഗോപാലകൃഷ്ണന്‍ ആണ്. ജിസ് ജോയ് എഴുതിയ വരികള്‍ക്ക് ഹരിചരണ്‍, ആര്‍ത്തി എം.എന്‍. അശ്വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ശബ്ദം നല്‍കിയിരിക്കുന്നത്.അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ഊഷ്മളതയും വൈകാരികതയും പകര്‍ത്തുന്ന രീതിയിലാണ് ”നറുതിങ്കള്‍ നീ ‘ ഒരുക്കിയിരിക്കുന്നത്.

‘ആരം’ ഉടന്‍ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും പ്രേക്ഷകരില്‍ ‘ആരം’ സിനിമയോടുള്ള പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഗുഡ് ഹോപ് പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ബാനറില്‍ ഡോക്ടര്‍ ജുനൈസ് ബാബു ഗുഡ് ഹോപ് നിര്‍മ്മിച്ച്, രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരം. നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിനാവള്ളി എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച വിഷ്ണു രാമചന്ദ്രനാണ്.

സൈജു കുറുപ്പിനൊപ്പം അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീന്‍ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലന്‍, റിയാസ് നര്‍മകല, ജയരാജ് വാര്യര്‍, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് വി. സാജനും സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണനും നിര്‍വഹിക്കുന്നു. കൈതപ്രം, ജിസ് ജോയ്, ജോ പോള്‍ എന്നിവരാണ് ഗാനങ്ങള്‍ക്ക് വരികള്‍ ഒരുക്കുന്നത്. ഹരി ചരണ്‍, സിതാര കൃഷ്ണകുമാര്‍, സായനോര, അതുല്‍ നറുകര, യാസിന്‍ നിസാര്‍, അജയ് ശ്രാവണ്‍, ആരതി എം.എന്‍., അശ്വിന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

ബാബു പിള്ളൈയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കോസ്റ്റ്യൂം ഡിസൈന്‍ സുജിത് മട്ടന്നൂര്‍, മേക്കപ്പ് കിരണ്‍, മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നികേഷ് നാരായണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷിബിന്‍ കൃഷ്ണ, സ്റ്റണ്ട് ഡയറക്ടര്‍ റോബിന്‍ ടോം, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സ് സിറ്റി, ഫിനാന്‍സ് കണ്‍ട്രോളര്‍ ഷിജോ ഡൊമിനിക്, സ്റ്റില്‍സ് സിബി ചീരന്‍, പബ്ലിസിറ്റി ഡിസൈന്‍ മാമിജോ, ഡിസ്ട്രിബൂഷന്‍ ഗുഡ് ഫെല്ലാസ്, ഡിജിറ്റല്‍ ജാങ്കോ സ്‌പേസ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ്: ബ്രിങ്‌ഫോര്‍ത്ത്, പി.ആര്‍.ഒ: ഐശ്വര്യ രാജ്

Leave a Reply

Your email address will not be published. Required fields are marked *