Author: Anju Jolly Alex

മൂന്ന് മാസമായി എംഎല്‍എ പെന്‍ഷന്‍ ലഭിക്കാതെ എം. കെ മുനീര്‍

കോഴിക്കോട്: മൂന്ന് മാസമായി മുന്‍ മന്ത്രി എം കെ മുനീറിന് എംഎല്‍എ പെന്‍ഷന്‍ ഇല്ല. ഏജീസ് ഓഫീസില്‍ നിന്ന് ട്രഷറിയിലേക്ക് നല്‍കിയ കത്തിലെ പിഴവ് ആണ് പെന്‍ഷന്‍ കുടിശ്ശികയാവാന്‍ കാരണം. എം കെ മുനീറിന്റെ പേരിന് പകരം കെ ബാബുവെന്നാണ് കത്തില്‍ ടൈപ്പ് ചെയ്തിരിക്കുന്നത്. എജീസ് ഓഫീസില്‍ നിന്ന് തിരുത്തി ലെറ്റര്‍ നല്‍കിയിട്ടും പെന്‍ഷന്‍ ലഭിച്ചില്ല. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം പ്രഖ്യാപിക്കാത്തതിലും എം കെ മുനീര്‍ കടുത്ത അതൃപ്തിയിലാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി […]
Read more

വഖഫ് വിശദീകരണ സമ്മേളനം മാറ്റിവെച്ചു; സമസ്തയിലെ ലീഗ് അനുകൂലികള്‍ക്കിടയില്‍ ഭിന്നത

മലപ്പുറം: സമസ്തയിലെ ലീഗ് അനുകൂലികൾ നടത്താനിരുന്ന വഖഫ് വിശദീകരണ സമ്മേളനം മാറ്റിവെച്ചത് സംഘാടകർക്കിടയിലെ ഭിന്നതമൂലമെന്ന് ആരോപണം. സിപിഐഎം സെമിനാറിന് സമുദായ നേതാക്കള്‍ മറുപടി സമ്മേളനം നടത്തേണ്ടെന്നായിരുന്നു വിമര്‍ശനം. പരിപാടി പ്രഖ്യാപിച്ച ഘട്ടം മുതല്‍ തന്നെ പിന്‍വലിക്കാനുള്ള ചര്‍ച്ചകള്‍ നടന്നതായാണ് വിവരം.പരിപാടിക്ക് മുസ്ലിം ലീഗ് പരസ്യ പിന്തുണ പ്രഖ്യാപിക്കാത്തതും തിരിച്ചടിയായി എന്നും റിപ്പോര്‍ട്ടുണ്ട്. ഉദ്ഘാടകനായി നിശ്ചയിച്ചതില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കും അമര്‍ഷം ഉണ്ടായിരുന്നു. ലീഗ് അനുകൂലികള്‍ക്ക് ലഭിച്ച കത്ത് ജിഫ്രി തങ്ങളുടെ അറിവോടെയല്ലെന്നും പ്രചരണമുണ്ട്. കഴിഞ്ഞ 29ന് വന്ന […]
Read more

പുത്തൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

തൃശ്ശൂർ: വയനാട്ടിൽ നിന്ന് പിടികൂടി തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ചികിത്സയിലായിരുന്ന നന്ദു എന്ന കടുവയ്ക്ക് ദയാവധം. ബുധനാഴ്ച രാവിലെ പത്തിനാണ് ദയാവധം നടപ്പാക്കിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. 2025 ഡിസംബർ 28-നാണ് വായിൽ മുറിവേറ്റ നിലയിൽ 14 വയസ്സുള്ള കടുവയെ സുവോളജിക്കൽ പാർക്കിലെത്തിച്ചത്. വയനാട് വണ്ടിക്കാടിൽനിന്നാണ് കടുവയെ വനംവകുപ്പ് പിടികൂടിയത്. ദേവർഗദ്ദ മാടപ്പള്ളി ഊരിലെ ഊരുമൂപ്പൻ മാരനെ കടുവ കൊന്നിരുന്നു. വയനാട് കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് […]
Read more

ഇടുക്കി സത്രത്തെ എയർ സ്ട്രിപ്പിന്‍റെ നിർമാണം പുനരാരംഭിക്കും

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രം എന്ന സ്ഥലത്ത് അനുവദിച്ച എൻസിസിയുടെ എയർ സ്ട്രിപ്പിന്‍റെ നിർമാണം പുനരാരംഭിക്കാൻ ധാരണ. എയർ സ്ട്രിപ്പിന് ആവശ്യമായ ആറര ഏക്കർ ഭൂമി, സത്രത്തിൽ വിട്ടു നൽകാനുള്ള നടപടികൾ ഉടൻ തുടങ്ങും. വനം വകുപ്പിന്‍റെ എതിർപ്പ് മൂലം, മൂന്ന് വർഷത്തിലധികമായി പണികൾ മുടങ്ങി കിടക്കുകയായിരുന്നു. എൻസിസിയുടെ എയർ വിങ് കേഡറ്റുകൾക്ക് ചെറു വിമാനം പറത്താൻ പരിശീലനം നൽകാനാണ് സത്രത്തിൽ എയർ സ്ട്രിപ് നിർമ്മിച്ചത്. 800 മീറ്റർ റൺവേയും വിമാനങ്ങൾ പാർക്കു ചെയ്യാനുള്ള ഹാങ്ങറും വാച്ച് […]
Read more

ബസ്, മെട്രോ യാത്രക്കാർക്കായി പുതിയ ആപ്പ് പുറത്തിറക്കി ബെംഗളൂരു ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിലെ ബസ്, മെട്രോ യാത്രക്കാർക്കായി പുതിയ ആപ്പ് പുറത്തിറക്കി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി). ‘നമ്മ ബിഎംടിസി മൊബൈൽ ആപ്പ് 2.0’ എന്ന പേരിലാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. വ്യാഴാഴ്ച നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ആണ് പുതിയ ആപ്പ് പുറത്തിറക്കിയത്. ബസ്, മെട്രോ ടിക്കറ്റുകൾ ലഭ്യമാകുമെന്നതാണ് ആപ്പിൻ്റെ പ്രധാന സവിശേഷത. കൂടാതെ, ബസുകളുടെ സമയം, ലൊക്കഷൻ, റൂട്ടുകൾ, സ്റ്റോപ്പുകൾ തുടങ്ങിയ വിവരങ്ങളും ആപ്പിലൂടെ അറിയാനാകും. ബിഎംടിസിയുടെ മുമ്പത്തെ ആപ്പ് അപ്ഗ്രേഡ് […]
Read more

വൈദ്യുതി പ്രതിസന്ധി; സര്‍ക്കാരിനെ വിമര്‍ശിച്ച് എം.എം മണി

ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രി എം. എം മണി രംഗത്ത്. സര്‍ക്കാരിന് ദീര്‍ഘ വീക്ഷണമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. 40% വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ബാക്കി 60% വിവിധ കരാറുകളിലൂടെ സംസ്ഥാനം വാങ്ങുകയാണ് ചെയ്യുന്നത്. താന്‍ മന്ത്രിയായിരുന്ന കാലത്താണ് സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയത്. നിലവില്‍ വരാന്‍ സാധ്യത ഉള്ള പ്രതിസന്ധി മുമ്പ് തന്നെ കണ്ടെത്തി പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും എം എം മണി ചൂണ്ടിക്കാട്ടി. വലിയ […]
Read more

പൂതൃക്ക പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി ഒറ്റയ്ക്ക് മത്സരിക്കുന്നു

കൊച്ചി: എറണാകുളം പൂതൃക്ക പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി ഒറ്റയ്ക്ക് മത്സരിക്കുന്നു. എൻഡിഎ മുന്നണി ബന്ധം പരാമർശിക്കാതെയാണ് ട്വന്റി ട്വന്റി പ്രചാരണ പോസ്റ്ററുകൾ ഇറക്കിയിരിക്കുന്നത്. ബിജെപി ബന്ധത്തിന്‍റെ പേരിൽ ട്വന്‍റി 20 ക്ക് ഭരണം നഷ്ടമായ പഞ്ചായത്തിൽ എൻഡിഎ മുന്നണി പരാമര്‍ശമില്ലാതെയാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണവും നടക്കുന്നത്. പോസ്റ്ററുകളിൽ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥിയെന്ന് മാത്രമാണ് എഴുത്ത്. പ്രചാരണ പ്രവൃത്തികളിൽ നിന്ന് ബിജെപി പ്രവര്‍ത്തകരെ ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്. ബിജെപി ബന്ധത്തിന്‍റെ പേരിൽ വോട്ടുകൾ നഷ്മമാവാതെ ഇരിക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തലുകൾ. നിയമസഭ […]
Read more

പിണറായിക്കെതിരായ ഇഡി നീക്കത്തില്‍ രാഷ്ട്രീയം നോക്കേണ്ടെന്ന് സിപിഐ

തിരുവനന്തപുരം: പിണറായിക്കെതിരായ ഇഡി നീക്കത്തില്‍ രാഷ്ട്രീയം നോക്കേണ്ടെന്ന് നിലപാടെടുത്ത് സിപിഐ. നിയമം ഏത് വഴിക്ക് പോകുന്നുവെന്നത് മാത്രം നോക്കിയാല്‍ മതിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇ ഡി നീക്കത്തില്‍ പിണറായി വിജയനെ സിപിഐ പിന്തുണക്കില്ലെന്നാണ് സൂചന. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിഷയം സംബന്ധിച്ച തീരുമാനം എടുത്തു എന്നാണ് റിപ്പോര്‍ട്ട്. വീണ.ടി സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങി എന്നത് യാഥാര്‍ത്ഥ്യമാണെന്നാണ് നേത്യത്വം ചൂണ്ടിക്കാട്ടുന്നത്. അത് സേവനത്തിനാണെന്ന് തെളിയിക്കേണ്ട ബാധ്യത വീണക്ക് മാത്രമാണ്. കമ്പനിക്ക് എകെജി സെന്ററിന്റെ അഡ്രസ് […]
Read more

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത കാരണങ്ങൾ വിശദീകരിച്ച് KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് പതിവായുണ്ടാകുന്ന വൈദ്യുതി നിയന്ത്രണത്തില്‍ വ്യാപക ജനരോഷമുയരവേ, വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്തത് എന്തുകൊണ്ടാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിശദീകരിച്ച് കെഎസ്ഇബി. കാലാവസ്ഥാ മാറ്റത്തിന്റെ സ്വാധീനം, അണക്കെട്ടുകളിലെ ജലനിരപ്പ്, ദേശീയ വൈദ്യുതി ലഭ്യതയിലെ കുറവ് തുടങ്ങിയ കാരണങ്ങളാണ് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ട് ദിവസം പലതവണ തടസ്സമുണ്ടാകുന്നുവെന്നും വിശദീകരിക്കുന്നുണ്ട്. കാലാവസ്ഥാമാറ്റത്തിന്റെ സ്വാധീനം വൈദ്യുതി ലഭ്യതയെ കാര്യമായി ബാധിച്ചെന്ന് കെഎസ്ഇബി പറയുന്നു. എല്‍നിനോ പ്രതിഭാസം കാരണം മഴ കുറഞ്ഞു. അന്തരീക്ഷ താപനില വര്‍ധിച്ചു. വൈകുന്നേരം ആറ് മണിക്കുശേഷമുള്ള വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. പവര്‍ […]
Read more

മന്ത്രിമാരുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം; വിമര്‍ശനവുമായി പി. എം നിയാസ്

തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി. എം നിയാസ്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ലെന്നും സര്‍ക്കാരിന്റെ സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി സമിതി വേണമെന്നും നിയാസ് പറഞ്ഞു. മന്ത്രിമാരുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദവികള്‍ ലഭിക്കാന്‍ എറണാകുളത്തേക്ക് സ്ഥലം മാറേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി വി. ഡി സതീശനെ ഉന്നമിട്ട് നിയാസ് വിമർശിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ തന്നെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. മന്ത്രിമാരുടെ ഷെഡ്യൂള്‍ ഉള്‍പ്പെടെ താഴെത്തട്ടില്‍ എത്തിക്കുന്നില്ലെന്നാണ് നിയാസ് […]
Read more

Recent News