Author: Anju Jolly Alex

ഇന്ത്യ- അഫ്​ഗാനിസ്ഥാൻ ടി20 പരമ്പര; ദേശീയ ഗാനത്തിന് മുമ്പെ വന്ദേമാതരം

ഇന്ത്യ- അഫ്​ഗാനിസ്ഥാൻ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനമായ ‘ജന ഗണ മന’യ്ക്ക് മുമ്പ് ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാട്ടില്‍ കളിക്കുന്ന ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ദേശീയ ഗാനത്തിന് മുമ്പ് ദേശീയ ഗീതം ആലപിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. സംഭവത്തിൽ വിമർശനങ്ങളും ശക്തമാകുന്നുണ്ട്. ഇന്ത്യയിൽ നടക്കുന്ന എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും അല്ലെങ്കിൽ ഒരു പരമ്പരയിലെ ആദ്യ മത്സരത്തിലും ദേശീയ ​ഗീതം ആലപിക്കുന്ന രീതി ബിസിസിഐ ഇനിമുതൽ നടപ്പിലാക്കുമോ എന്ന കാര്യത്തിൽ വ്യക്തത […]
Read more

മണിപ്പൂരില്‍ ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

ഗുവാഹത്തി: മണിപ്പൂരിൽ ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി – സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. തമെങ്‌ലോങ് ജില്ലയിലെ ടോള്ളൻ ഗ്രാമത്തിലാണ് ആദ്യ ആക്രമണം നടന്നത്. പുലർച്ചെയുണ്ടായ ആക്രമണത്തിൽ സെയ്‌നെഹ് സിംഗ്സിറ്റ്, ഭാര്യ ലിങ്സംഗായ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ആറുവയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിൽ വെടിയുണ്ട തറച്ചിരിപ്പുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവസ്ഥലത്തുവെച്ചുതന്നെ സ്ത്രീ മരിച്ചു. സെയ്‌നെഹ് സിംഗ്സിറ്റ് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. ഈ ആക്രമണം നടന്നത് സുരക്ഷാ സേന നിലയുറപ്പിച്ച […]
Read more

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

കോട്ടയം: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പരീക്ഷകൾ, കലാമേളകൾ, കായികമേളകൾ തുടങ്ങി നിരവധി ചുമതലകൾ നിർവഹിക്കേണ്ട വകുപ്പാണ് പൊതുവിദ്യാഭ്യാസമെന്നും മറ്റ് വകുപ്പുകളിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിനാൽ ഡയറക്ടറെ അടിക്കടി മാറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ പൊതുമാറ്റത്തിന്റെ ഭാഗമായാണ് നിലവിലെ മാറ്റമെങ്കിലും, ഇത്തരം മാറ്റങ്ങളിലെ വിയോജിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് നിലവിൽ ചർച്ചകളോ ശ്രമങ്ങളോ നടക്കുന്നില്ലെന്നും […]
Read more

കൊച്ചിയെ രാജ്യത്തെ മികച്ച നഗരമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി

കൊച്ചി: സമഗ്രമായ ആസൂത്രണത്തിലൂടെ കൊച്ചിയെ രാജ്യത്തെ മികച്ച നഗരമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. നഗരത്തിനു പുറത്താണ് വളർന്നതെങ്കിലും കൊച്ചി തന്റെ പ്രിയപ്പെട്ട നഗരമാണ്. കൊച്ചിയിലെ രാമൻതുരുത്തിലെ 18 ഏക്കർ കൊച്ചി കപ്പൽശാലയ്ക്ക് നൽകാൻ തീരുമാനമെടുത്തു. ഇതുവഴി 5000 കോടി രൂപയുടെ നിക്ഷേപമാണ് കപ്പൽശാല അവിടെ നടത്തുന്നത്. നഗരത്തെ മെച്ചപ്പെടുത്തുന്നതിന്റെ പൈലറ്റ് പ്രോജക്ടിന് ഈ മാസംതന്നെ തുടക്കമിടും. ലോകോത്തരമായ കടലിനടിയിലെ കാഴ്ചകൾ ആസ്വദിക്കുന്ന ഓഷ്യനേറിയം വിദേശത്ത് കണ്ടിട്ടുണ്ട്. അത്തരമൊന്ന് കൊച്ചിയിലും വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര […]
Read more

ഗതാഗത വകുപ്പിൽ പടലപ്പിണക്കം; മന്ത്രിയുടെ ഓഫീസും ഗതാഗത കമ്മീഷണറും തമ്മിൽ അഭിപ്രായഭിന്നത

തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത വകുപ്പിൽ പടലപ്പിണക്കം രൂക്ഷമാകുന്നു. ഗതാഗത കമ്മീഷണറും മന്ത്രിയുടെ ഓഫീസും തമ്മിൽ അഭിപ്രായഭിന്നത. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച കാര്യങ്ങളിൽ ഇടപെട്ട് മന്ത്രിയുടെ ഓഫീസ്. ക്ലർക്ക് മുതൽ ജോയിൻ്റ് ആർടിഒ വരെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങളിലാണ് മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ. മാനദണ്ഡങ്ങൾ മറികടന്ന് സ്ഥലംമാറ്റം നടത്താൻ മന്ത്രിയുടെ ഓഫീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകുന്നതായാണ് വിവരം. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ആകില്ലെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. അതേസമയം ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി […]
Read more

സംസ്ഥാന നേതൃത്വത്തിനും പിണറായി വിജയനുമെതിരേ രൂക്ഷവിമർശനം

കൊച്ചി: സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനും പ്രതിപക്ഷനേതാവ് പിണറായി വിജയനുമെതിരേ രൂക്ഷവിമർശനം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് സ്വീകരിച്ച നിലപാടുകളും അദ്ദേഹത്തെ ചുമന്നതും പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് സമിതിയിൽ വിമർശനമുയർന്നു. ഭരണപരവും സംഘടനാപരവും രാഷ്ട്രീയപരവുമായ ഗുരുതര വീഴ്ചകളാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും ചൂണ്ടിക്കാട്ടി. നേതാക്കൾക്കിടയിൽ വർധിച്ചുവരുന്ന പാർലമെന്ററി വ്യാമോഹവും അധികാരമോഹവും പാർട്ടിയുടെ അപചയത്തിന് വഴിവെച്ചതായും യോഗത്തിൽ വിമർശനമുയർന്നു. ഭരണതലത്തിലും സംഘടനാതലത്തിലും സംഭവിച്ച വീഴ്ചകളിൽ പ്രധാനം […]
Read more

ബാഴ്‌സയുടെ പ്രായം കുറഞ്ഞ ക്യാപ്റ്റനായി യമാൽ

ബാഴ്സലോണയെ നയിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി ലമിൻ യമാൽ. ചാമ്പ്യൻസ് ലീഗിൽ ഫെയ്നൂർദിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ റഫീഞ്ഞ്യയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോളാണ് ക്യാപ്റ്റന്റെ ആംബാൻഡ് യമാലിന് ലഭിച്ചത്.ഇതോടെയാണ് ബാഴ്സയെ നയിക്കുന്ന പ്രായംകുറഞ്ഞ താരമെന്ന റെക്കോഡ് താരത്തിന് സ്വന്തമായത്. 19 വയസ്സും 59 ദിവസവുമാണ് യമാലിന്റെ പ്രായം. 2010-ലെ കോപ്പ ഡെൽ റേ മത്സരത്തിൽ 20-ാം വയസിൽ ബാഴ്‌സയെ നയിച്ച ബോയാന്റെ റെക്കോർഡാണ് യമാൽ മറികടന്നത്. എന്നാൽ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റെക്കോഡ് […]
Read more

പിഎംശ്രീക്കെതിരെ പ്രമേയവുമായി യൂത്ത് ലീഗ്

കോഴിക്കോട്: പിഎംശ്രീക്കെതിരെ പ്രമേയവുമായി യൂത്ത് ലീഗ്. ഇതുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തികള്‍ റദ്ദ് ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഏതെങ്കിലും കാരണവശാല്‍ ഇതിന് സാധിക്കാതെ വന്നാല്‍ പദ്ധതിയില്‍ നിന്നും വിട്ടുനില്‍ക്കണം. പിഎംശ്രീ യിലൂടെ എന്‍ഇപി നടപ്പിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്‍ഇപിയിലൂടെ വിദ്യാഭ്യാസമേഖല കാവി വല്‍ക്കരിക്കപ്പെടുമെന്നും യൂത്ത് ലീഗ് ആരോപിച്ചു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച എല്‍ഡിഎഫിന്റെ തീരുമാനം തെറ്റെന്നും അത് തിരുത്താനാണ് യുഡിഎഫിനെ അധികാരത്തില്‍ എത്തിച്ചതെന്നും യൂത്ത് ലീഗ് പ്രതികരിച്ചു. എസ്എസ്‌കെ ഫണ്ട് നേടിയെടുക്കുന്നതിന് സുപ്രീംകോടതിയെ സമീപിക്കണമെന്നും […]
Read more

റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. റഷ്യൻ പ്രസിഡൻ്റിന് തിരുവള്ളുവർ രചിച്ച തിരുക്കുറലിൻ്റെ റഷ്യൻ പരിഭാഷ പ്രധാനമന്ത്രി മോദി സമ്മാനിച്ചു. റഷ്യ – യുക്രെയ്ൻ സംഘർഷം പരിഹരിക്കുന്നതിനുള്ള സാധ്യത കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 2030-ൽ 10 ലക്ഷം കോടിയിലേക്ക് ഉയർത്താനുള്ള ധാരണയും ഈ ചർച്ചയിലുണ്ടായി. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാനുമായി പ്രധാനമന്ത്രി മോദി ഉടൻ കൂടിക്കാഴ്ച നടത്തും. […]
Read more

യുഎഇയിൽ ചൂടും കനത്ത മഞ്ഞുവീഴ്ചയും; താപനില 46 ഡിഗ്രി വരെ ഉയർന്നേക്കും

അബുദാബി: യുഎഇയിൽ ചൂടും അന്തരീക്ഷ ആർദ്രതയും ഉയർന്ന നിലയിൽ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഉൾപ്പെടെയുള്ള വാരാന്ത്യ ദിനങ്ങളിൽ രാജ്യത്തിന്റെ വടക്ക്, കിഴക്കൻ പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാത്രിയിലും പുലർച്ചെയും ചില തീരദേശ മേഖലകളിൽ കനത്ത മഞ്ഞിനും കാഴ്ചപരിധി കുറയുന്ന രൂപത്തിൽ നേർത്ത മഞ്ഞിനും സാധ്യതയുണ്ട്. രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളത് ലിവയിലാണ്. അതേസമയം ഫുജൈറയിൽ താപനില താരതമ്യേന കുറവായിരിക്കും. 35 ഡിഗ്രി സെൽഷ്യസായിരിക്കും താപനില. അജ്മാൻ, ഉമ്മുൽ […]
Read more

Recent News