Author: Anju Jolly Alex

ജിഎസ്ടി വകുപ്പിന് പുതിയതായി 64 വാഹനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ജിഎസ്ടി വകുപ്പിന്റെ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. ഇന്ന് 64 പുതിയ ഔദ്യോഗിക വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്. സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായാണ് പുതിയ വാഹനങ്ങൾ നൽകുന്നത്. നികുതി വർദ്ധിപ്പിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. സാമ്പത്തിക പ്രതിസന്ധി പ്രയാസങ്ങൾ മറികടക്കാൻ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന വകുപ്പാണ് ഇത്. വകുപ്പിനെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണ് പുതിയ വാഹനങ്ങൾ നൽകുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നൂറു ദിന കർമ്മ […]
Read more

ഒമാനിൽ പന്ത്രണ്ട് ഇനം പഫർ മത്സ്യങ്ങൾക്ക് വിലക്ക്

മസ്കറ്റ്: ഒമാനിൽ പന്ത്രണ്ട് ഇനം പഫർ മത്സ്യങ്ങൾക്ക് ഭക്ഷ്യസുരക്ഷ ​ഗുണനിലവാര കേന്ദ്രം വിലക്കേർപ്പെടുത്തി. ചിലയിനം പഫർ മത്സ്യങ്ങളിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആരോത്രോൺ ഹിസ്പിഡസ്, ആരോത്രോൺ നി​ഗ്രോപങ്ക്ടാറ്റസ്, കാന്തി​ഗാസ്റ്റർ വാലന്റിനി, ആരോത്രോൺ ഇമ്മാകുലേറ്റസ്, ചെലോനോഡോൺ പടോക, ഡയഡോൺ ലിറ്റുറോസസ്, ആരോ​ത്രോൺ, ല​ഗോസെഫലസ് ലുനാറിസ്, ഡയോഡോൺ ഹെെസ്ട്രിക്സ്, ആരോത്രോൺ മെലീ​ഗ്രിസ്, ല​ഗോഫലസ് സ്കെറാറ്റസ്, ഡയഡോൺ ഹോളോകാന്തസ് എന്നീ പന്ത്രണ്ട് ഇനം പഫർ മത്സ്യങ്ങളുടെ വ്യാപാരം, ഉപഭോ​ഗം എന്നിവയാണ് നിരോധിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതിരിക്കുന്നത്. […]
Read more

ഐഫോൺ വില വർധന; ക്യാഷ് ബാക്കും എക്സ്ചേഞ്ച് ഓഫറുകളുമായി ആപ്പിൾ

ഏറ്റവും പുതിയ ഐഫോൺ 18 സീരിസ് വിലവർധന തിരിച്ചടിയാകുമ്പോൾ ഉപഭോക്താക്കളെ ആകർഷിക്കാൻ ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസ്, പലിശരഹിത ഇഎംഐ അടക്കമുള്ള ഓഫറുകളുമായി ആപ്പിൾ രംഗത്ത്. ഐഫോൺ 17ന്റെ വില 82,900 രൂപയിൽ നിന്ന് 99,900 രൂപയായാണ് ഉയർന്നത്. ഐഫോൺ 18 പ്രോയ്ക്ക് 1,64,900 രൂപ മുതലും ഐഫോൺ 18 പ്രോ മാക്സിന് 3,29,900 രൂപ വരെയുമാണ് വില. ആപ്പിളിന്റെ ഫോൾഡബിൾ ഐഫോണായ ഐഫോൺ ഡ്യൂവോയുടെ വില 2,99,900 രൂപ മുതലാണ്.ഇങ്ങനെ വില കുത്തനെ വർധിച്ചതിന് പിന്നാലെ ഐഫോൺ […]
Read more

ഡല്‍ഹിയിൽ നടുറോഡില്‍ ബൈക്കിൽ സഞ്ചരിച്ച യുവതിയെ കാർ കൊണ്ട് ഇടിച്ചുവീഴ്ത്തി

ന്യൂഡല്‍ഹി: ഡല്‍ഹി ഗുരുഗ്രാമില്‍ നടുറോഡില്‍ ബൈക്കിൽ സഞ്ചരിച്ച യുവതിയെ കാർ കൊണ്ട് ഇടിച്ചുവീഴ്ത്തി. ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ശക്തമായ ഇടിയില്‍ യുവതി റോഡിലേക്ക് തെറിച്ചുവീണു. അകലം പാലിച്ച് വാഹനം ഓടിക്കണമെന്ന് യുവതി മുന്നറിയിപ്പ് നല്‍കിയിട്ടും പിന്തുടര്‍ന്ന് ഇടിക്കുകയായിരുന്നുവെന്നാണ് പരാതി. ബൈക്ക് കാറിനൊപ്പം വലിച്ചിഴച്ചതായും യുവതി ആരോപിച്ചു. റൈഡിങില്‍ സ്‌പെഷ്യലിസ്റ്റായ യുവതി ആര്‍എസ് 457 ബൈക്കാണ് ഓടിച്ചിരുന്നത്. ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതി പരാതി നല്‍കിയിട്ടുണ്ട്.സിസിടിവി ക്യാമറയില്‍ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. യുവതിക്കൊപ്പം സഞ്ചരിച്ചിരുന്ന മറ്റ് […]
Read more

റേഷന്‍ അരിക്ക് പുറമെ പച്ചരി, ഗോതമ്പ്, കുത്തരി തുടങ്ങിയ ഭക്ഷ്യധാന്യങ്ങളും കൊള്ളയടിക്കുന്നു

തിരുവനന്തപുരം: കേരള തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റേഷന്‍ അരി കരിഞ്ചന്ത മാഫിയക്കെതിരെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ പരിശോധന ശക്തമാക്കിയിട്ടും അനധികൃത ഇടപാടുകള്‍ തുടരുന്നതായി റിപ്പോര്‍ട്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും റേഷന്‍ അരി അനധികൃതമായി സംഭരിച്ച് പോളിഷ് ചെയ്ത് ബ്രാന്‍ഡഡ് ആക്കി വില്‍പ്പന നടത്തുന്ന കരിഞ്ചന്തക്കാരന്‍ കാര്‍ത്തികേയന്‍ റേഷന്‍ അരിക്ക് പുറമെ പച്ചരി, ഗോതമ്പ്, കുത്തരി തുടങ്ങിയ ഭക്ഷ്യധാന്യങ്ങളും അനധികൃതമായി ശേഖരിക്കുന്നതായി റിപ്പോര്‍ട്ടര്‍ എസ്‌ഐടി അന്വേഷണത്തില്‍ കണ്ടെത്തി. ഇവ മില്ലുകളില്‍ എത്തിച്ച് അരിപ്പൊടിയും ഗോതമ്പ് പൊടിയുമാക്കി സ്വന്തം ബ്രാന്‍ഡില്‍ […]
Read more

ശബരിമല മണ്ഡലകാലം അടുത്തിട്ടും കെട്ടിടങ്ങളുടെ അറ്റകുറ്റ പണികൾ ആരംഭിച്ചിട്ടില്ല

പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ ടെണ്ടർ നടപടികൾപോലും പൂർത്തിയായില്ല. കെട്ടിടങ്ങളുടെ അറ്റകുറ്റ പണികളും ശുചീകരണപ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല. അരവണയ്ക്കുള്ള ഡപ്പികളും ഫ്ളിപ് ലിഡും ഇതുവരെ എത്തിക്കാനായിട്ടില്ല.ശബരിമല സീസണിൻ്റെ ഒരു മാസം മുമ്പെങ്കിലും കാര്യക്ഷമമായി മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. ടെണ്ടർ-ലേലം നടപടികൾ വൈകുന്നതാണ് തിരിച്ചടി. അറ്റകുറ്റപണികൾ പൂർത്തിയാകേണ്ട സമയമായെങ്കിലും ടെണ്ടർ ക്ഷണിക്കുക മാത്രമാണ് നടന്നിട്ടുള്ളത്. ശുചീകരണ പ്രവർത്തനങ്ങളും എവിടെയുമെത്തിയിട്ടില്ല.ശുചിമുറികളും വിരിപ്പുകളും ശുചീകരിക്കുന്ന നടപടിയും ആരംഭിക്കാനായിട്ടില്ല. നാല് മാസമെങ്കിലും വേണം ഇതെല്ലാം പൂർത്തിയാകാൻ. 80 ശതമാനം പ്രവർത്തനങ്ങൾ സെപ്തംബർ പകുതിയോടെ പൂർത്തീകരിക്കുകയാണ് പതിവ്. […]
Read more

സംസ്ഥാനത്ത് താപനില ഉയരുന്നു; ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടർച്ചയായി വർധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദേശം. പുനലൂരിൽ താപനില വീണ്ടും ഉയർന്നു. ഇന്നലെ രേഖപ്പെടുത്തിയത് 36.5 ഡിഗ്രി സെൽഷ്യസ് ചൂടാണ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങളും സ്ഥാപനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, പാദരക്ഷകൾ എന്നിവ […]
Read more

കേരളത്തില്‍ ടിവികെയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തര്‍ക്കം

കൊച്ചി: കേരളത്തില്‍ ടിവികെ(തമിഴക വെട്രി കഴകം) പാര്‍ട്ടിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തര്‍ക്കവുമായി രണ്ട് വിഭാഗങ്ങള്‍. കേരള ഘടകത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് ഇരുവിഭാഗങ്ങളും പറയുന്നത്. നിലവിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് കോര്‍ഡിനേറ്ററെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണെന്ന് അവകാശപ്പെടുന്ന സതീഷ് തോന്നയ്ക്കലും വിജയ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുമാണ് പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഇതുവരെയും ടിവികെയുടെ കേരള സംസ്ഥാന ഘടകം രൂപീകരിക്കപ്പെട്ടിട്ടില്ലെന്നും അത്തരം പ്രഖ്യാപനങ്ങള്‍ കേന്ദ്ര നേതൃത്വമാണ് നടത്തുന്നതെന്നും ഇരുവിഭാഗവും […]
Read more

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ. യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30 വരെ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നീക്കം. ഇക്കാര്യത്തിൽ അനുമതി തേടി കെഎസ്ഇബി ഇന്ന് സർക്കാരിന് കത്ത് നൽകും. അതേസമയം, വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടു. വൈദ്യുതി രംഗത്തെ വിദഗ്ധരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. അതിനിടെ, വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുൻ ചെയർമാന്മാരെ കണ്ടു. വൈദ്യുതിക്കായി ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയും മറ്റ് സംസ്ഥാനങ്ങളെ […]
Read more

സൊമാറ്റോയിലെ ഫുഡിന് ചിലവേറും; ക്യാഷ് ഓണ്‍ ഡെലിവറിയില്‍ അധിക ചാര്‍ജ്

പ്രമുഖ ഫുഡ് ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനമായ സൊമാറ്റോയില്‍ ക്യാഷ് ഓണ്‍ ഡെലിവറി പേയ്‌മെന്റിനൊപ്പം അധികനിരക്ക് ഏര്‍പ്പെടുത്തി കമ്പനി. ഓര്‍ഡര്‍ ബില്ലിന് പുറമെ ‘പേ ഓണ്‍ ഡെലിവറി ഫീ’ എന്ന പേരിലാണ് പുതിയ ചാര്‍ജ് ഈടാക്കിയിരിക്കുന്നത്. ക്യാഷ് ഓണ്‍ ഡെലിവറി പേയ്‌മെന്റ് നിരക്ക് തെരഞ്ഞെടുക്കുന്നവരിൽ നിന്ന് മാത്രമായിരിക്കും ഈ അധികനിരക്ക് ഈടാക്കുക. ഏകദേശം അഞ്ച് രൂപയാണ് ഈയിനത്തില്‍ ഈടാക്കുകയെന്നാണ് വിവരം.‌അതേസമയം, ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വലിപ്പമനുസിച്ച് ഈ ചാര്‍ജില്‍ മാറ്റമുണ്ടായേക്കും. ഭക്ഷണസാധനങ്ങളുടെ വില, എത്തിക്കേണ്ട സ്ഥലം തുടങ്ങിയ ഘടകങ്ങൾ […]
Read more

Recent News