Author: Anju Jolly Alex

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടർ സ്ഥാനത്ത് അജിത് അഗാർക്കർ തുടരുമോ ?

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടർ സ്ഥാനത്ത് അജിത് അഗാർക്കർ തുടരണമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെന്ന് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ ഭാരവാഹികളും അഗാർക്കറും 24 മണിക്കൂറിനുള്ളിൽ ചർച്ച നടത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇരു വിഭാഗവും കാലാവധി നീട്ടുന്നതിനെ അനുകൂലമായി കാണുന്നുവെന്നും തുടക്കത്തിലുണ്ടായ ചില പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ രണ്ട് മാസമായി ബിസിസിഐ ഭാരവാഹികളും സെലക്ഷൻ കമ്മിറ്റി അംഗങ്ങളും തമ്മിൽ അസ്വാരസ്യങ്ങളുണ്ട്. സെപ്റ്റംബർ […]
Read more

മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി

കൊച്ചി: പ്രമുഖ കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. പൈങ്ങോട്ടൂരിൽ നിർമ്മാണത്തിൽ ഇരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ ഇലക്ട്രിക് ബോർഡിലേക്ക് കണക്ട് ചെയ്ത വയറുകളാണ് മോഷണം പോയത്. ഞായറാഴ്ച നടന്ന സംഭവത്തിൽ പോത്താനിക്കാട് പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന ഒരാളെ പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 6:30-നും 7:00-നും ഇടയിലാണ് മോഷണം നടന്നത്. […]
Read more

കോഴിക്കോട് ന​ഗരത്തിൽ ഇന്നും ​ഗതാ​ഗത നിയന്ത്രണം

കോഴിക്കോട്: നഗരത്തിലും പരിസരമേഖലകളിലുമായി ഇന്നും ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.കോഴിക്കോട് ബീച്ചില്‍ ഇന്ന് സിപിഎമ്മിന്റെ ബഹുജന റാലിയോടനുബന്ധിച്ചാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എലത്തൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വെങ്ങാലി ഓവര്‍ ബ്രിഡ്ജ് കയറി വെസ്റ്റ് ഹില്‍ ചുങ്കം വഴി നഗരത്തിലേക്ക് പ്രവേശിക്കണമെന്ന് പൊലീസ് അറിയിച്ചു. ചരക്കുലോറികള്‍, കണ്ടെയ്‌നര്‍ ലോറികള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ വെങ്ങളം, പൂളാടിക്കുന്ന് ഹൈവേ വഴി പോവേണ്ടതാണ്. രാത്രി 10 മണി വരെ ട്രാഫിക് ഡൈവേര്‍ഷനും നിയന്ത്രണവും ഉണ്ടായിരിക്കും. എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ […]
Read more

ബോധപൂര്‍വം മോശമാക്കാനുള്ള ശ്രമം; ഇ ഡിക്കെതിരെ വിമര്‍ശനവുമായി റിയാസ്

കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇ ഡിക്കെതിരെ വിമര്‍ശനവുമായി പി. എ മുഹമ്മദ് റിയാസ് എംഎല്‍എ. ബോധപൂര്‍വം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. പ്രധാന തെളിവുകളായി കാണുന്നുണ്ടെങ്കില്‍ വിവരങ്ങള്‍ ഇ ഡി ഇങ്ങനെ പുറത്തുവിടുമോ എന്നും റിയാസ് ചോദിച്ചു. വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ അവസാന ദിവസമാണിന്ന്. തെളിവുകള്‍ പുറത്തുവിടാന്‍ എന്തിന് ഈ ദിവസം തന്നെ ഇ ഡി തെരഞ്ഞെടുത്തുവെന്നും റിയാസ് ചോദിച്ചു. ഹവാലയുമായി തന്നെ ബന്ധപ്പെടുത്താന്‍ നേരത്തേ […]
Read more

ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും പരമാധികാരത്തെയും പ്രശംസിച്ച് ചൈന

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ പരമാധികാരത്തെയും പ്രശംസിച്ച് ചൈന രംഗത്തെത്തി. ഇന്ത്യയുടേത് സ്വതന്ത്രമായ വിദേശനയമാണെന്നും ചൈനയുമായുള്ള ബന്ധം വികസിപ്പിക്കുന്നത് മൂന്നാമതൊരു രാജ്യത്തിന്റെയും സ്വാധീനത്തിലല്ലെന്നുമുള്ള പ്രധാനമന്ത്രി മോദിയുടെ നിലപാടിനെ ചൈന ഏറെ വിലമതിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരുനേതാക്കളും തമ്മിൽ നടന്ന ചർച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ധാരണ ഇന്ത്യയും ചൈനയും എതിരാളികളല്ല, മറിച്ച് […]
Read more

തന്റെ വിദേശയാത്ര സർക്കാർ ചെലവിലല്ല; ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: തന്റെ അമേരിക്കൻ യാത്രയെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സർക്കാർ ചെലവിലല്ല തന്റെ വിദേശയാത്രയെന്നും സംഘാടകരുടെ ചെലവിലാണെന്നും ചെന്നിത്തല പറഞ്ഞു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ചെന്നിത്തലയുടെ വിശദീകരണം. ചെന്നിത്തലയുടെ വിദേശയാത്ര സംബന്ധിച്ച് ഇടത് സൈബർ ഹാൻഡിലുകളിൽ വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം. ‘ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിൽ ഉണ്ടായിരുന്ന ഫെലിക്‌സ് സൈമണിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഞാനും കുടുംബവും ഇവിടെ വന്നത്. മൂന്നര പതിറ്റാണ്ടുകാലത്തെ ബന്ധമാണ് […]
Read more

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ആരോ​ഗ്യ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന നിയമവുമായി ഒമാൻ

മസ്കത്ത്: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്കും വിദ്യാർത്ഥികൾക്കും സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി ഒമാൻ. ഇന്ത്യയിലെ ചികിത്സാ ചെലവുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുംബൈയിലെ ഒമാൻ കോൺസുലേറ്റ് ജനറലിന്റെ പുതിയ മുന്നറിയിപ്പ്.ഇന്ത്യയിൽ അടിയന്തര വൈദ്യസഹായവും ആശുപത്രിവാസവും ആവശ്യമായി വരുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് കോൺസുലേറ്റിന്റെ യാത്രാ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. പ്രത്യേകിച്ചും ഇൻ്റൻസീവ് കെയർ (ഐസിയു) ചികിത്സ ആവശ്യമുള്ള ഘട്ടങ്ങളിൽ വലിയ തോതിലുള്ള സാമ്പത്തിക ബാധ്യത വരാൻ സാധ്യതയുണ്ടെന്നും ഇത് യാത്രക്കാരെ പ്രയാസത്തിലാക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.അപകടങ്ങൾ, മെഡിക്കൽ അത്യാഹിതങ്ങൾ എന്നിവയ്ക്കുള്ള ചികിത്സാ […]
Read more

രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രനേട്ടവുമായി സിപിഐഎം

ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടവുമായി സിപിഐഎം. നോഖ നഗരസഭാ ഭരണം സിപിഐഎം പിടിച്ചെടുത്തു. ചരിത്രത്തിലാദ്യമായാണ് സിപിഐഎം കേവല ഭൂരിപക്ഷം നേടി തദ്ദേശഭരണം നേടുന്നത്. ആകെയുള്ള 45 വാര്‍ഡുകളില്‍ 29 ഇടങ്ങളിലും സിപിഐഎം സഖ്യസ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറി. ബിജെപിക്ക് 13 സീറ്റും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് മൂന്ന് സീറ്റുകളും മാത്രമാണ് നേടാനായത്.309 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ പത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും 47 മുനിസിപ്പല്‍ കൗണ്‍സിലുകളും 252 നഗരസഭകളും ഉള്‍പ്പെടും. അല്‍വാര്‍, ജയ്പൂര്‍, ഉദയ്പൂര്‍, കോട്ട, […]
Read more

ഇഡി കേസിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്ന് പിഎംഎ സലാം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായിക്കെതിരായ ഇ ഡി നടപടിയില്‍ പ്രതികരിച്ച്മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നുംതെറ്റ് ചെയ്തവര്‍ ഉറപ്പായും ശിക്ഷിക്കപ്പെടണമെന്നും പി എം എ സലാം പറഞ്ഞു. ഇ ഡി നടപടി വ്യക്തി വിരോധം തീര്‍ക്കാനാണെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശന്‍ മുഖ്യമന്ത്രി പദവിയില്‍ ഇരിക്കുമ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരായി പറയാന്‍ പരിമിതിയുണ്ടെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് അഭിപ്രായം പറയാന്‍ പ്രശ്‌നമില്ലെന്നും […]
Read more

മൂന്ന് വർഷത്തിൽ എഐ ക്യാമറയിൽ പതിഞ്ഞത് ഒന്നരക്കോടി നിയമലംഘനങ്ങൾ

കൊച്ചി: സംസ്ഥാനത്തെ എഐ ക്യാമറകൾ കണ്ടെത്തിയ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ചുമത്തിയ പിഴത്തുക 1000 കോടി രൂപ പിന്നിട്ടു. എന്നാൽ ഇതിന്റെ വലിയൊരു ഭാഗം ഇപ്പോഴും ഈടാക്കാനുണ്ട്. ഇതുവരെ 365 കോടി മാത്രമാണ് വാഹന ഉടമകളിൽ നിന്ന് പിരിച്ചെടുത്തത്. 635 കോടി കുടിശ്ശികയായി തുടരുകയാണ്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചിട്ട് മൂന്ന് വർഷത്തിനിടെ ഒന്നര കോടിയോളം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 […]
Read more

Recent News