Author: Anju Jolly Alex

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി ബിജെപി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി ബിജെപി. ഈ മാസം 17-ന് വൈകുന്നേരം ആറിനും ഏഴിനും ഇടയിൽ വീടുകളിൽ ‘അനുഗ്രഹ ദീപം’ തെളിയിക്കണമെന്ന് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആവശ്യപ്പെട്ടു. ദീപം തെളിയിച്ച് മോദിയുടെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കണമെന്നാണ് ആഹ്വാനം. മോദിയുടെ 25 വർഷത്തെ പൊതുജീവിതം മുൻനിർത്തി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ്പ് അഭിയാൻ’ ബിജെപി ആചരിക്കുന്നുണ്ട്. ജനപങ്കാളിത്തം, ക്ഷേമപ്രവർത്തനങ്ങൾ, […]
Read more

യുഎഇയിൽ ഗ്ലോബല്‍ വില്ലേജിന്റെ 31ാം സീസണ്‍ ആരംഭിക്കുന്നു

യുഎഇയിലെ ഏറ്റവും വലിയ ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജിന്റെ 31ാം സീസണ്‍ ഒക്ടോബര്‍ 14ന് ആരംഭിക്കും. ഈ സീസണ്‍ അടുത്ത വര്‍ഷം മെയ് വരെ നീണ്ടുനില്‍ക്കും. ‘A More Wonderful World’ എന്നതാണ് ഈ സീസണിന്റെ പ്രമേയം. മുന്‍വര്‍ഷങ്ങളിലുള്ളതിനാല്‍ പുതിയ ആകര്‍ഷണങ്ങളും ഇത്തവണ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്ലോബല്‍ വില്ലേജിലെ ഭക്ഷ്യ-വിപണന മേഖലയിലെ സംരംഭകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. അത് സെപ്റ്റംബര്‍ 16 വരെ തുടരും. 90 സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവലിയനുകളും 3500ലധികം ഷോപ്പിങ് ഔട്ട്‌ലെറ്റുകളും 25 ഡൈനിങ്ങ് […]
Read more

കൊച്ചിയിൽ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ വീണ്ടും പരിശോധന‌

കൊച്ചി: മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ വീണ്ടും പരിശോധന. ഇടപ്പള്ളി ലുലു മാള്‍, കാക്കനാട് മാജിക് ഫ്രെയിംസ് എന്നിവിടങ്ങളിലാണ് വീണ്ടും റെയ്ഡ് നടന്നത്. പരിശോധനയില്‍ മൂന്ന് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വില വിവര പട്ടിക നിര്‍ദിഷ്ട രീതിയില്‍ പ്രവര്‍ത്തിപ്പിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.അളവില്‍ കുറവ് നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. രാവിലെ 11 മണിക്ക് ആരംഭിച്ച റെയ്ഡ് വൈകിട്ട് നാല് മണി വരെ നീണ്ടുപോയിരുന്നു. ജില്ലാ സപ്ലൈ ഓഫീസര്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. വരും […]
Read more

ബാലൺ ഡി ഓർ പുരസ്‌കാരത്തിന് അർഹതയുണ്ടെന്ന് ലമിൻ യമാൽ

തനിക്ക് ബാലൺ ഡി ഓർ പുരസ്‌കാരത്തിന് അർഹതയുണ്ടെന്ന് ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരം ലമിൻ യമാൽ. ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയും താനുമാണ് നിലവിലെ ഏറ്റവും മികച്ച താരങ്ങളെന്നും യമാൽ പറഞ്ഞു.സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ മൂവിസ്റ്റാർ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് യമാൽ ഇക്കാര്യം പറഞ്ഞത്.’എന്നെ സംബന്ധിച്ചിടത്തോളം, ഞാനും എംബാപ്പെയും ഞങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാർ. ലോകത്തിലെ ഏറ്റവും മികച്ചവരെന്ന നിലയിൽ, പ്രത്യേകിച്ച് എന്റെ നേട്ടങ്ങൾ പരിഗണിക്കുമ്പോൾ ഈ വർഷം ഞാൻ അർഹനാണെന്ന് കരുതുന്നു’- യമാൽ പറഞ്ഞു. കിലിയൻ […]
Read more

അമിത് ഷായുടെ ഏകീകൃത സിവില്‍ കോഡ് പ്രഖ്യാപനം തള്ളി ജെഡിയു

ന്യൂഡല്‍ഹി: രാജ്യത്ത് എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെ തള്ളി ജെഡിയു. ബിഹാറില്‍ നടപ്പാക്കില്ലെന്ന് ജെഡിയു ദേശീയ നേതൃത്വം വ്യക്തമാക്കി. നിതീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. നിലപാടില്‍ മാറ്റമില്ലെന്നും ജെഡിയു ദേശീയ നേതൃത്വം കൂട്ടിച്ചേര്‍ത്തു. 2029 ന് മുന്‍പ് എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ഇന്നലെ അമിത് ഷാ പറഞ്ഞിരുന്നു. ‘എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ 2029ന് മുമ്പ് ഏകീകൃത സിവില്‍ കോഡ് അവതരിപ്പിക്കുമെന്ന് […]
Read more

വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ

അബുദാബി: വ്യാജ വിദ്യാഭ്യാസ സർട്ടിഫിറ്റുകൾ നിർമ്മിക്കുകയോ ഉപയോ​ഗിക്കുകയോ ചെയ്യുന്നതിൽ മുന്നറിയിപ്പുമായി യുഎഇ. വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്ക് യുഎഇയിൽ മൂന്ന് വർഷം വരെ തടവും 30,000 ദിർഹം വരെ പിഴയും ലഭിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയം (MoHESR) മുന്നറിയിപ്പ് നൽകി.യുഎഇയിലെയും വിദേശ രാജ്യങ്ങളിലെയും വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്ന സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയതായി മന്ത്രാലയം അറിയിച്ചു. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുള്ള അപേക്ഷകൾ വർധിച്ചതോടെയാണ് നടപടികൾ ശക്തമാക്കിയതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. 2025-ൽ 1,78,600 വിദ്യാഭ്യാസ […]
Read more

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഹാൻസ് മോഷണം; പൊലീസുകാരന് സസ്പെൻഷൻ

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയ സംഭവത്തിൽ പ്രതിയായ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസറായ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഒളിവിൽ പോയ സബിത്തിനെതിരെ വകുപ്പ്തല നടപടിക്ക് ബത്തേരി ഡിവൈഎസ്പി ശുപാർശ ചെയ്തിരുന്നു. തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസാണ് ഇയാൾ കടത്തികൊണ്ടുപോയത്. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ച ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നമാണ് മോഷണം പോയത്. കഴിഞ്ഞ പത്താം […]
Read more

ജി.സുകുമാരൻ നായരെ സന്ദര്‍ശിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

കോട്ടയം: പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദര്‍ശിച്ചു. എൻഎസ്എസ് ആസ്ഥാനത്തെത്തിയ മന്ത്രിയെ ഷാൾ അണിയിച്ചാണ് സുകുമാരൻ നായർ സ്വീകരിച്ചത്. 15 മിനിറ്റ് നേരം ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. മുസ്ലീം സമുദായവുമായും ലീഗുമായും ഒരിക്കലും അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജി. സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ മതങ്ങളോടും ഒരേ സമീപനമാണ് […]
Read more

പാർട്ടി നേതൃത്വത്തിനാണ് യഥാർഥത്തിൽ വ്യാമോഹമെന്ന് ടി.കെ ഗോവിന്ദൻ

കണ്ണൂർ: സിപിഎം പാർട്ടിയിൽ ഉയർന്നുവരുന്ന ‘പാർലമെന്ററി വ്യാമോഹം’ ചർച്ചയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ടി.കെ ഗോവിന്ദൻ. പാർട്ടി നേതൃത്വത്തിനാണ് യഥാർഥത്തിൽ വ്യാമോഹമെന്നും എല്ലാവരും സ്ഥാനമാനങ്ങളിൽ കയറിപ്പറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാലാം തവണ മത്സരിക്കുന്നതിനെ എതിർത്തതാണോ പാർലമെന്ററി വ്യാമോഹമെന്ന് ചോദിച്ച ഗോവിന്ദൻ, അഞ്ചും എട്ടും തവണ മത്സരിച്ചവരും പാർട്ടിയിലുണ്ടെന്നും ചൂണ്ടിക്കാട്ടി. അത്തരം പ്രവണതകൾക്കെതിരെ പ്രതികരിച്ചതിനെയാണ് വ്യാമോഹമെന്ന് വിളിക്കുന്നതെങ്കിൽ അത് അങ്ങനെ തന്നെ ആയിക്കോട്ടെയെന്നും അദ്ദേഹം പരിഹസിച്ചു. മുന്നണിയെ നയിക്കാൻ ഇന്നും പിണറായി വിജയൻ മാത്രമേയുള്ളൂവെന്നും ഗോവിന്ദൻ […]
Read more

ബ്രിക്സ് ഉച്ചകോടി വൻ വിജയമെന്ന് കേന്ദ്രസർക്കാർ; ചൈനയോട് അടിയറവ് പറയുന്ന നിലപാടെന്ന് കോൺ​ഗ്രസ്

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടി വലിയ വിജയമെന്ന് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. 25 രാജ്യങ്ങളും 7 അന്താരാഷ്ട്ര സംഘടനകളും പങ്കെടുത്ത ബ്രിക്സ് പ്ലസ് വിശാല യോഗത്തോടെ ഡൽഹിയിൽ കഴിഞ്ഞ ദിവസം സമാപിച്ചിരുന്നു. ഉച്ചകോടി വൻ വിജയമെന്ന് സർക്കാരും ബിജെപിയും ഒരുമിച്ച് പറയുന്നു. ഗ്ലോബൽ സൗത്തിൻ്റെയും വികസ്വര രാജ്യങ്ങളുടെയും ശബ്‌ദമാകാൻ കഴിഞ്ഞെന്നാണ് വിലയിരുത്തൽ. പ്രസ്താവന അംഗീകരിച്ചത് വിദേശനയത്തിനുള്ള അംഗീകാരമായും ബിജെപിയും സർക്കാറും കാണുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ബ്രിക്‌സ് ആയുധമാക്കാൻ ബിജെപി. എന്നാൽ, ബ്രിക്സിൽ ചൈനയോടും പാകിസ്ഥാനോടുമുള്ള രാജ്യത്തിന്റെ […]
Read more

Recent News