ആൻ്റോ അഗസ്റ്റിൻ്റെ വയനാട്ടിലെ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യം പിടികൂടി
കൽപ്പറ്റ: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ പോലീസിന് പിന്നാലെ എക്സൈസ് സംഘവും പരിശോധന നടത്തുന്നു. പരിശോധനയിൽ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. ഇതിനൊപ്പം വീടിനുള്ളിൽ നിന്ന് ഏഴ് ലിറ്റർ വൈനും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. മദ്യശേഖരം കണ്ടെത്തിയതോടെ, ഇതിന്റെ നിയമപരമായ തുടർനടപടികൾ കൈക്കൊള്ളുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ എക്സൈസ് വിഭാഗത്തെ വിവരമറിയിച്ച് സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കേരളത്തിലെ നിലവിലുള്ള നിയമപ്രകാരം വ്യക്തിഗതമായി കൈവശം വെക്കാവുന്നതിനേക്കാൾ വളരെ ഉയർന്ന അളവിലുള്ള മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. […]
Read more

