വീണ്ടും ലഡാക്കില്‍ പ്രക്ഷോഭത്തിന് സോനം വാങ്ചുക്ക്
ജമ്മു കശ്മീര്‍: ലഡാക്കിന് പ്രത്യേക ഭരണഘടനാ പരിരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വീണ്ടും പ്രതിഷേധത്തിനൊരുങ്ങി സോനം വാങ്ചുക്. ലഡാക്കിന്റെ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ അനുകൂലമായ ഉറപ്പ് നല്‍കണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ സെപ്റ്റംബര്‍ 19 മുതല്‍ 24 വരെ ലഡാക്കില്‍ പ്രതിഷേധം സംഘടിപ്പിക്കും എന്ന് സോനം വാങ്ചുക് മുന്നറിയിപ്പ് നല്‍കി. ലഡാക്കിലെ പ്രധാന സംഘടനകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപസമിതിയും തമ്മില്‍ വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ചര്‍ച്ചകളില്‍ വാങ്ചുക്ക് നിരാശ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. […]
Read more

