കെപിസിസി അധ്യക്ഷനാകാനുള്ള താത്പര്യം അറിയിച്ച് ടി.എൻ പ്രതാപൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിക്കുവേണ്ടിയുള്ള അണിയറ നീക്കങ്ങൾ സജീവമാകുന്നു. ഏറ്റവും ഒടുവിൽ അധ്യക്ഷനാകാനുള്ള താത്പര്യം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ച് മുൻ എംപി ടി.എൻ പ്രതാപനും കളംപിടിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ വിശ്വസ്തൻ കൂടിയാണ് ടി.എൻ പ്രതാപൻ. കെപിസിസി അധ്യക്ഷ പദവി നിർണയിക്കുന്നതിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ നിലപാടുകളും നിർണായകമാകും. മുഖ്യമന്ത്രിയുടെ പിന്തുണയും പ്രതാപൻ തേടിയതായാണ് റിപ്പോർട്ട്. അതേസമയം അധ്യക്ഷ സ്ഥാനത്തിന് വേണ്ടി സമ്മർദ്ദവുമായി വിവിധ നേതാക്കൾ രംഗത്തുണ്ട്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി […]
Read more

