Author: Anju Jolly Alex

സെപ്റ്റംബർ മുതൽ ബെംഗളൂരുവിൽ നിന്ന് വിമാനയാത്രയ്ക്ക് ചെലവ് കുറയും

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാർക്ക് പുതിയ മാറ്റം. സെപ്റ്റംബർ ഒന്ന് മുതൽ വിമാനത്താവളത്തിലെ ഉപയോക്തൃ വികസന ഫീസ് ഘടനയിൽ മാറ്റം വരും. ബെംഗളൂരുവിൽ നിന്ന് വിമാനം കയറുന്ന യാത്രക്കാർക്ക് നിലവിലെ നിരക്കിനേക്കാൾ കുറഞ്ഞ ഫീസ് നൽകേണ്ടിവരുക. അതേസമയം, ഇതാദ്യമായി വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരിൽ നിന്നും ഉപയോക്തൃ വികസന ഫീസ് ഈടാക്കും. പുതിയ നിരക്കുകൾ 2026 സെപ്റ്റംബർ ഒന്ന് മുതൽ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് ബാധകമാകും. ഈ നിരക്ക് ഘടന 2031 മാർച്ച് വരെ […]
Read more

ലോകകപ്പിലെ സംഭവങ്ങൾ; അർജന്റീന താരങ്ങൾക്ക് വിലക്കും ടീമിനും പിഴയും ചുമത്തി ഫിഫ

ഇക്കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അക്രമസംഭവങ്ങളിലും സെമിഫൈനലിലെ ബാനര്‍ വിവാദത്തിലും കടുത്ത നടപടി സ്വീകരിച്ച് ഫിഫ. അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പാരെഡെസിന് 10 മത്സരങ്ങളില്‍ വിലക്കും 90,000 യു.എസ് ഡോളര്‍ ഏകദേശം 86 ലക്ഷം രൂപ പിഴയും ഫിഫയുടെ ഡിസിപ്ലിനറി കമ്മിറ്റി ചുമത്തി. ജൂലൈ 19-ന് ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ സ്‌പെയിനോട് തോറ്റതിന് പിന്നാലെ കളിക്കാര്‍ തമ്മില്‍ നടന്ന കൈയങ്കാളിയെ തുടര്‍ന്നാണ് നടപടി. നഹുവല്‍ മൊളീന, തിയാഗോ അല്‍മാഡ എന്നിവര്‍ക്കും പിഴയും […]
Read more

എ.എൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി വെളളാപ്പളളി നടേശൻ

ആലപ്പുഴ: മുൻ നിയമസഭാ സ്പീക്കറും സിപിഐഎം നേതാവുമായ എ. എൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. ഷംസീറിന് കമൃൂണിസ്റ്റ് മനസല്ല, ലീഗിന്‌റെ മനസാണെന്നും വെളളാപ്പളളി പറഞ്ഞു. പിണറായിയെപ്പോലുളളവർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളിൽ എത്തിയത്. എന്നാൽ ഷംസീർ ചുളുവിലാണ് അധികാരത്തിൽ വന്നതെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. ഇടതുപക്ഷത്തെയും പിണറായിയെയും തോൽപ്പിച്ചത് സ്ഥാനമോഹികളായ കമൃൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു. അധികാര മോഹികളായ നേതാക്കളാണ് ഇടതുപക്ഷത്തെ തുടർഭരണത്തിൽ നിന്ന് ഇറക്കിയത്. നേതാക്കൾക്ക് […]
Read more

സിപിഐക്കെതിരേ ഘടകക്ഷികളെ ഉപയോഗിച്ച് സിപിഎം മോശം കളിക്ക് ഇറങ്ങിയെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട സിപിഐക്കെതിരേ ഘടകക്ഷികളെ ഉപയോഗിച്ച് മോശം കളിക്ക് സിപിഎം ഇറങ്ങിയെന്ന ഗുരുതര ആരോപണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐക്കെതിരേയുള്ള കാര്യങ്ങൾ മുന്നണി ഘടകകക്ഷികളോട് ഒറ്റക്കൊറ്റയ്ക്ക് സിപിഎം നേതാക്കൾ പറഞ്ഞു. അവരിൽ നിന്ന് തന്നെയാണ് വിവരം അറിഞ്ഞത്. ഉടനെ സിപിഎം നേതാക്കളെ വിളിച്ച് മറുപടി നൽകിയെന്നും ബിനോയ് വിശ്വം പറഞ്ഞു. നിങ്ങൾക്കുള്ളതിനെക്കാൾ വ്യക്തിബന്ധം തങ്ങൾക്കുണ്ടെന്നും ഘടകക്ഷികളെ എതിരാക്കാൻ നോക്കുന്നത് നല്ല രാഷ്ട്രീയമല്ലെന്നുമാണ് സിപിഎം നേതാക്കളോട് പറഞ്ഞതെന്നും ബിനോയ് വിശ്വം വെളിപ്പെടുത്തി. […]
Read more

സംസ്ഥാന സർക്കാർ ലേബർകോഡുകളിൽ തുടർനടപടി തീരുമാനിക്കേണ്ടി വരും

തിരുവനന്തപുരം: ലേബർകോഡുകളിൽ തുടർനടപടി എന്തുവേണമെന്ന് സംസ്ഥാന സർക്കാർ വൈകാതെ തീരുമാനിക്കേണ്ടി വരും. ‘വ്യവസായ’ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച സാഹചര്യത്തിലാണിത്. പ്രതിപക്ഷപാർട്ടികളും തൊഴിലാളിസംഘടനകളും അതിരൂക്ഷമായി എതിർക്കുമ്പോഴും ലേബർ കോഡ് നടപ്പാക്കുന്നതിന് വഴിതുറക്കുന്നതാണ് സുപ്രീംകോടതി നടപടി. ഭരണമാറ്റത്തിന് ശേഷം യുഡിഎഫ് സർക്കാർ ലേബർകോഡുകളിൽ തൊട്ടിട്ടില്ല. തൊഴിലാളി സംഘടനകളെയും മറ്റും പങ്കെടുപ്പിച്ചുള്ള ശില്പശാലയും ചർച്ചയും നടത്തിയശേഷം ലേബർ കോഡിൽ എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കാമെന്ന നിലപാടിലാണ് മന്ത്രി ബിന്ദുകൃഷ്ണ.ലേബർ കോഡിൽ എൽഡിഎഫ്. സർക്കാർ സ്വീകരിച്ച നടപടി കൂടി പരിശോധിക്കുന്നുണ്ട്. […]
Read more

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ്; ടീമിൽ മാറ്റങ്ങളുമായി ശ്രീലങ്ക

കൊളംബോ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ടീമിൽ മാറ്റങ്ങളുമായി ശ്രീലങ്ക. കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ വിജയം ലക്ഷ്യമിട്ട് പുതുമുഖ ബാറ്റർ കാമിൽ മിഷാര, ഓൾറൗണ്ടർ സഹാൻ അരാചികെ എന്നിവരെയാണ് ടീമിലുൾപ്പെടുത്തിയത്. നിഷാൻ മദുഷ്‌കയും രമേശ് മെൻഡിസും പുറത്തിരിക്കും. ഗാലെയിൽ നടന്ന ആദ്യ ടെസ്റ്റിൽ 165 റൺസിന് വിജയിച്ച ഇന്ത്യ, രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. ഇടങ്കയ്യൻ ബാറ്ററായ കാമിൽ മിഷാര അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. ലാഹിരു ഉദാരയ്‌ക്കൊപ്പം ഓപ്പണിങ്ങിൽ […]
Read more

ഓപ്പറേഷൻ തൂഫാൻ; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 9280 കേസുകൾ

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 9280 കേസുകൾ. 10,015 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് 9280 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 8.28 കിലോ എംഡിഎംഎയും ആയിരം കിലോയിൽ അധികം കഞ്ചാവും പിടിച്ചെടുത്തു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ഏറ്റവുമധികം അറസ്റ്റ് നടന്നത് എറണാകുളം ജില്ലയിലാണ്. ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം ഓണം കഴിഞ്ഞ് ആരംഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുള്ളത്. ഓണക്കാലത്ത് കേരളത്തിലേക്ക് […]
Read more

വന്ദേമാതരം വിഷയം; കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്മൃതി ഇറാനി. ദേശീയ ഗാനമായ ജനഗണമനയ്ക്ക് തുല്യമായ ബഹുമാനം വന്ദേമാതരത്തിന് നല്‍കണമെന്ന് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ രാജേന്ദ്ര പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് വിരുദ്ധമായ തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്നതെന്ന് സ്മൃതി ഇറാനി വിമര്‍ശിച്ചു. പാര്‍ലമെന്റിന്റെ അഭിപ്രായത്തെ കോണ്‍ഗ്രസ് തള്ളിക്കളയുകയാണോ എന്നും അവര്‍ ചോദിച്ചു.ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചപ്പോള്‍ സോണിയ ഗാന്ധി മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ […]
Read more

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത ഉറപ്പുവരുത്തുക, ഗുണനിലവാരം ഉയര്‍ത്തുക എന്നതിനായിരുന്നു പ്രഥമ പരിഗണന. ഓണക്കിറ്റുകൾ ഇന്നലെ ഉച്ചയോടെ എല്ലാ റേഷൻ കടകളിലും എത്തിച്ചു. ഞായറാഴ്ച പോലും റേഷൻ കട തുറന്നു കിറ്റ് വിതരണം നടത്തും. കിറ്റിന്റെ പേരിലുള്ള വിവാദം അടിസ്ഥാനരഹിതമെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.ഇന്നത്തോടെ എല്ലാ റേഷന്‍ കടകളിലും കിറ്റി വിതരണം പൂര്‍ത്തിയാകും.സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി മാറ്റാൻ സമയമെടുക്കും. സപ്ലൈകോയെ കടബാധ്യതയിലേക്ക് എത്തിച്ചത് കഴിഞ്ഞ എൽഡിഎഫ് സർക്കാർ. കഴിഞ്ഞ വർഷത്തേക്കാൾ […]
Read more

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ഓണക്കാലത്ത് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ 24 മണിക്കൂര്‍ നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. സംസ്ഥാനത്തെ പ്രധാന പ്രവേശന കവാടങ്ങളായ ആര്യങ്കാവ്, കുമളി, വാളയാര്‍, മീനാക്ഷിപുരം, കാറാളി എന്നീ അഞ്ച് ചെക്ക്പോസ്റ്റുകളിലാണ് മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ സേവനം വിന്യസിച്ച് പ്രത്യേക പരിശോധനകള്‍ നടത്തുന്നത്. ഓണക്കാലത്ത് കേരളത്തിലേക്ക് വന്‍തോതില്‍ എത്തുന്ന പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യഎണ്ണകള്‍, ശര്‍ക്കര, മറ്റ് […]
Read more

Recent News