Author: Arya

കര്‍ണാടക ആര്‍ടിസി ബസിൽ ‘തൂഫാന’ടിച്ചപ്പോൾ

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകത്തിൽനിന്ന് ബസില്‍ കടത്താന്‍ ശ്രമിച്ച ആറു കിലോയോളം കഞ്ചാവ് പിടികൂടി. ബസ് യാത്രികനായ കോഴിക്കോട് പടനിലം മീന്‍കുഴി പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഷെഫീഖി (23) നെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കെതിരെയുള്ള കേരള പൊലീസിന്റെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും നടത്തിയ ഓപ്പറേഷനിലാണ് 5.785 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടിയത്. ഇക്കഴിഞ്ഞ ദിവസം രാവിലെ മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് […]
Read more

മാരക രോഗബാധ ഭീഷണിയും; ആഫ്രിക്കൻ ഒച്ച് ഭീതിയിൽ തിരുനാവായ

മലപ്പുറം: തിരുനാവായ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീമന്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. ആഫ്രിക്കന്‍ നാടുകളില്‍ കണ്ടുവരുന്ന ഇവ പരിസ്ഥിതിക്കും പൊതു ജനാരോഗ്യത്തിനും വലിയ ഭീഷണിയാണ്. ജൈവ അധിനിവേശ ഭീഷണിയുയർത്തി അതിവേഗ പെറ്റുപെരുകുന്ന ആഫ്രിക്കൻ ഒച്ചുകൾ പഞ്ചായത്തില്‍ ഓരോ ഭാഗങ്ങളിലും പരിസര പഞ്ചായത്തുകളിലും വ്യാപിക്കുകയാണ്. 2018 ലെയും 19ലെയും പ്രളയത്തിലാണ് ഇവ പ്രദേശത്ത് വ്യാപിച്ചത്. ആദ്യ സമയത്ത് കൊടക്കല്‍ ബന്തര്‍ കടവ് ഭാഗങ്ങളിലാണ് ഏറെയും കണ്ടിരുന്നത്. ഇപ്പോള്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കര ഭാഗങ്ങളിലും ആഫ്രിക്കൻ ഒച്ചിനെ ധാരാളം […]
Read more

പിഎസ്‍സി മൂല്യനിർണയ വിവാദം; ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

തിരുവനന്തപുരം: മൂല്യ നിർണയ പിഴവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം തീരുമാനിച്ച് പിഎസ്‍സി. ആസൂത്രണ ബോർഡിലേക്കുള്ള റാങ്ക് പട്ടിക പുതുക്കാനാണ് തീരുമാനം. നിലവിലെ റാങ്ക് പട്ടിക റദ്ദാക്കുവാനും മാർക്കിടാതെ വിട്ട 10 ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്താനും തീരുമാനിച്ചു. പിഎസ്‍സി യോ​ഗത്തിലാണ് തീരുമാനം ഉണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ക്രമക്കേട് പുറത്ത് കൊണ്ടുവന്നത്.
Read more

ഹോർമുസിൽ പരിഹാരംകാണാൻ അമേരിക്കയും ഇറാനും ദോഹയിൽ സമാധാനചർച്ച പുനരാരംഭിക്കും

ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ച് അമേരിക്കയും ഇറാനും. ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച ചർച്ചകൾ നടക്കും. ഇതിൻ്റെ ഭാഗമായി നിലവിൽ മേഖലയിൽ തുടരുന്ന സൈനിക സംഘർഷങ്ങളും പ്രത്യാക്രമണങ്ങളും താൽക്കാലികമായി അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനമാനിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കായിരിക്കും ചൊവ്വാഴ്ച നടക്കുന്ന ചർച്ചകളിൽ മുൻഗണന നൽകുന്നത്. നേരത്തെ സ്വിറ്റ്‌സർലൻഡിൽ ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് നടക്കേണ്ടിയിരുന്ന ചർച്ചകളാണ് ഇപ്പോഴത്തെ അടിയന്തര സാഹചര്യം പരിഗണിച്ച് ദോഹയിലേക്ക് മാറ്റിയതെന്ന് അധികൃതർ വ്യക്തമാക്കി.
Read more

ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക് ഉപയോഗിക്കരുത്; മുന്നറിയിപ്പ്

കൊല്ലം: ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയാൻ ആരോഗ്യവകുപ്പ് ഫലപ്രദമായി ഇടപടണമെന്ന് പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ രൂപവത്കരിച്ച ഡോ. എസ്.എസ്. ലാലിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി നിർദേശിച്ചു. പകർച്ചവ്യാധികൾ പടരുമ്പോൾ ഡോക്ടറുടെ നിർദേശമില്ലാതെ ഇവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആഗോള ആരോഗ്യ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികളെ ഭീതിയിലാഴ്ത്തുന്ന പ്രതിസന്ധിയാണ് ആൻറി മൈക്രോബിയൽ റെസിസ്റ്റൻസെന്ന് ആരോഗ്യപ്രവർത്തകരും ആരോഗ്യസംഘടനകളും നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട്. പക്ഷേ, പലരും സ്വയം ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകൾ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെതന്നെ മെഡിക്കൽ സ്റ്റോറുകളിൽനിന്നു വാങ്ങി ഉപയോഗിക്കുന്നുമുണ്ട്. […]
Read more

സംസ്ഥാനത്ത് ആദ്യമായി ആസ്റ്റർ മിംസിൽ കുട്ടികളുടെ സ്കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ

കോഴിക്കോട്: പത്തുവയസിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്‌കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ് അപെക്‌സ് കൺട്രോൾ ശസ്ത്രക്രിയ കീ ഹോൾ വഴി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി. നട്ടെല്ലിന് വളവ് സംഭവിച്ച രണ്ട് കുട്ടികളിലാണ് ആസ്റ്റർ അഡ്വാൻസ്ഡ് സ്‌പൈൻ സെന്റർ വിഭാഗം മേധാവി ഡോ. വിനോദ് വിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടക്കുന്നത്. പരമ്പരാഗത ശസ്ത്രക്രിയകൾ കുട്ടികളുടെ […]
Read more

ഷിഗെല്ല ജാഗ്രത; നാല് ജില്ലകളിൽ ഔട്ബ്രേക്ക്, ഈ വർഷം 267 രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലാണിത്. സംസ്ഥാനത്ത് ജൂൺ മാസം 191 പേർക്ക് രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 267 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (30), തിരുവനന്തപുരം (18), […]
Read more

‘സഫാപാർക്ക് ടു’ എ.ഐ സഹായത്തോടെ പുനർനിർമിക്കാൻ ഒരുങ്ങുന്നു

ദുബൈ: ദുബൈ നഗരത്തിലെ ‘സഫാപാർക്ക് ടു’ എ.ഐ സഹായത്തോടെ പുനർനിർമിക്കാൻ ഒരുങ്ങുന്നു. ഇതിനായുള്ള എ.ഐ ഡിസൈൻ കണ്ടെത്താൻ മൽസരം പ്രഖ്യാപിച്ചിരിക്കുകയാണ് ദുബൈ മുനിസിപ്പാലിറ്റി. മികച്ച ഡിസൈൻ സമർപ്പിക്കുന്നവർക്ക് ഒരുലക്ഷം ദിർഹമാണ് ഒന്നാം സമ്മാനം. ലോകത്ത് ആദ്യമായാണ് എ.ഐ. സഹായത്തോടെ പാർക്ക് നിർമിക്കാൻ ഒരുങ്ങുന്നത്. ദുബൈ കിരിടാവകാശി ശൈഖ് ഹംദാന്റെ നിർദേശപ്രകാരമാണ് പദ്ധതി. മികച്ച ഡിസൈന് ഒരു ലക്ഷം ദിർഹം ഉൾപ്പെടെ മൊത്തം രണ്ട് ലക്ഷം ദിർഹമിന്റെ സമ്മാനങ്ങളാണ് ചലഞ്ചിലെ ജേതാക്കൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർഥികൾ, ഗവേഷകർ, ഡിസൈനർമാർ,നഗരാസൂത്രകർ, സ്റ്റാർട്ടപ്പുകൾ, […]
Read more

കൈക്കൂലി വിരുദ്ധ നിയമം കൂടുതൽ കർശനമാക്കി ഒമാൻ

മസ്കത്ത്: കൈക്കൂലി വിരുദ്ധ നിയമത്തിൽ നിർണായക ഭേദഗതികൾ നടപ്പാക്കി ഒമാൻ. രാജകീയ ഉത്തരവ് പ്രകാരം സ്വകാര്യ മേഖലയെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി. കൈക്കൂലി വാങ്ങുന്നവർക്ക് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവും, കൈപ്പറ്റിയതോ വാഗ്ദാനം ചെയ്തതോ ആയ ആനുകൂല്യത്തിന്റെ മൂല്യത്തിൽ കുറയാത്ത പിഴയും ലഭിക്കും. കുറ്റം അധികൃതർ കണ്ടെത്തുന്നതിന് മുമ്പ് കൈക്കൂലി നൽകിയയാളോ ഇടനിലക്കാരനോ സ്വമേധയാ വിവരം അറിയിച്ചാൽ ശിക്ഷയിൽ നിന്ന് ഒഴിവാകാനുമാകും. പുതിയ വ്യവസ്ഥകൾ പ്രകാരം, സ്വകാര്യ കമ്പനികൾ, സ്ഥാപനങ്ങൾ, ഒമാനിൽ പ്രവർത്തിക്കുന്ന […]
Read more

സാമ്പത്തിക കുതിപ്പിൽ സൗദി: 2026 ആദ്യ പാദത്തിൽ വ്യാപാര മിച്ചം 9,000 കോടി റിയാൽ കടന്നു

റിയാദ്: 2026ന്റെ തുടക്കത്തിൽ സാമ്പത്തിക രംഗത്ത് വൻ മുന്നേറ്റവുമായി സൗദി അറേബ്യ. ഈ വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ വിദേശ വ്യാപാര മിച്ചം 9,050 കോടി റിയാൽ ആയി ഉയർന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് പുതിയ കണക്കുകൾ അധികൃതർ പുറത്തുവിട്ടത്. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 43.7 ശതമാനത്തിന്റെ വൻ വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ 5,650 കോടി റിയാലായിരുന്ന വ്യാപാര മിച്ചം, വെറും മൂന്ന് മാസം കൊണ്ട് 60 ശതമാനം […]
Read more

Recent News