Author: Arya

മമതയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു?

ബംഗാൾ: പശ്ചിമ ബംഗാളിൽ തകർന്നടിഞ്ഞതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിലും കനത്ത തിരിച്ചടി. പാർട്ടി സ്ഥാപകയും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയതായി പാർട്ടിക്കുള്ളിലെ വിമത വിഭാഗം പ്രഖ്യാപിച്ചു. ഹൗറ സെൻട്രലിൽ നിന്നുള്ള മുതിർന്ന എംഎൽഎ അരൂപ് റോയിയെ പാർട്ടിയുടെ പുതിയ അധ്യക്ഷനായി വിമതർ ചേർന്ന യോഗം തെരഞ്ഞെടുക്കുകയായിരുന്നു. മമതയെ മാറ്റിയതിന് തൊട്ടുപിന്നാലെ, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെ പാർട്ടിയിൽ […]
Read more

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന ആളുകൾക്ക് നേരെ കാട്ടാന ചിന്നം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ വരവ് കണ്ട് ഭയന്നോടിയ ആളുകൾക്ക് പരിക്കേറ്റു. ഇടയാലത്ത്പറമ്പിൽ മധുവിന്റെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ബന്ധുക്കൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. മധുവിന്റെ മകന്റെ വിവാഹത്തിന് എത്തിയതായിരുന്നു ഈ ബന്ധുക്കൾ. ചടങ്ങുകൾക്ക് ശേഷം രാത്രിയിൽ വീടിന് മുൻപിലെ റോഡിൽ നിന്ന് സംസാരിക്കുകയായിരുന്നു ഇവർ. ഈ സമയത്താണ് അപ്രതീക്ഷിതമായി കാട്ടാന ഇവരുടെ അടുത്തേക്ക് പാഞ്ഞെത്തിയത്. ആനയെ […]
Read more

സ്ത്രീകളുടെ കംപാർട്ട്‌മെന്റിൽ പുരുഷന്മാരുടെ യാത്ര: ഇനി 2500 രൂപ പിഴ

ന്യൂഡൽഹി: ട്രെയിനുകളിൽ സ്ത്രീകൾക്കായി മാറ്റിവെച്ചിട്ടുള്ള കോച്ചുകളില്‍ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് കടുത്ത പിഴ ചുമത്താൻ ഇന്ത്യൻ റെയിൽവേ. ഇത്തരക്കാരിൽ നിന്ന് 2,500 രൂപ സ്പോട്ട് ഫൈൻ ഈടാക്കുന്ന പുതിയ നിയമം 2026 ജൂലൈ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രെയിനുകളിലെ പൂവാലശല്യവും അനധികൃത പ്രവേശനവും തടയുന്നതിനുമാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ കർശന നടപടി. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സാധുവായ അനുമതിയില്ലാതെ ലേഡീസ് കോച്ചുകളിൽ പ്രവേശിക്കുന്ന പുരുഷന്മാരിൽ നിന്ന് റെയിൽവേ […]
Read more

കൊച്ചിയിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം

കൊച്ചി: കൊച്ചിയിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുകാരനായ യുവാവിനെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. അങ്കണവാടിയിൽ സ്ഥിരമായി എത്തിയിരുന്ന യുവാവാണ് പ്രതി. പെൺകുട്ടി ശുചിമുറിയിൽ പോകുമ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ പ്രതി ഒളിവിൽ ആണെന്നും ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Read more

ലക്ഷ്മി പ്രിയയ്ക്ക് നടി ഉഷയുടെ മറുപടി

കൊച്ചി : ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി നടി ഉഷ. കഴിഞ്ഞ ദിവസം തനിക്കും പൊന്നമ്മ ബാബുവിനും ലക്ഷ്മി പ്രിയ ഒരു മെസേജ് അയച്ചുവെന്നും അതാണ് അവർ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നതെന്നും ഉഷ പറയുന്നു. അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടാണ് അതിനെ കാണുന്നതെന്ന് ഉഷ പരിഹസിച്ചു. അൻസിബയുടെ നിലപാടാണ് ശരിയെന്നും ഞങ്ങൾ അവളെ ചേർത്തുപിടിച്ചുവെന്നും ഉഷ പറഞ്ഞു. ലക്ഷ്മി പ്രിയയെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ടെന്നും ഉഷ കൂട്ടിച്ചേർത്തു.
Read more

ലക്ഷ്മി പ്രിയയ്ക്കെതിരെ നീന കുറുപ്പും മായ വിശ്വനാഥും

കൊച്ചി : താരസംഘടനയായ ‘അമ്മ’യിലെ ഭരണ സമിതി രാജിവച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നടിമാരായ നീന കുറുക്കും മായ വിശ്വനാഥും. ഒപ്പം ലക്ഷമി പ്രിയയ്ക്ക് എതിരെയും ഇവർ രം​ഗത്ത് എത്തി. ലോകത്തുള്ള എല്ലാവർക്കും നാറ്റമാണ് ലക്ഷ്മി പ്രിയയെന്നും അവരിനി പുതിയ കഥകളുമായി വരുമെന്നും മായ വിശ്വനാഥ് പരിഹസിച്ചു. അവള്‍ക്ക് തന്നെ മനസിലായി അവള്‍ക്ക് എന്താണ് കിട്ടാന്‍ പോകുന്ന ശിക്ഷ എന്നതെന്നും അതുകൊണ്ടാണ് അവള്‍ രാജിവച്ചതെന്നും ലക്ഷ്മി പ്രിയയുടെ പേരെടുത്ത് പറയാതെ നീന കുറുപ്പ് പറഞ്ഞു. “ആ സ്ത്രീ വരാന്‍ […]
Read more

ലോകകപ്പിലെ ആദ്യ ജയവുമായി ഈജിപ്ത്

വാൻകൂവർ: ഗ്രൂപ് ജിയിൽ ന്യൂസിലൻഡിനെ തോല്പിച്ച് ഈജിപ്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഈജിപ്തിന്റെ വിജയം. ബെൽജിയം ഇന്നലെ സമനിലയിൽ കുരുങ്ങിയതോടെ ഗ്രൂപ്പ് ജിയിൽ ഒന്നാമതാണ് ഇപ്പോൾ ഈജിപ്ത്. ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം കൂടിയായിരുന്നു ഇന്ന് സലയും സംഘവും നേടിയത്. കളിതുടങ്ങി പതിനഞ്ചാം മിനിറ്റിൽ ഫിൻ സർമാന്റെ ഗോളിലൂടെ ന്യൂസിലാൻഡ് ആയിരുന്നു ലീഡ് നേടിയത്. ആദ്യ പകുതിവരെ തങ്ങളുടെ ലീഡ് നിലനിർത്താൻ സാധിച്ച ന്യൂസിലാൻഡ് അമ്പത്തിയെട്ടാം മിനിറ്റിലാണ് ഗോൾ വഴങ്ങുന്നത്. അമ്പത്തിയെട്ടാം മിനിറ്റിൽ മുസ്തഫ സീക്കോ ഈജിപ്‌തിനായി […]
Read more

ബെൽജിയത്തെ പൂട്ടിയ ഇറാൻ; ചോരാത്ത കൈകളുമായി അലിറെസ ബെയ്റൻവാണ്ട്

കാലിഫോർണിയ: ഗോൾഡൻ ജെനറേഷൻ പടിയിറങ്ങിത്തുടങ്ങിയെങ്കിലും ബെൽജിയത്തിൽ പ്രതിഭകൾക്ക് കുറവില്ല. ഗോൾ വല കാക്കാൻ തിബോ കുർട്ട്വ, മധ്യനിരയിൽ തിളങ്ങാൻ കെവിൻ ഡി ബ്രുയ്ൻ, കൂടെ ട്രോസാർഡ്, ടൈലമാൻസ്, ലുക്കാക്കു തുടങ്ങീ മത്സ്രഫലം മാറ്റിമറിക്കാൻ കെല്പുള്ള താരങ്ങൾ ബെൽജിയം സ്‌ക്വാഡിനുണ്ട്. എന്നാൽ ഗ്രൂപ്പി ജിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബെൽജിയത്തെ പൂട്ടിയ ഇറാനിയൻ ഫുട്ബോൾ ആരാധകർ കണ്ടത്. ഗോൾ രഹിത സമനിലയാണ് ഇന്നലെ കാലിഫോർണിയയിൽ അരങ്ങേറിയത്. മത്സരത്തിലെ താരമായത് ഇറാൻ ഗോൾ കീപ്പർ അലിറെസ ബെയ്റൻവാണ്ട് എന്ന മുപ്പത്തിമൂന്നുകാരൻ. […]
Read more

ക്ലോസെയുടെ റെക്കോർഡ് മെസി ഇന്ന് തകർക്കുമോ?

ഡാലസ്: ഗ്രൂപ്പ് ജെ യിൽ അർജന്റീന ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നു. ഓസ്ട്രിയായാണ് എതിരാളികൾ. അൾജീരിയയുമായുള്ള ആദ്യ മത്സരത്തിൽ മെസിയുടെ ഹാട്രിക് മികവിൽ മികച്ച വിജയം നേടിയ അർജന്റീന തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. ഇന്നത്തെ മത്സരം വിജയിച്ചാൽ അർജന്റീനയ്ക്ക് നോക്ക്ഔട്ട് ഘട്ടത്തിലെത്താം. മെസിയുടെ മികച്ച പ്രകടനം തന്നെയാണ് അർജന്റീയുടെ ഏറ്റവും വലിയ പ്രതീക്ഷ. അതോടൊപ്പം റോഡ്രിഗോ ഡീ പോളും എൻസോ ഫെർണാണ്ടസും മാക് അലിസ്റ്ററും അടങ്ങുന്ന മധ്യനിരയുടെ സ്ഥിരതയാർന്ന പ്രകടനവും ടീമിന് ഗുണം ചെയ്യുന്നുണ്ട്. […]
Read more

ഡ്രസ്സിങ് റൂമിൽ ഹൃദയസ്പർശിയായ കത്തെഴുതി വച്ച് ഇറാൻ ടീം

ലോസ്ഏഞ്ചൽസ്: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കടുത്ത യാത്രാനിയന്ത്രണങ്ങൾ നേരിട്ടുകൊണ്ടാണ് ഇറാൻ ഇത്തവണ ലോകകപ്പിനിറങ്ങിയത്. മത്സരം കഴിഞ്ഞയുടനെ വിശ്രമം പോലും അനുവദിക്കാതെ ഇറാൻ ടീമിനോട് അമേരിക്ക വിട്ടുപോവാൻ അധികൃതർ നിർദ്ദേശം നൽകിയിരുന്നു. അമേരിക്കയുടെ ഇറാനോടുള്ള വിവേചനത്തിനെതിരെ ഫിഫയുടെ മൗനവും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ബെൽജിയത്തിനെതിരെയുള്ള തങ്ങളുടെ രണ്ടാം മത്സരത്തിന് ശേഷം തങ്ങളെ പിന്തുണച്ചവർക്കായി ഡ്രസിങ്ങ് റൂമിൽ കൈപ്പടയിലെഴുതിയ കത്ത് വച്ച് മടങ്ങിയിരിക്കുകയാണ് ഇറാൻ ടീം. ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രപാരമ്പര്യമുള്ള പ്രാചീന പേർഷ്യയിൽ നിന്ന് ഇന്നത്തെ പരിഷ്കൃത ഇറാനിലേക്കുള്ള യാത്രയിൽ, […]
Read more

Recent News