കർഷക ഭാരതി അവാർഡ് 2025: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന കൃഷി വികസന-കർഷക ക്ഷേമ വകുപ്പ് 2025-ലെ സംസ്ഥാന കർഷക അവാർഡുകളുടെ ഭാഗമായി മാധ്യമരംഗത്തെ മികവിന് നൽകുന്ന ‘കർഷക ഭാരതി’ അവാർഡിന് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയിലൂടെ കാർഷിക മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ മികച്ച ഫാം ജേർണലിസ്റ്റുകളെയാണ് അവാർഡിന് പരിഗണിക്കുന്നത്. വ്യക്തികളുടെ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഗവേഷണ പ്രസിദ്ധീകരണങ്ങൾ പരിഗണിക്കില്ല. അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, നവമാധ്യമം എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് കർഷക ഭാരതി അവാർഡുകൾ നൽകുന്നത്. ഓരോ വിഭാഗത്തിലും വിജയിക്കുന്നവർക്ക് 50,000 രൂപ […]
Read more

