കുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; 46 നിയമലംഘനങ്ങൾ കണ്ടെത്തി
കുവൈത്ത് : കുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി അധികൃതർ. വാണിജ്യ മന്ത്രാലയത്തിന്‍റെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ അഹ്മദി ഗവർണറേറ്റ് അന്വേഷണ വിഭാഗവുമായി ചേർന്നാണ് അഹ്മദി ഗവർണറേറ്റിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തിയത്. പരിശോധനയിൽ വിവിധ തരത്തിലുള്ള 46 നിയമ ലംഘനങ്ങൾ കണ്ടെത്തി. കൂടാതെ, വാണിജ്യ ലൈസൻസുമായി ബന്ധപ്പെട്ട രണ്ട് നിയമ ലംഘന നോട്ടീസുകളും അധികൃതർ നൽകി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ രണ്ട് മന്ത്രാലയങ്ങളുടെയും ഏകോപനത്തോടെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ […]
Read more

