Author: Arya

മെസ്സിയുടെ മാജിക്

കാൻസാസ് സിറ്റി: ലോകകിരീടം നിലനിർത്താൻ എത്തിയ അർജന്റീനയ്ക്ക് വിജയത്തുടക്കം. മെസി ഹാട്രിക്കോടെ തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അൾജീരിയയെ അർജന്റീന തോല്പിച്ചത്. ഹാട്രിക് നേടുക മാത്രമല്ല, ഒരുപിടി റെക്കോർഡുകളോട് കൂടിയാണ് മെസി കളം വിട്ടത്. ആദ്യ ലോകകപ്പ് ഗോളിന്റെ ഇരുപതാം വാർഷികത്തിലായിരുന്നു മെസി തന്റെ പതിനാലാം ലോകകപ്പ് ഗോൾ നേടിയത്. 2006 ൽ ജർമനയിൽ നടന്ന ടൂർണമെന്റ് മെസിയുടെ ലോകകപ്പ് അരങ്ങേറ്റം കൂടിയായിരുന്നു. ഇരുപത് വർഷങ്ങൾക്ക് ശേഷം അർജന്റീനയ്ക്കു വേണ്ടിയുള്ള തന്റെ ഇരുന്നൂറാം മത്സരത്തിൽ ഹാട്രിക് […]
Read more

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.ഇന്ന് 3 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന […]
Read more

സംസ്ഥാനത്ത് പൊന്നിൻ വിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 120 രൂപ ഇടിഞ്ഞ് 1,11,000 രൂപയിലെത്തി. ഗ്രാമിനു 15 രൂപ താഴ്ന്ന് 13,875 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 4323 ഡോളർ നിലവാരത്തിൽ തുടരുന്നു.ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,137 രൂപയും, പവന് 1,21,096 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,353 രൂപയും പവന് 90,824 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 275 രൂപയും കിലോഗ്രാമിന് 2,75,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. […]
Read more

പകലുറക്കം ടൈപ് 2 ഡയബറ്റിസ് രോഗികളിൽ കരൾരോഗ സാധ്യത കൂട്ടുമെന്ന് പഠനം

ന്യൂഡൽഹി : ഊണ് കഴിഞ്ഞാൽ ഒരൽപം മയങ്ങുന്നത് ശീലമാക്കുന്നവരുണ്ട്. അൽപസമയത്തേക്കുള്ള ഈ ഉറക്കം മാനസികവും ശാരീരികവുമായ ഉന്മേഷം പകരുകയും ചെയ്യും. എന്നാൽ, അരമണിക്കൂറിനപ്പുറം ഉറക്കം പോയാൽ അത് ദോഷകരമാവുകയാണ് ചെയ്യുക. പ്രത്യേകിച്ച് ടൈപ് 2 ഡയബറ്റിസ് ഉള്ളവരിൽ 30 മിനിറ്റിൽ കൂടുതൽ പകലുറങ്ങുന്നത് കരൾരോഗ സാധ്യത കൂട്ടുമെന്നാണ് പുതിയ പഠനം പറയുന്നത്. ചൈനയിലെ വെൻസൂ മെ‍ഡിക്കൽ യൂണിവേഴ്സിറ്റി ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ചിക്കാഗോയിൽ വച്ചുനടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ പഠനം അവതരിപ്പിച്ചിട്ടുണ്ട്. ടൈപ് 2 ഡയബറ്റിസ് […]
Read more

ഉദ്ധവിന് വീണ്ടും വൻ തിരിച്ചടി

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി.) വീണ്ടുമൊരു പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചന. പതിനാറോളം എം.എൽ.എ.മാരും ഏഴ് എം.പി.മാരും പാർട്ടി വിടാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽത്തന്നെ പുതിയ വിഭാഗം രൂപപ്പെട്ടേക്കുമെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. 2022-ലെ വിമതനീക്കത്തിന് ശേഷം ഉദ്ധവിന് ഏൽക്കുന്ന വലിയ തിരിച്ചടിയാകും ഇത്. ശിവസേന (യു.ബി.ടി.)യുടെ ചില എം.പി.മാർ ഏകനാഥ് ഷിന്ദേയുടെ ശിവസേനയിലേക്ക് ചേക്കേറിയേക്കുമെന്നാണ് സൂചന. ഇതേത്തുടർന്ന് ഉദ്ധവ് താക്കറെ പാർട്ടിയിലെ ഒൻപത് ലോക്സഭാ എം.പി.മാരുടെ യോഗം മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ […]
Read more

വിലകുറവിൽ പഴകിയ മത്സ്യം, ഒരാഴ്ചക്കിടെ ആശുപത്രിയിലായത് 25പേർ

തിരുവനന്തപുരം: പഴകിയ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ നിരവധിപേർ തലസ്ഥാനത്ത് ചികിത്സ തേടിയിട്ടും ആവശ്യത്തിന് പരിശോധനകൾ നടക്കുന്നില്ലെന്ന് പരാതി. ട്രോളിങ് നിരോധനത്തിന് മുമ്പ് തമിഴ്നാട്ടിലും പരിസരങ്ങളിൽ നിന്നുമായി ചെറിയതോതിലായിരുന്നു മീൻ എത്തിയിരുന്നെങ്കിൽ നിലവിൽ മാർക്കറ്റുകളിലേക്ക് വരവ് മീനുകളുടെ കുത്തൊഴുക്കാണ്. എന്നാൽ പഴകിയ മത്സ്യമാണോ വിപണിയിൽ എന്ന് പരിശോധന പോലും ഇല്ലെന്നാണ് ആക്ഷേപം. തിരുവനന്തപുരം, ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 25ൽ അധികം പേരാണ് മത്സ്യം കഴിച്ച് ഭക്ഷ്യ വിഷ ബാധയേറ്റ് ചികിത്സ തേടിയത്. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ […]
Read more

പറങ്കിപ്പടയുടെ ഗോള്‍യന്ത്രം, റൊണാള്‍ഡോ പോലും പിന്നില്‍

വിശ്വവേദിയിലെ പറങ്കിപ്പടയുടെ ടോപ് സ്കോറർ. പോർച്ചുഗലിനായി ഒറ്റ ഫുട്ബോള്‍ ലോകകപ്പ് മാത്രം കളിച്ചൊരാള്‍. അയാളുടെ ബൂട്ടുകളെ മറികടക്കാൻ അഞ്ച് വിശ്വകിരീടപ്പോരുകൊണ്ടും സാക്ഷാല്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡായ്ക്ക് സാധിച്ചിട്ടില്ല. യുസേബിയൊ ഡാ സീല്‍വ ഫെരയ്‌ര. 1966, പോർച്ചുഗല്‍ ആദ്യയമായി ഫിഫ ലോകകപ്പില്‍ പന്തുതട്ടിയ വര്‍ഷം. ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ടൂർണമെന്റില്‍ പോർച്ചുഗലിനായി യുസേബിയൊ എതിര്‍ ഗോള്‍വലയില്‍ പന്തെത്തിച്ചത് ഒൻപത് തവണയാണ്. ചരിത്രമെടുത്താല്‍ ലോകകപ്പിലെ പോർച്ചുഗലിന്റെ ഏറ്റവും മികച്ച പ്രകടനവും ആ വർഷമായിരുന്നു. മൂന്നാം സ്ഥാനത്ത് എത്തി. ശേഷം പൗലേറ്റയും ലൂയിസ് […]
Read more

2022ലെ ഫൈനൽ ഞാൻ ഇതുവരെ വീണ്ടും കണ്ടിട്ടില്ല

കാലിഫോര്‍ണിയ: ഫിഫ ലോകകപ്പിൽ ഫ്രാൻസ് തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ് ഇന്ന്. ആഫ്രിക്കൻ കരുത്തരാ സെനഗല്‍ ആണ് എതിരാളികള്‍.നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ജന്‍റീനക്ക് മുമ്പില്‍ അടിയറവെച്ച കിരീടം തിരിച്ചുപിടിക്കാനാണ് ഫ്രാൻസ് ഇറങ്ങുന്നത്. എന്നാൽ ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയോടേറ്റ തോൽവി ഇന്നും തന്‍റെ ഉറക്കം കെടുത്തുന്നുണ്ടെന്നും കരിയറിലെ ഏറ്റവും വലിയ മുറിവായി അത് അവശേഷിക്കുന്നുവെന്നും തുറന്നു പറയുകയാണ് ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ. ഫ്രഞ്ച് മാധ്യമമായ ‘ലെ പാരീസിയൻ’ ന് നല്‍കിയ അഭിമുഖത്തിൽ സഹതാരം ഇബ്രാഹിമ കൊനാട്ടെയാണ് എംബാപ്പെയോട് […]
Read more

ലോകകപ്പിൽ നാണക്കേടിന്‍റെ റെക്കോർഡുമായി സ്പാനിഷ് താരം ഒയാർസബാൽ

ന്യൂയോര്‍ക്ക്: ലോകകപ്പ് ചരിത്രത്തിലെ നാണക്കേടിന്‍റെ റെക്കോർഡുമായി സ്പാനിഷ് സ്ട്രൈക്കർ മൈക്കൽ ഒയാർസബാൽ. ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ദുർബലരായ കേപ് വെർഡെയ്‌ക്കെതിരെ സ്പെയിൻ ഗോൾരഹിത സമനിലയിൽ കുടുങ്ങിയതിന് പിന്നാലെയാണ് താരത്തെ തേടി ഈ അപ്രതീക്ഷിത റെക്കോർഡെത്തിയത്. മത്സരത്തിന്‍റെ ആദ്യ 30 മിനിറ്റിൽ ഒരു തവണ പോലും പന്ത് തൊടാൻ ഒയാർസബാലിന് സാധിച്ചില്ല. ഫുട്ബോൾ സ്റ്റാറ്റിസ്റ്റിക്സ് പ്രൊവൈഡർമാരായ ‘ഒപ്റ്റ’യുടെ കണക്കുകൾ പ്രകാരം, 1966-ൽ ലോകകപ്പ് മുതല്‍ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്താൻ തുടങ്ങിയ ശേഷം ഒരു താരം ആദ്യ […]
Read more

ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

കോഴിക്കോട്: കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ കമ്മിറ്റി അംഗം ആണ് ജിതിൻ. ഇയാളെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും വിളിച്ചു വരുത്തിയിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമുദായിക ഐക്യം തകർത്ത് കലാപത്തിനുള്ള ശ്രമം 153 A , 201 തെളിവ് നശിപ്പിക്കൽ, 109 പ്രേരണ കുറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വടകര സ്ക്വാഡ് എന്ന […]
Read more

Recent News