Author: Arya

സംശയാസ്പദമായ രീതിയിൽ കണ്ട വാഹനം തടഞ്ഞു; സുരക്ഷാ പരിശോധനയ്ക്കിടെ അറസ്റ്റ്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ കാറിൽ വിദേശ മദ്യം കടത്താൻ ശ്രമിച്ച രണ്ടുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനത്തിൽ നിന്ന് വിദേശ മദ്യം കണ്ടെടുത്തതിനെ തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. ആഘോഷങ്ങൾക്കായാണ് മദ്യം വാങ്ങിയതെന്നും ഗവർണറേറ്റിൽ വാടകയ്‌ക്കെടുത്ത അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നുമാണ് ഇവർ നൽകിയ പ്രാഥമിക മൊഴി. ഹവല്ലിയിൽ സുരക്ഷാ ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയാസ്പദമായ രീതിയിൽ കണ്ട വാഹനം […]
Read more

‘ഇത്രയും ഭാഗ്യം ചെയ്യാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തത്..?’; കുറിപ്പുമായി നാദിറ

കൊച്ചി : ബിഗ്ബോസിലൂടെ തന്റെ ജീവിതം മാറിമറിഞ്ഞതിനെക്കുറിച്ച് കുറിപ്പുമായി ട്രാൻസ്‍വുമണും ബിഗ്ബോസ് താരവുമായ നാദിറ മെഹ്റിൻ. എന്നും പ്രേക്ഷകരോടാണ് തനിക്ക് നന്ദി പറയാനുള്ളതെന്നും നാദിറ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇതു വരെയുള്ള തന്റെ യാത്രയെക്കുറിച്ച് നാദിറ വിശദമായി കുറിപ്പിൽ സംസാരിക്കുന്നുണ്ട്. ”അഗ്നിപരീക്ഷ സീസൺ ഒന്നിലെ ജഡ്ജ് ആകാൻ സാധിച്ചതിലും ഒപ്പം സീസൺ 5-ൽ ഞാൻ ഉയർത്തിപ്പിടിച്ച എന്റെ വിജയകിരീടവും (കുടുംബം) തിരിഞ്ഞ് നോക്കുമ്പോൾ 2018-ൽ വീട്ടിൽ നിന്നും ഇറങ്ങുന്ന സാഹചര്യത്തിൽ വാപ്പ പെരുന്നാൾ കുപ്പായം എടുക്കാൻ […]
Read more

ഇന്നലെ പെറ്റിട്ട കുഞ്ഞ്, ഇന്ന് ബസിൽ കയറി പോകുന്നു’; മകളെ കുറിച്ച് അശ്വതി ശ്രീകാന്ത്

കൊച്ചി : മലയാളികൾക്ക് ഏറെ പരിചിതയായ അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായാണ് മിനിസ്‌ക്രീനിലേക്ക് അശ്വതി എത്തിയത്. പിന്നീട് ‘ചക്കപ്പഴം’ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്കും എത്തി. ആദ്യ കഥാപാത്രത്തിനു തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരവും അശ്വതിയെ തേടിയെത്തി. വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. അശ്വതി ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാം പേജിലൂടെയും ആരാധകരുമായും അശ്വതി നിരന്തരം സംവദിക്കാറുണ്ട്. ഇളയ മകൾ കമലയുടെ അ‍ഞ്ചാം പിറന്നാളാണ് അശ്വതി ഇൻസ്റ്റഗ്രാമിൽ […]
Read more

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി

തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ കേസെടുത്തു. തൃശൂർ മണ്ണുത്തി മയൂര ബാറിലാണ് 17-കാരന് മദ്യം നൽകിയത്. സംഭവത്തിൽ മണ്ണുത്തി പോലീസാണ് കേസെടുത്തിരിക്കുന്നത്. മയൂര ബാറിൽ വെച്ച് പ്രായപൂർത്തിയാകാത്ത 17-കാരൻ അടിപിടിയുണ്ടാക്കുകയായിരുന്നു. തുടന്ന് പോലീസ് ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് 17 വയസ്സ് മാത്രമാണ് പ്രായമെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് കുട്ടിയുടെ അമ്മയും പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്.
Read more

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽവെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിഫാം ജീവനക്കാരൻ അസം സ്വദേശിയായ സിറാജുദ്ദീൻ, ഫാം ഉടമ സമീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ അനധികൃതമായാണ് കോഴി ഫാമിൽ വൈദ്യുതി ലൈൻ സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 26-ാം തീയതിയാണ് കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽവെച്ച് രാവിലെ 11 മണിയോടെ എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവർ ഷോക്കേറ്റ് മരിച്ചത്. […]
Read more

അടുത്ത രഞ്ജി സീസണിലേക്ക് പുതിയ നായകനെ പ്രഖ്യാപിച്ച് മുംബൈ

മുംബൈ: അടുത്ത രഞ്ജി ട്രോഫി സീസണിൽ മുംബൈ ടീമിനെ 34-കാരനായ സിദ്ധേഷ് ലാഡ് നയിക്കും. നിലവിലെ നായകനും ഇന്ത്യൻ ഓൾറൗണ്ടറുമായ ഷാർദുൽ താക്കൂറിന് പകരമാണ് സിദ്ധേഷ് ലാഡിനെ പുതിയ ക്യാപ്റ്റനായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുത്തത്. ഷാർദുലിന്‍റെ ജോലിഭാരം കുറക്കുക്കുന്നതിന്‍റെ ഭാഗമായാണ് നായകസ്ഥാനത്ത് ഈ അടിയന്തര മാറ്റം വരുത്തിയതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. കഴിഞ്ഞ 2025-26 സീസണിൽ അജിങ്ക്യ രഹാനെയ്ക്ക് പകരമാണ് ഷാർദുൽ താക്കൂർ മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുത്തത്. ഷാർദുലിന്‍റെ മികവിനു കീഴിൽ […]
Read more

രണ്ട് ഒഡിഷ സ്വദേശികളെ 12 കിലോഗ്രാം കഞ്ചാവുമായി പിടികൂടി

കൊച്ചി: കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി വൻ കഞ്ചാവ് വേട്ട. 12.152 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ഒഡീഷ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷൂ നായക് (26) എന്നിവരാണ് കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ഏറെ […]
Read more

അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരുന്ന മലയാളി യുവാവ് സൗദിയിൽ മരിച്ചു

റിയാദ്: അടുത്തയാഴ്ച നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെ മലയാളി യുവാവ് സൗദിയിൽ മരിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ദർബിനടുത്തുള്ള അൽ ഹറൈളയിൽ ജോലി ചെയ്തിരുന്ന മലപ്പുറം മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി കോഴിപ്പറമ്പത്ത് (വാക്കനാട്ടിൽ) അബ്ദുസ്സലാം (41) ആണ് മരിച്ചത്. പരേതനായ മുഹമ്മദ് ഹാജിയാണ് പിതാവ്. അൽ ഹറൈളയിലെ ഒരു ബഖാലയിൽ (ഗ്രോസറി) ജീവനക്കാരനായിരുന്നു. രാവിലത്തെ ഡ്യൂട്ടിക്ക് ശേഷം മുറിയിൽ വിശ്രമിക്കുമ്പോഴാണ് അബ്ദുസ്സലാമിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിസയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങി […]
Read more

ഗ്ലാസ് കൗണ്ടറിനിടയിലൂടെ കൈയിട്ട് ജീവനക്കാരിയുടെ പഴ്‌സ് മോഷ്ടിച്ചു

മലപ്പുറം: പട്ടാപ്പകല്‍ കുറ്റിപ്പുറത്തെ സ്വകാര്യാശുപത്രി റിസപ്ഷന്‍ ജീവനക്കാരിയുടെ പഴ്‌സ് കവര്‍ന്ന് യുവാവ്. കുറ്റിപ്പുറം അമാന ആശുപത്രിയിലാണ് സംഭവം. രാവിലെ 11.30ഓടെ വെള്ള ഷര്‍ട്ടും ജീന്‍സ് പാന്റും മാസ്കും ധരിച്ചെത്തിയ യുവാവാണ് പഴ്സ് മോഷ്ടിച്ചത്. ഇയാൾ ആദ്യം ആശുപത്രി റിസപ്ഷന് സമീപം കുറച്ച് സമയം ചെലവഴിച്ചിരുന്നു. പിന്നീട് റിസപ്ഷനിലെ തിരക്ക് ശ്രദ്ധിച്ച ഇയാള്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടാതെ ഗ്ലാസ് കൗണ്ടറിനിടയിലൂടെ കൈയിട്ട് പഴ്‌സ് കവര്‍ന്ന് കടന്നുകളയുകയായിരുന്നു. ജീവനക്കാരുടെ വ്യക്തി വിവരങ്ങളടങ്ങിയ പ്രധാനരേഖകള്‍, എ.ടി.എം കാര്‍ഡ്, പണം എന്നിവ പേഴ്സിലുണ്ടായിരുന്നതായി പരാതിയില്‍ […]
Read more

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്

മലപ്പുറം: ജില്ലയിലെ സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നിര്‍മ്മിച്ചു നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തും. തട്ടിപ്പിന്റെ വ്യാപ്തിയും ഇതിന് പിന്നിലെ ഉദ്യോഗസ്ഥ-ഏജന്റ് അവിശുദ്ധ കൂട്ടുകെട്ടും പുറത്തുകൊണ്ടുവരുന്നതിനാണ് കേസ് വിജിലന്‍സിന് കൈമാറാന്‍ തീരുമാനിച്ചത്. സബ് ആര്‍.ടി ഓഫീസുകളിലെ ഔദ്യോഗിക സംവിധാനങ്ങളും ലോഗിന്‍ വിവരങ്ങളും ദുരുപയോഗം ചെയ്ത് അര്‍ഹതയില്ലാത്തവര്‍ക്കും മുന്‍പ് ലൈസന്‍സ് റദ്ദാക്കപ്പെട്ടവര്‍ക്കും വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് ഉണ്ടാക്കി നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ലൈസന്‍സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് […]
Read more

Recent News