Author: Arya

രാജ്യസഭയിൽ 150 കടക്കാൻ എൻഡിഎ

ന്യൂഡൽഹി: 27 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയം ചൂടുപിടിക്കുന്നു. ജൂൺ 18-ന് നടക്കുന്ന തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂൺ 8 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും സ്ഥാനാർഥി നിർണ്ണയത്തിനുമുള്ള ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രോസ് വോട്ടിങ് സാധ്യതകൾ ഇരു മുന്നണികളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിൽ രാജ്യസഭയിൽ 148 എംപിമാരുള്ള എൻഡിഎ, ഈ തിരഞ്ഞെടുപ്പോടെ തങ്ങളുടെ അംഗസംഖ്യ […]
Read more

ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് കുവൈത്ത്

കുവൈത്ത്: കുവൈത്തിന് നേരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. നിലവിലെ സാഹചര്യങ്ങൾ രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് കുവൈത്ത് അറിയിച്ചു. ഈ സംഭവങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം പ്രകോപനപരമായ നീക്കങ്ങൾ കുവൈത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവനും രാജ്യത്തിന്റെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ രീതിയിലുള്ള ഭീഷണിയാണ് ഉയർത്തുന്നത്. മേഖലയിൽ സമാധാനം നിലനിർത്താൻ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ശ്രമങ്ങളെ ഇറാന്റെ […]
Read more

ശരീരഭാരം കുറയ്ക്കാനുള്ള പുതിയ മരുന്നിന് അംഗീകാരം

ദുബൈ: ശരീരഭാരം കുറയ്ക്കാനുള്ള പുതിയ മരുന്നിന് അംഗീകാരം നൽകി യു.എ.ഇ. Wegovy – semaglutide എന്ന മരുന്നിനാണ് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് അംഗീകാരം നൽകിയിരിക്കുന്നത്. അമിതഭാരവും അതുമായി ബന്ധപ്പെട്ട ആരോ​ഗ്യ പ്രശ്നവുമുള്ള മുതിർന്നവർക്കായി ദീർഘകാലാടിസ്ഥാനത്തിൽ ദിവസേന ഒന്ന് എന്ന കണക്കിൽ കഴിക്കാവുന്ന ​ഗുളികയാണിത്. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവോ നോർഡിസ്ക് വികസിപ്പിച്ചെടുത്ത ഈ മരുന്ന് GLP-1 റിസപ്റ്റർ അഗോണിസ്റ്റ് വിഭാഗത്തിൽപ്പെട്ടതാണ്. മരുന്നിന് അനുമതി നൽകുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം രാജ്യമാണ് യു.എ.ഇ. കലോറി കുറഞ്ഞ ഭക്ഷണക്രമത്തിനും കൃത്യമായ […]
Read more

കുവൈത്തിലെ വിദേശ സന്ദർശകർ ചെലവഴിച്ചത് 20.46 കോടി ദിനാർ

കുവൈത്ത് : 2026 ന്റെ ആദ്യ പാദത്തിൽ കുവൈത്തിലെ വിദേശ സന്ദർശകർ ഏകദേശം 20.46 കോടി കുവൈത്ത് ദിനാർ ചെലവഴിച്ചതായി റിപ്പോർട്ട്. രാജ്യത്തിന് പുറത്തുനിന്നുള്ള ബാങ്ക് കാർഡുകൾ വഴിയാണ് ഇത്രയും തുക ചെലവഴിച്ചത്. കുവൈത്ത് സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം ആകെ ചെലവഴിച്ച തുകയുടെ സിംഹഭാഗവും ഉണ്ടായിരിക്കുന്നത് പോയിന്റ് ഓഫ് സെയിൽ വഴിയാണ്. ഇതുവഴി മാത്രം 16.76 കോടി ദിനാർ ചെലവഴിച്ചിട്ടുണ്ടെന്നും ഇത് ആകെ ചെലവഴിക്കലിന്റെ 81.9 ശതമാനത്തോളം വരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം, എ.ടി.എമ്മുകൾ വഴി […]
Read more

കുറ്റവാളിയാകാൻ ഉദ്യോ​ഗസ്ഥൻ നേരിട്ട് കൈക്കൂലി കൈപ്പറ്റണമെന്നില്ല

ന്യൂഡൽഹി: സർക്കാർ ഉദ്യോ​ഗസ്ഥൻ കൈക്കൂലി വാങ്ങുന്നതും വാങ്ങാൻ ശ്രമിക്കുന്നതും കുറ്റകരമെന്ന് വ്യക്തമാക്കി സുപ്രിംകോടതി. അഴിമതി നിരോധന നിയമപ്രകാരം ഒരു ഉദ്യോ​ഗസ്ഥൻ തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുന്നതും മറ്റു ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തുന്നതും കുറ്റകരമാണെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കോടീശ്വർ സിങ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. കൈക്കൂലി കേസിൽ കുറ്റവാളിയാകാൻ ഒരു ഉദ്യോ​ഗസ്ഥൻ വ്യക്തിപരമായി കൈക്കൂലി വാങ്ങേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി. നേരിട്ടോ വ്യക്തിപരമായി സ്വാധീനം ചെലുത്തിയോ കീഴുദ്യോഗസ്ഥർ മുഖേനയോ കുറ്റകൃത്യം ചെയ്യാൻ സാധിക്കുമെന്നും കോടതി വ്യക്തമാക്കി.
Read more

വൈഭവ് സൂര്യവംശി എപ്പോള്‍ ഇന്ത്യന്‍ ജേഴ്‌സിയണിയും?

അഹമ്മദാബാദ്: ഐപിഎല്ലില്‍ സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത രാജസ്ഥാന്‍ റോയല്‍സിന്റെ അദ്ഭുത ബാലന്‍ വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് ഇപ്പോഴും അടങ്ങിയിട്ടില്ല. വെറും 15 വയസ്സുള്ളപ്പോള്‍ 776 റണ്‍സോടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കോര്‍ഡ് സൂര്യവംശി കുറിച്ചതോടെ, ആരാധകരുടെ മനസ്സില്‍ ഇപ്പോള്‍ ഒരൊറ്റ ചോദ്യം മാത്രമേയുള്ളൂ, വൈഭവ് സൂര്യവംശി എപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കും? ഭാവിയിലെ സൂപ്പര്‍സ്റ്റാറാണെന്ന് തെളിയിച്ച ഈ കൗമാരക്കാരനെ ഉടന്‍ തന്നെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ഇപ്പോള്‍ […]
Read more

സർക്കാരിന്റെ പുതിയ പദ്ധതിയെ പിന്തുണച്ച് അജു വർഗീസ്

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുവിടങ്ങളെയും കൂടുതൽ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി’യെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. മാറ്റങ്ങളെ പോസിറ്റീവായി ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നടൻ അജു വർഗീസ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ‘ഇന്നലെ ഇല്ലാതിരുന്നതിന്റെ അർത്ഥം നാളെ ഉണ്ടാകാൻ പാടില്ല എന്നല്ലല്ലോ?’ എന്ന് ചോദിച്ചുകൊണ്ടാണ് താരം സർക്കാരിന്റെ പുതിയ തീരുമാനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ആർത്തവം എന്നത് തികച്ചും സ്വാഭാവികമായ പ്രക്രിയയാണ്. എന്നാൽ അതിനർത്ഥം എല്ലാ […]
Read more

പത്തനംതിട്ട ജില്ലാതല പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം നടത്തി

തിരുവനന്തപുരം: കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് / കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതല്‍ ഏഴുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് 2026 – 2027 അധ്യയന വര്‍ഷത്തെ സൗജന്യ പഠനോപകരണ കിറ്റ് ജില്ലാതല വിതരണോദ്ഘാടനം നടത്തി. ബോര്‍ഡ് ഡയറക്ടര്‍ മലയാലപ്പുഴ ജ്യോതിഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലാലു മാത്യു അധ്യക്ഷനായി.
Read more

പുതുതലമുറയ്ക്കായി ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനായി ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും കേരളത്തിൽ ഒരുക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പാഠം 1 പുതുയുഗ വിദ്യാലയം’ സംസ്ഥാനതല സ്‌കൂൾ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു ചടങ്ങ്. ഗൃഹാതുരത്വം നിറഞ്ഞ തന്റെ ബാല്യകാല ഓർമകൾ പങ്കുവെച്ച മുഖ്യമന്ത്രി, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വലിയ […]
Read more

കേരളത്തിന്റെ സാമ്പത്തിക പരിവർത്തനത്തിന് ബാങ്കിംഗ് മേഖല പങ്കാളിയാകണം

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതിന് ബാങ്കിംഗ് മേഖല വികസന പങ്കാളികളായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ അവലോകന യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിലെ ബാങ്കിംഗ് മേഖല മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആകെ ബാങ്കിംഗ് ബിസിനസ് 18 ലക്ഷം കോടി രൂപ പിന്നിട്ടു. നിക്ഷേപം 10.62 ലക്ഷം കോടി രൂപയും വായ്പ വിതരണം 7.74 ലക്ഷം കോടി […]
Read more

Recent News