ന്യൂഡൽഹി : ലോക്സഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ സമൂഹ മാധ്യമമായ ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ‘ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർഥിക്കുന്നുവെന്ന് നരേദ്ര മോദി എക്‌സിൽ കുറിച്ചു. 1970 ജൂൺ 19ന് ഡൽഹിയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മകനായാണ് രാഹുൽ ഗാന്ധി ജനിച്ചത്.
രാഹുലിന് ജന്മദിനാശംസകളുമായി മോദി
