ഒമാനിലെ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ ചുമതലയേറ്റു
മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ ചുമതലയേറ്റു. രാജ്യത്തെ നയതന്ത്ര പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് മസ്‌കത്ത് ഇന്ത്യൻ എംബസിയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ജി.വി. ശ്രീനിവാസിന്റെ പിൻഗാമിയായാണ് പിസെ സ്ഥാനമേറ്റെടുക്കുന്നത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് പിസെ ചുമതലയേൽക്കുന്നതെന്നാണ് റിപ്പോർട്ട്. വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, സംസ്‌കാരം തുടങ്ങിയ രംഗങ്ങളിലൊക്കെ ഇരുരാജ്യങ്ങളും ബന്ധം ശക്തിപ്പെടുത്തുകയാണ്.
Read more

