Author: Arya

തൃണമൂലിന് കനത്ത തിരിച്ചടി

ബംഗാൾ: ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ മുൻകാല പ്രവർത്തനങ്ങൾ പരിശോധിക്കുമെന്നു പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 128 നഗരസഭകളിൽ ഭൂരിഭാഗവും ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനു കനത്ത തിരിച്ചടി. അന്വേഷണം ഭയന്ന് തൃണമൂലിന്റെ നിരവധി കൗൺസിലർമാർ രാജിവച്ചു. ചെയർപഴ്സൻമാരടക്കം നിരവധി ഭാരവാഹികൾ ഓഫിസുകളിൽ പോകാതായതോടെ ജനങ്ങൾക്കു നൽകിവരുന്ന സേവനങ്ങൾ പ്രതിസന്ധിയിലായി. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം ജില്ലാ തലത്തിലുള്ളവർപോലും നഗരസഭാ പ്രവർത്തനങ്ങളെക്കുറിച്ചു നേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. തൃണമൂൽ ചെയർപഴ്സൻ മമത ബാനർജി കൊൽക്കത്ത കോർപറേഷൻ കൗൺസിലർമാരെ വെള്ളിയാഴ്ച കണ്ടെങ്കിലും മറ്റ് […]
Read more

ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ്?

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിച്ചു. ഹരി പി. നായർ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാകും. പി.എ. റോയി അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും എ.എം. ഹബീബ് ഖാൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമാകും. ആർ പ്രതീഷ് കുമാറാണ് അഡീഷണൽ സെക്രട്ടറി. കെ. ഹരികുമാർ ആണ് പഴ്സണൽ അസിസ്റ്റന്റ്. വി.ഡി. സതീശൻ സർക്കാരിൽ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ രമേശ് ചെന്നിത്തല ഇന്ന് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. പോലീസ് സ്‌റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും […]
Read more

വിജയ് കോണ്‍ഗ്രസിന് വഴങ്ങുമോ?

ചെന്നൈ : എഐഎഡിഎംകെ നേതാവ് സി.വി. ഷൺമുഖം രാജിവെച്ചതിനെത്തുടർന്ന് ഒഴിവുവന്ന രാജ്യസഭാ എം.പി. സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. തമിഴ്‌നാട് വെട്രിക്കഴകം (ടിവികെ) പാർട്ടിയും കോൺഗ്രസും തമ്മിൽ ഇക്കാര്യത്തിൽ ചർച്ച നടക്കുന്നതായാണ് റിപ്പോർട്ട്. നിലവിൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയരംഗം പുതിയ നീക്കങ്ങളാൽ സജീവമാണ്. സി.വി. ഷൺമുഖം രാജ്യസഭാ എം.പി. സ്ഥാനം രാജിവെച്ചതോടെ ഒഴിവുവന്ന ഈ സീറ്റിലേക്ക് ജൂൺ 18-ന് ഉപതിരഞ്ഞെടുപ്പ് നടക്കും. നിയമസഭയിൽ സ്വന്തമായി എം.എൽ.എമാരുള്ളതിനാൽ ടിവികെയ്ക്ക് ഈ സീറ്റ് അനായാസം […]
Read more

കനിമൊഴിയെ തിരിച്ചുവിളിച്ച് DMK

ചെന്നൈ: ഡിഎംകെ എംപിയായ കനിമൊഴി തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങിയെത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കനിമൊഴി ആഗ്രഹിച്ചിരുന്നെങ്കിലും, അന്ന് എം.കെ. സ്റ്റാലിനും ഉദയനിധി സ്റ്റാലിനും ഇതിന് താൽപ്പര്യം കാണിച്ചിരുന്നില്ല. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സ്റ്റാലിനും ഉദയനിധിയും കനിമൊഴിയെ തിരിച്ചുവരവിന് ക്ഷണിച്ചിരിക്കുകയാണ്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അമ്പത്തിയൊൻപത് വർഷത്തെ ദ്രാവിഡ കക്ഷികളുടെ ആധിപത്യം അവസാനിപ്പിച്ച് തമിഴക വെട്രിക്കഴകം അധികാരം പിടിച്ചതോടെയാണ് ഈ മാറ്റം. […]
Read more

വി ഡി സതീശന് അഭിനന്ദനം

ന്യൂഡൽഹി: മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനെ അഭിനന്ദിച്ച് ഓസ്ട്രിയൻ പാർലമെന്റ് അംഗവും ഭരണപക്ഷ പാർട്ടിയായ നിയോസ് പാർട്ടി സ്ഥാപക നേതാവുമായ വീറ്റ് വാലെന്റിൻ ഡൻഗ്ലർ. സതീശന്റെ കാലത്ത്‌ സംസ്ഥാനം ദ്രുതഗതിയിലുള്ള വികസനങ്ങൾ കാഴ്ചവെയ്ക്കട്ടെയെന്ന്‌ ആശംസിച്ച് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മുൻപ് തിരുവനന്തപുരത്തെത്തിയപ്പോൾ അന്ന് പ്രതിപക്ഷ നേതാവായിരുന്ന സതീശന്റെ കൂടെയുള്ള ചിത്രം പങ്കുവെച്ചാണ് ഡൻഗ്ലർ ആശംസകളറിയിച്ചത്. ഇടതുസഖ്യ സർക്കാരിനെ പരാജയപ്പെടുത്തി പുതിയ കേരളം മുഖ്യമന്ത്രിയായ വി.ഡി. സതീശന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ കാലത്ത്‌ സംസ്ഥാനത്ത് ദ്രുതഗതിയിലുള്ള വികസനം നടക്കട്ടെ. ഇന്ത്യയുമായി, […]
Read more

മുതിർന്ന നേതാക്കളെ കണ്ട് വി ഡി സതീശൻ

ന്യൂഡൽഹി: ഡൽഹിലെത്തി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുലുമായും സോണിയ ​ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കെസി വേണു​ഗോപാലിനെയും കോൺ​ഗ്രസ് അധ്യക്ഷനെയും കണ്ടതിന് ശേഷമാണ് സതീശനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തും. രാവിലെ 9 മണിക്കാണ് വിഡി സതീശൻ കെസി വേണു​ഗോപാലിനെ സന്ദർശിച്ചത്. അതിന് ശേഷം മല്ലികാർജുൻ ഖർ​​ഗയെയും സന്ദർശിച്ചു. അതിന് ശേഷമാണ് രാഹുൽ ​ഗാന്ധിയെയും സോണിയ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും കാണാനെത്തിയത്. തെരഞ്ഞെടുപ്പിൽ […]
Read more

സർക്കാരിന് CPM ന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കിയാൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്ന് യുഡിഎഫ് സർക്കാരിന് മുന്നറിയിപ്പ് നൽകി സിപിഎം. ലൈഫ് മിഷൻ നിർത്തി പുതിയ ഭവന പദ്ധതി തുടങ്ങാനാണ് സർക്കാർ നീക്കം എന്നാണ് റിപ്പോർട്ടുകൾ. ലൈഫ്‌ മിഷനൊപ്പം മറ്റ്‌ മിഷനുകളും പിരിച്ചുവിടുമെന്ന പ്രഖ്യാപനവും നാടിനോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. ”ലൈഫ്‌ മിഷൻ പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഞ്ച്‌ ലക്ഷത്തിലേറെ വീടുകൾ യഥാർത്ഥ്യമാക്കിയ മാതൃകാ പദ്ധതിയാണ്‌ ലൈഫ്‌ […]
Read more

പിണറായി MLA സ്ഥാനം രാജി വെയ്ക്കണം

തിരുവനന്തപുരം: പിണറായി എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് പാറശ്ശാല സിപിഎം ഏരിയ സെക്രട്ടറി. ഏരിയ കമ്മറ്റി റിപ്പോർട്ടിങ്ങിൽ ആണ് പരാമർശം. പാറശാല ഏരിയ സെക്രട്ടറി അഡ്വ: എസ് അജയകുമാർ ആണ് രൂക്ഷവിമർശനം ഉന്നയിച്ചത്. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവച്ചു മാതൃകയാകണം എന്നാണ് യോഗത്തിൽ അഭിപ്രായപ്പെട്ടത്. റിപ്പോർട്ടിങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ പങ്കെടുത്തു. ഇന്നലെയാണ് ഏരിയ കമ്മിറ്റി യോഗം നടന്നത്. പരാജയത്തിൻറെ പൂർണ്ണ ഉത്തരവാദിത്വം പിണറായിക്കാണ്. പാർട്ടി കോട്ടയിൽ പിണറായി ആറ് […]
Read more

ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ല

തിരുവനന്തപുരം: സോളാർ കേസ് പ്രതി അട്ടക്കുളങ്ങര ജയിലിലായിരിക്കവേ എഴുതിയ കത്തിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയോ കോൺഗ്രസ് നേതാക്കളുടെയോ പേരുണ്ടായിരുന്നില്ലെന്ന് തൃശ്ശൂർ എ.സി.പി. കെ.എ. മുഹമ്മദ് നിസാർ മൊഴിനൽകി. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്‌ കോടതി-ഒന്നിലാണ് മൊഴിനൽകിയത്. ഉമ്മൻചാണ്ടിയുടെ പേര്, മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറും പ്രതിയും ഗൂഢാലോചന നടത്തി എഴുതിച്ചേർത്തതാണെന്നു കാട്ടിയുള്ള കേസിലാണ് മൊഴി.2013-ൽ പ്രതിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ, എറണാകുളം എ.സി.ജെ.എം. കോടതിയുടെ നിർദ്ദേശാനുസരണം എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിൽ 965/2013 എന്ന നമ്പരിൽ കേസ് […]
Read more

ഒരു കൂസലുമില്ലാതെ എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: അടൂർ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരേ സി.പി.എം. അടൂർ ഏരിയാ കമ്മിറ്റിയിൽ പരിഹാസം നിറഞ്ഞ വിമർശനം. അന്തരിച്ച നടൻ ജയൻ അഭിനയിച്ച ലവ് ഇൻ സിംഗപ്പൂർ സിനിമയിലെ ചാം ച ചും ചച്ചച്ചു മ്മര ചച്ചാ ച്ഛാ’ എന്ന പാട്ടുപോലെയാണ് എം.വി. ഗോവിന്ദൻ്റെ പത്രസമ്മേളനം. എഴുതിയ ആൾക്കോ സംഗീത സംവിധായകനോ പാടിയ ആൾക്കോ അത് എന്താണ് എന്നറിയില്ല എന്നും അംഗങ്ങൾ പറഞ്ഞു. ബന്ധുനിയമനത്തിൽ ഇ.പി. ജയരാജനെതിരേ നടപടി എടുത്തവർ എം.വി.ഗോവിന്ദൻറെ ഭാര്യാ നിയമനത്തിന് എതിരേ […]
Read more

Recent News