VD ക്കെതിരെ അഖിൽ മാരാർ

തിരുവനന്തപുരം: പുരുഷൻമാർക്ക് സൗജന്യങ്ങൾ കൊടുത്താൽ ആ പൈസ വീട്ടിലെത്തില്ലെന്ന മുഖ്യമന്ത്രി വിഡി സതീശൻ്റെ പരാമർശത്തിനെതിരെ ബിഗ് ബോസ് താരം അഖിൽ മാരാർ. ബസ്സിലും പൊതുഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന ഇത്തരം പ്രസ്താവനകൾ ജനങ്ങളോടുള്ള അവഹേളനമാണെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. 1980-ൽ ഇന്ത്യയിലാദ്യമായി അന്നത്തെ ഇ.കെ. നായനാർ സർക്കാർ കർഷകത്തൊഴിലാളികൾക്കായി പ്രതിമാസം 45 രൂപ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസ് നേതാക്കൾ ഇതേ മനോഭാവമാണ് പുലർത്തിയത്.പാവപ്പെട്ട തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നത് പ്രത്യുൽപാദനപരമല്ലെന്നും, ആ തുക തൊഴിലാളികൾ കള്ളുകുടിച്ച് തീർക്കുമെന്നുമായിരുന്നു അന്ന് അവർ വാദിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും പാവപ്പെട്ടവന്റെ അധ്വാനത്തെയും ജീവിതാവസ്ഥകളെയും പുച്ഛത്തോടെ കാണുന്ന കോൺഗ്രസിന്റെ ഈ ‘ഉപരിവർഗ്ഗ ചിന്താഗതി’ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് അഖിൽ പോസ്റ്റിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *