Author: Arya

മെട്രോ തുരങ്കങ്ങളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർ.ടി.എ

ദുബായ് : മെട്രോ തുരങ്കങ്ങളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഗതാഗത ആസ്തികൾ സംരക്ഷിക്കാനും സേവന തുടർച്ച ഉറപ്പാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സമഗ്ര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.മെട്രോ തുരങ്കങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന കാലയളവ് വർധിപ്പിക്കുന്നതിനും ഉതകുന്ന രീതിയിലാണ് അറ്റകുറ്റപ്പണികൾ രൂപകല്പന ചെയ്തിരിക്കുന്നത്. പരിശോധനകൾ, ശുചീകരണം, സാങ്കേതിക നിരീക്ഷണങ്ങൾ, ആസ്തികളുടെ നവീകരണം എന്നിവയാണ് നടത്തിയത്.
Read more

ഗാസയിലെ കുട്ടികൾക്കായി യു.എ.ഇ.യുടെ പെരുന്നാൾ സമ്മാനം

അബുദാബി : യു.എ.ഇ. ഭരണകൂടം നടത്തിവരുന്ന ‘ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3’ കാംപെയ്‌ന്റെ ഭാഗമായി ഗാസയിലെ ജനങ്ങൾക്കായി 40 ട്രക്കുകളിലായി 540 ടൺ സഹായസാമഗ്രികൾ അയച്ചു. ഗാസയിലെ കുട്ടികളുടെ ദുരിതം ലഘൂകരിക്കുന്നതിനായുള്ള ഈദ് വസ്ത്രങ്ങളാണ് ഈ വാഹനവ്യൂഹത്തിൽ പ്രധാനമായും ഉള്ളതെന്ന് യു.എ.ഇ. ഔദ്യോഗിക വാർത്താ ഏജൻസിയായ വാം ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. പലസ്തീൻ ജനതയെ പിന്തുണയ്ക്കാനും പ്രത്യേകിച്ച് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും കുട്ടികൾക്ക് ആശ്വാസമെത്തിക്കാനുമുള്ള യു.എ.ഇ.യുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് 600 പെട്ടികളിലായി ഈ സഹായങ്ങളെത്തിക്കുന്നത്. മേഖലയിലെ സമീപകാല […]
Read more

ഒമാനിൽ സ്കൂൾ സമയം പുനഃ ക്രമീകരിച്ചു

മസ്കറ്റ്: ഒമാനിൽ സ്കൂൾ സമയം പുനഃ ക്രമീകരിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് സ്കൂളുകൾ നേരത്തെ അടയ്ക്കാൻ തീരുമാനിച്ചത്. അതിശക്തമായ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും, പഠന പ്രവർത്തനങ്ങൾ സുരക്ഷിതമായി തുടരുന്നതിനുമാണ് ഈ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂളുകളും മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. ക്ലാസുകൾ നേരത്തെ അവസാനിപ്പിക്കുന്നതിനാൽ മാതാപിതാക്കൾ കുട്ടികളുടെ യാത്രാസൗകര്യങ്ങളിൽ ഉടൻ തന്നെ ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. പുതുക്കിയ സമയക്രമം ഇന്നലെ മുതൽ നിലവിൽ […]
Read more

മക്കയിലെ ആരോഗ്യ സംവിധാനങ്ങൾ വിലയിരുത്തി ആരോഗ്യ മന്ത്രി

മക്ക: ഹജ്ജ് പുണ്യ കർമങ്ങൾ നടക്കുന്ന പുണ്യസ്ഥലങ്ങളിലെ ആരോഗ്യ സേവനങ്ങളുടെ സജ്ജീകരണവും പ്രവർത്തന കാര്യക്ഷമതയും നേരിട്ട് വിലയിരുത്തുന്നതിനായി സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജെൽ ഹജ്ജ് സീസണിനോടനുബന്ധിച്ച് വിവിധ ആരോഗ്യ സ്ഥാപനങ്ങൾ സന്ദർശിച്ചു. സ്വകാര്യ മേഖലയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രധാന ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലെ സേവന നിലവാരവും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകളും മന്ത്രി പരിശോധിച്ചു വിലയിരുത്തുകയുണ്ടായി. ഹജ്ജ് തീർത്ഥാടകർക്കായി സംയോജിതവും ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയത്. ആരോഗ്യ മേഖലയുമായുള്ള […]
Read more

കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

കുവൈത്ത് : കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 31 ഞായറാഴ്ച വരെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മേയ് 26 മുതൽ 29 വരെ ഔദ്യോഗിക അവധിയായും, മേയ് 30, 31 തീയതികൾ വിശ്രമ ദിനങ്ങളായും കണക്കാക്കും. ഔദ്യോഗിക പ്രവർത്തനങ്ങൾ ജൂൺ 1 തിങ്കളാഴ്ച പുനരാരംഭിക്കും. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. പ്രത്യേക സ്വഭാവമുള്ള […]
Read more

അമിത് ഷാ പറഞ്ഞത് നടന്നു

ബംഗാൾ: മമതയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തുക എന്നതായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ആ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ നടപ്പാക്കി പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരിക്കുകയാണ് സുവേന്ദു അധികാരി. കൊൽക്കത്തയിലെ ഭവാനിപ്പുർ മണ്ഡലത്തിൽ മമത ബാനർജിയെ പരാജയപ്പെടുത്തുക മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് തിരിച്ചുള്ള ഫലങ്ങൾ അനുസരിച്ച് അവർ താമസിക്കുന്ന വാർഡിൽ പോലും അവരെക്കാൾ വോട്ട് നേടുകയും ചെയ്തു. ഭവാനിപ്പുരിലെ സുവേന്ദു അധികാരിയുടെ വിജയത്തിന്റെ വ്യാപ്തി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് തിരിച്ചുള്ള കണക്കുകൾ അടിവരയിടുന്നു. മണ്ഡലത്തിലെ 267 ബൂത്തുകളിൽ […]
Read more

ജി സുധാകരന് കൈ കൊടുത്ത് പിണറായി

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ. സ​ഗൗരവം സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയൻ പ്രോ ടേം സ്പീക്കർ ജി സുധാകരന് നിറഞ്ഞ ചിരിയോടെ കൈ കൊടുത്താണ് അഭിവാദ്യം ചെയിതു. ഇരുവരും പരസ്പരം ചിരിച്ച് ഹസ്തദാനം ചെയ്ത്, തോളിൽ തട്ടി അഭിവാദ്യം ചെയ്യുന്നുണ്ട്. 19240 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പിണറായി വിജയൻ ധർമടത്ത് നിന്ന് വിജയിച്ചത്. രാഷ്ട്രീയത്തിൽ ശത്രുക്കളില്ലെന്ന് ജി സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജി സുധാകരന്റെ കൂറുമാറ്റത്തെ […]
Read more

സെൻസസ് 2027: ഫീൽഡ് ട്രെയിനർമാരുടെ ആദ്യഘട്ട ജില്ലാതല പരിശീലനം പൂർത്തിയായി

തിരുവനന്തപുരം: ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന സെൻസസ് 2027 പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് ട്രെയിനർമാർക്കുള്ള ആദ്യഘട്ട ജില്ലാതല പരിശീലനം പൂർത്തിയായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ ഡെപ്യൂട്ടി കളക്ടർ ജെ മോബി, സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ വി സി നിഷ എന്നിവർ ഉദ്യോഗസ്ഥർക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി. മാസ്റ്റർ ട്രെയിനർമാരായ വിഷ്‌ണു ശ്രീവൽസൻ, കെ ശ്രീകുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. രണ്ട് ബാച്ചുകളിലായി ആകെ 76 പേർക്കാണ് പരിശീലനം നൽകുന്നത്. ആദ്യ ബാച്ചിൽ 38 […]
Read more

‘എൽപിജി വാർ റൂം‘ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിലേക്ക് മാറ്റി

തിരുവനന്തപുരം: മദ്ധ്യ പൂർവേഷ്യയിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എൽപിജി/പിഎൻജി (സിറ്റി ഗ്യാസ്)/ പെട്രോൾ/ ഡീസൽ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനും ഇത് സംബന്ധമായി പൊതുജനങ്ങൾക്കുള്ള പരാതികളും നിർദ്ദേശങ്ങളും അറിയിക്കുന്നതിനുമായി സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ പ്രവർത്തിച്ചിരുന്ന ‘എൽപിജി വാർ റൂമി’ന്റെ പ്രവർത്തനം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിലേക്ക് മാറ്റിയതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. നമ്പർ : 0471-2320577. പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ.
Read more

വിലക്കയറ്റം: ഇടുക്കിയിൽ അവലോകന യോഗം ചേര്‍ന്നു

ഇടുക്കി : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ യോഗം ചേർന്നു.ഇടുക്കി ജില്ലയില്‍ പൊതുവെ പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ക്ക് വില കൂടിയതായി യോഗം വിലയിരുത്തി.ജില്ലയില്‍ പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഫുഡ് സേഫ്റ്റി വകുപ്പിന് കത്ത് നല്‍കുന്നതിനും യോഗം തീരുമാനിച്ചു. ഭക്ഷ്യ പൊതുവിതരണം, കൃഷി എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍, വ്യാപാര പ്രതിനിധികള്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് […]
Read more

Recent News