Author: Arya

ക്ലാസ് തുടങ്ങി പഠിപ്പി’യായി VD

തിരുവനന്തപുരം: മന്ത്രിമാർക്കുള്ള ആദ്യദിവസത്തെ സെഷനിൽ ഏറ്റവുംകൂടുതൽ ചോദ്യങ്ങളുയർന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയിൽനിന്ന്. എല്ലാ സെഷനുകളിലും രമേശ് ചെന്നിത്തലയ്ക്ക് ചോദ്യങ്ങളുണ്ടായിരുന്നു. അതിനൊപ്പം തന്റെ അഭിപ്രായങ്ങൾകൂടി രേഖപ്പെടുത്തി അദ്ദേഹം കൈയടി നേടി. വളരെ ഗൗരവമുള്ള സംശയങ്ങൾ ചോദിച്ച് ക്ലാസിലെ പഠിപ്പിയും മിടുക്കനുമായ വിദ്യാർഥിയായി മുഖ്യമന്ത്രി വി.ഡി. സതീശനും മാറി. എല്ലാ സെഷനുകളിലും സജീവമായിരുന്ന മുഖ്യമന്ത്രി കേരളത്തിന്റെ പൊതുജനാരോഗ്യത്തിന്റെ ഭാവി, കാലാവസ്ഥാപ്രതിസന്ധികളെ പ്രതിരോധിക്കലും തയ്യാറെടുപ്പും തുടങ്ങിയ ക്‌ളാസുകളിലാണ് കൂടുതൽ ഇടപെട്ടത്. ജപ്പാനിലെ കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യതയെക്കുറിച്ച് കിയോ സർവകലാശാലയിലെ പ്രൊഫ. രാജിബ് […]
Read more

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രമായ L367-ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷൻ ഗംഗ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. മെഗാ ബജറ്റിൽ വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാപ്രേമികളും കാത്തിരുന്നത്. ഉക്രൈൻ–റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. […]
Read more

നീയാരാടാ? കോൺഗ്രസിൽ പൊട്ടിത്തെറി

ചിറയിൻകീഴ്: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. എംഎൽഎ ആക്രമിച്ചുവെന്ന് ജില്ലാ പഞ്ചായത്തംഗം സജിത്ത് ആരോപിച്ചു. രമ്യ ഹരിദാസ് എംഎൽഎ ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ‘എൻ്റെ കൈ വിടടാ’ എന്ന് എംഎൽഎ പറയുന്നതും ‘നീയാരാടാ’ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രോജക്ട് ഇംപ്ലിമെൻ്റ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. യോഗത്തിൽ […]
Read more

‘ജീവിതം ഇത്രയും മനോഹരമാക്കിയതിന് നന്ദി’; അമ്മക്ക് പിറന്നാൾ ആശംസകൾ നേർന്ന് അക്ഷയ

കൊച്ചി: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് അക്ഷയ. ‘അളിയന്‍സ്’ പരമ്പരയിൽ മഞ്ജു പത്രോസിന്റെ മകളുടെ വേഷത്തില്‍ അഭിനയിക്കുന്നത് അക്ഷയയാണ്. ഇപ്പോഴിതാ തന്റെ സ്വന്തം അമ്മയ്ക്ക് ജൻമദിനാംശസകൾ നേർന്ന് എത്തിയിരിക്കുകയാണ് അക്ഷയ. ”ഏറ്റവും സുന്ദരിയായ എന്റെ അമ്മയ്ക്ക്…. അമ്മ എവിടെയുണ്ടോ, അവിടെയാണ് എന്റെ വീട് എന്ന് ഞാന്‍ പറയുന്നത് പൂര്‍ണമായും സത്യമാണ്. നമ്മള്‍ എപ്പോഴും വഴക്കിടാറുണ്ടെന്ന് എനിക്കറിയാം, അത് നമ്മുടെ ബന്ധത്തിലെ ഒഴിവാക്കാനാകാത്ത ഒരു ഭാഗം പോലെയാണ്. എങ്കിലും, വാക്കുകള്‍ക്ക് അപ്പുറമായി ഞാന്‍ അമ്മയെ സ്‌നേഹിക്കുന്നുണ്ടെന്ന് അമ്മ അറിയണം. […]
Read more

കൊച്ചിയിൽ മദ്യലഹരിയിൽ യുവാവിന്റെ അഴിഞ്ഞാട്ടം

കൊച്ചി: കൊച്ചി നഗരത്തിൽ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിയ ഇയാൾ ജീവനക്കാരെയും യാത്രക്കാരെയും അധിക്ഷേപിക്കുകയും, തടയാൻ ശ്രമിച്ചവരെ ആക്രമിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇടക്കൊച്ചി സ്വദേശിയായ അലക്‌സാണ്ടർ എന്ന യുവാവിനെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാത്രി 10 മണിക്കാണ് നഗര മധ്യത്തിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ടുകൊണ്ട് ഇയാൾ പരാക്രമം ആരംഭിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ആളുകളോട് വളരെ മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ബസിലെ ഒരു ജീവനക്കാരനോടും യാത്രക്കാരോടും ഇയാൾ മോശമായ […]
Read more

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര അംഗീകാരം

മണിപ്പാൽ: അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ അഭിമാനമായി മലയാളി വിദ്യാർഥികൾ. ഇംഗ്ലണ്ടിലെ ബക്കിൻഹാംഷെയറിൽ വച്ചു നടന്ന ‘യുഎഎസ് ചലഞ്ച് 2026’ എന്ന ഡ്രോൺ നിർമ്മാണ പറത്തൽ മത്സരത്തിൽ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) മലയാളി വിദ്യാർത്ഥികളുടെ ‘പ്രൊജക്റ്റ് ഡ്രോണെയ്ഡ്’ പുരസ്‌കാരം നേടി. ലോകത്തെ 54 ലധികം സർവകലാശാലകളിൽനിന്നുള്ള മത്സരാർഥികളെ പിന്നിലാക്കിയാണ് എംഐടി മണിപ്പാൽ സംഘം തങ്ങളുടെ കഴിവ് തെളിയിച്ചത്. ഏഷ്യൻ രാജ്യങ്ങളിൽ ആറാംസ്ഥാനവും കരസ്ഥമാക്കിയ ടീം ‘മീഡിയ ആൻഡ് എൻഗേജ്മെന്റ് അവാർഡ്’ എന്ന പ്രത്യേക പുരസ്കാരവും സ്വന്തമാക്കി. […]
Read more

ബിജെപിയിൽ നിർണായക അഴിച്ചുപണി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബി.ജെ.പിയിൽ സംഘടനാതലത്തിൽ നിർണായക മാറ്റങ്ങൾ. സംസ്ഥാനത്തെ വടക്കൻ മേഖല, തെക്കൻ മേഖല എന്നിങ്ങനെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാർക്ക് പുതിയ ചുമതലകൾ നൽകി. എം.ടി. രമേശിന് വടക്കൻ മേഖലയുടെയും എസ്. സുരേഷിന് തെക്കൻ മേഖലയുടെയും പൂർണ ചുമതലയാണ് നൽകിയിരിക്കുന്നത്. ബിജെപിയിൽ ഇത്തരമൊരു ചുമതല മാറ്റം ഇതാദ്യമായാണ്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ഏഴ് ജില്ലകൾ ഉൾപ്പെടുന്നതാണ് എം.ടി. രമേശിന് ചുമതലയുള്ള വടക്കൻ […]
Read more

ജോലിയും തൊഴിൽ വിസയും വാഗ്ദാനം; പ്രവാസികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ഏജൻസി ഉടമ കുവൈത്തിൽ പിടിയിൽ

കുവൈത്ത് സിറ്റി: യൂറോപ്യൻ രാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലിയും തൊഴിൽ വിസയും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ പ്രമുഖ തൊഴിൽ ഏജൻസി ഉടമ അറസ്റ്റിൽ. ഏഷ്യക്കാരായ 25-ഓളം പ്രവാസികൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. യൂറോപ്പിൽ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തുള്ള ഏജൻസിയുടെ പരസ്യം കണ്ടാണ് പ്രവാസികൾ ഇവരെ സമീപിച്ചത്. യോഗ്യതയ്ക്കും പ്രവൃത്തിപരിചയത്തിനും അനുസരിച്ച് ജോലി നേടിത്തരാമെന്നും വിസ ശരിയാക്കി നൽകുമെന്നും ഏജൻസി ഉടമ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ഓരോ വ്യക്തിയിൽ നിന്നും 2,000 മുതൽ 2,500 […]
Read more

കട്ടിയുള്ള കരുത്താർന്ന മുടി പോകുന്നതാണ് ഏറ്റവും വേദനിപ്പിച്ചത്

ഡൽഹി : കാൻസർ സ്ഥിരീകരണത്തേക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ളയാളാണ് സെലിബ്രിറ്റി ഷെഫായ പങ്കജ് ഭദൗരിയ. സ്തനാർബുദം സ്ഥിരീകരിച്ചുവെന്നും ധീരതയോടെ ചികിത്സയെ നേരിടുകയാണെന്നും മാസ്റ്റർഷെഫ് വിജയി കൂടിയായ പങ്കജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും പാർശ്വഫലമായി മുടികൊഴിച്ചിൽ നേരിടുന്നതിനേക്കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് പങ്കജ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പങ്കജ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്. രണ്ടാമത്തെ കീമോതെറാപ്പിക്കു പിന്നാലെ തന്റെ ആരോഗ്യം ക്ഷയിക്കുകയും മുടികൊഴിച്ചിൽ ആരംഭിക്കുകയും ചെയ്തുവെന്ന് പങ്കജ് പറയുന്നു. ഇതിനിടയിൽ അണുബാധയുമുണ്ടായി. പക്ഷേ മുടികൊഴിച്ചിലാണ് തന്നെ ഏറെ തളർത്തിയതെന്ന് പങ്കജ് പറയുന്നു. സമയമെടുത്താണ് […]
Read more

MDMA തെറാപ്പിക്ക് അനുമതി നൽകി ന്യൂസിലൻഡ്

ന്യൂസിലൻഡ്: ന്യൂസിലാൻഡിൽ എം.ഡി.എം.എ. തെറാപ്പിക്ക് അനുമതി. കടുത്ത പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ഉള്ളവർക്ക് ഫാർമസ്യൂട്ടിക്കൽ ഗ്രേഡ് എം.ഡി.എം.എ (MDMA) നിർദ്ദേശിക്കുന്നതിനാണ് രണ്ട് സൈക്യാട്രിസ്റ്റുകൾക്ക് വെള്ളിയാഴ്ച അനുമതി ലഭിച്ചത്. ഇതോ‌ടെ പി.ടി.എസ്.ഡി ചികിത്സയ്ക്കായി എം.ഡി.എം.എ. തെറാപ്പി ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ന്യൂസിലൻഡ്. ‌ഫാർമസ്യൂട്ടിക്കൽ റെഗുലേറ്ററി ബോഡിയായ മെഡ്സേഫ് (Medsafe) ആണ് ഇതിനുള്ള അംഗീകാരം നൽകിയത്. 2023-ൽ ഓസ്ട്രേലിയയാണ് ലോകത്താദ്യമായി എം.ഡി.എം.എ. തെറാപ്പിക്ക് അനുമതി നൽകിയത്. ജീവിതങ്ങൾ ഇല്ലാതാക്കുകയും ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ളതുമാണ് പി.ടി.എസ്.ഡി. എന്ന് […]
Read more

Recent News