Author: Arya

ഇത് പ്രതികാര അറസ്റ്റ്?

ഡൽഹി : സി.ജെ.പി. സമരത്തിൽ പങ്കെടുത്തതിന്റെ പ്രതികാരമാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിനു പിന്നിലെന്ന് മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ജാൻമണി ദാസ്. ഹിന്ദിവീഡിയോയുടെ മലയാളം വേർഷൻ വന്നപ്പോൾ അത് താൻ പറഞ്ഞെന്ന രീതിയിലായിപ്പോയി. തനിക്കറിയുന്ന മലയാളത്തിലാണ് പറഞ്ഞുകൊടുത്തതെന്നും അങ്ങനെയുള്ള വാക്കുകൾ തന്റെ വായിൽനിന്ന് പുറത്തുവരാൻ പാടില്ലായിരുന്നുവെന്നും അതിന് ക്ഷമചോദിക്കുന്നുവെന്നും ജാൻമണി പറഞ്ഞു. സി.ജെ.പി. സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന കേസിൽ ജാൻമണിദാസ് ഉൾപ്പെടെ മൂന്നുപേരെ സിറ്റി സൈബർപോലീസ് അറസ്റ്റുചെയ്തിരുന്നു. നോട്ടീസ് നൽകിയശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ […]
Read more

നെഹ്റു ട്രോഫി ജലമേള നാളെ

ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളാവും. ആവേശത്തുഴയെറിയാൻ 22 ചുണ്ടൻ വള്ളങ്ങളടക്കം 70ലേറെ വള്ളങ്ങളാണ് തയ്യാറായിരിക്കുന്നത്. വള്ളംകളിയുമായി ബന്ധപ്പെട്ട് നേരത്തെ ഇറക്കിയ പോസ്റ്റിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചിത്രം ഇല്ലാതിരുന്നത് വിവാദമായിരുന്നു. എന്നാൽ പുതിയ പോസ്റ്റർ ഇറക്കികൊണ്ടാണ് ഈ പ്രശ്നം പരി​ഹരിച്ചത്.
Read more

കോൺഗ്രസ് MLA വിവാദത്തിൽ

ബെം​ഗളൂരു: ആശുപത്രിയിൽ പിറന്നാൾ ആഘോഷം നടത്തിയ കോൺഗ്രസ് എംഎൽഎ വിവാദത്തിൽ. അമ്മയുടെ 80-ാം പിറന്നാൾ ആശുപത്രിയിൽ ആഘോഷിച്ച ശ്രീരംഗപട്ടണം എംഎൽഎ രമേഷ് ഗൗഡയാണ് വിവാദത്തിലായത്. ആശുപത്രി മുറി മേക്കപ്പ് റൂമാക്കി മാറ്റുകയും ഡോക്ടറുടെ മുറിക്കകത്ത് റീൽസ് ചിത്രീകരണം നടത്തുകയും ചെയ്തിരുന്നു. സർക്കാർ ആശുപത്രി കോമ്പൗണ്ടിൽ പന്തൽ കെട്ടി ഡിജെ ഉൾപ്പെടെയുള്ള പരിപാടികളുമായായിരുന്നു ആഘോഷം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചതോടെ പ്രതിഷേധം ഉയരുകയായിരുന്നു.
Read more

ഇന്ത്യ-ബ്രസീല്‍ സൗഹൃദ മത്സരം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ബൈച്ചുങ് ബൂട്ടിയ

കൊല്‍ക്കത്ത: ഒരു മത്സരത്തിനായി വലിയ തുക ചെലവഴിക്കുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്ത്, വരാനിരിക്കുന്ന ഇന്ത്യ-ബ്രസീല്‍ സൗഹൃദ മത്സരം ഫുട്‌ബോള്‍ ആരാധകര്‍ ബഹിഷ്‌കരിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ ആവശ്യപ്പെട്ടു. ഈ തുക ഫുട്‌ബോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും കായികതാരങ്ങളെ സഹായിക്കാനും ഉപയോഗിക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഫിഫ അസോം കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറിയതിനെത്തുടര്‍ന്ന്, ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ബ്രസീല്‍ ഇന്ത്യയുമായി ഏറ്റുമുട്ടുന്നത്. സൗഹൃദ മത്സരത്തിനായി ചെലവഴിക്കുന്ന തുക ദീര്‍ഘകാല കായിക വികസനത്തിന് […]
Read more

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ സരാന്‍ഷ് ജെയിന്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ പരിചയസമ്പന്നനായ ഓള്‍റൗണ്ടര്‍ സരാന്‍ഷ് ജെയിന്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പരിക്കുമൂലം വാഷിംഗ്ടണ്‍ സുന്ദറിന് കളിക്കാന്‍ കഴിയാതെ വന്നതോടെയാണ് മധ്യപ്രദേശിനായുള്ള ആഭ്യന്തര ക്രിക്കറ്റ് താരമായ മുപ്പത്തിമൂന്നുകാരനായ സരാന്‍ഷിന് ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചത്. വലംകൈയ്യന്‍ ഓഫ് സ്പിന്നറും ഇടംകൈയ്യന്‍ ബാറ്ററുമാണ് സരാന്‍ഷ്. സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ സരാന്‍ഷ് പ്ലെയിംഗ് ഇലവനില്‍ ഇടംനേടാന്‍ ശക്തമായ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട. സരാന്‍ഷ് അരങ്ങേറ്റം കുറിക്കുകയാണെങ്കില്‍, ഗാള്‍ ടെസ്റ്റില്‍ കാര്യമായ […]
Read more

കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം: കെസിഎല്ലിലെ രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 31 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് മാത്രമാണ് നേടാനായത്. കൊച്ചിക്ക് വേണ്ടി അ‍ർദ്ധ സെഞ്ച്വറി നേടിയ സച്ചിൻ സുരേഷാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്. ടോസ് നേടിയ കൊല്ലം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊച്ചിക്ക് വേണ്ടി […]
Read more

തകർച്ചയുടെ വക്കിൽ നിന്ന് കൊച്ചിയെ കരകയറ്റി സച്ചിൻ-കാർത്തിക് സഖ്യം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയിലേഴ്സിനെതിരായ മത്സരത്തിൽ തകർത്താടി കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ സച്ചിൻ സുരേഷ് – കാർത്തിക് ബി നായർ കൂട്ടുകെട്ട്. ഒരവസരത്തിൽ കൂട്ടത്തകര്‍ച്ചയുടെ വക്കിലെത്തിയ മത്സരമാണ് ഇരുവരുടെയും ആറാം വിക്കറ്റിലെ അവിശ്വസനീയ ബാറ്റിംഗ് മികവിൽ കൊച്ചി തിരികെപ്പിടിച്ചത്. 14.5 ഓവറിൽ 110 റൺസിന് 5 വിക്കറ്റുകൾ നഷ്ടപ്പെട്ട് കൊച്ചി പ്രതിസന്ധിയിലായ സമയത്താണ് കാർത്തിക് നായർ ക്രീസിലെത്തുന്നത്. തുടർന്ന് ക്രീസിൽ കണ്ടത് ഗ്രൗണ്ടിന്‍റെ നാനാഭാഗത്തേക്കും സിക്സറുകൾ പറക്കുന്ന കാഴ്ചയായിരുന്നു. കൊല്ലത്തിന്‍റെ ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കിയ […]
Read more

റിലീസ് ദിനത്തില്‍ ‘ഖലീഫ’യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറക്കാര്‍

കൊച്ചി : പ്രേക്ഷകരെ ആവേശഭരിതരാക്കി പൃഥ്വിരാജ് – വൈശാഖ് ചിത്രം ‘ഖലീഫ’ തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രദ‍‍ർശനം തുടരുന്നു. ആദ്യ ദിനം ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഖലീഫ ദി ലെഗസി’യുടെ പ്രഖ്യാപനവും റിലീസ് ദിവസം വൈകുന്നേരം അണിയറപ്രവർത്തകർ നടത്തി. പൃഥ്വിരാജിൻ്റെ മാസും ആക്ഷനും പഞ്ച് ഡയലോഗും ജേക്സ് ബിജോയിയുടെ കിടിലൻ സംഗീത സംവിധാനവും ചിത്രത്തെ വെറെ റേഞ്ചിലേക്കാണ് എത്തിച്ചിരിക്കുന്നത്. സിനിമ കണ്ടവരെല്ലാം പോസിറ്റീവ് റെസ്പോൺസാണ് നൽകുന്നത്. പൃഥ്വിരാജിൻ്റെ […]
Read more

ഛായാഗ്രാഹകന്‍ ടി എസ് ബാബു അന്തരിച്ചു

കോഴിക്കോട്: പ്രശസ്‌ത ഛായാഗ്രാഹകൻ ടി എസ്‌ ബാബു (48) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. പ്രശ്ന പരിഹാരശാല, കാള ചേകവൻ എന്നീ സിനിമകളുടെ ക്യാമറാമാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്‌. ഒട്ടേറെ ജനപ്രിയ സംഗീത ആൽബങ്ങൾക്കും ടെലി ഫിലിമുകൾക്കും ഹോം സിനിമകൾക്കും ക്യാമറ ചലിപ്പിച്ച ടി എസ്‌ ബാബുവിന്റെ പേര് ആൽബം പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതമാണ്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Read more

സി രാധാകൃഷ്ണന് മാക്ടയുടെ വിശിഷ്ടാംഗത്വം

തിരുവനന്തപുരം: പ്രശസ്ത‌ സാഹിത്യകാരനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണ‌ണനെ മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായ മാക്ട വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. എറണാകുളത്ത് ഇന്ന് നടന്ന സമർപ്പണ ചടങ്ങിൽ സംവിധായകൻ ലാൽ ജോസ് സി രാധാകൃഷ്ണനെ പൊന്നാട അണിയിക്കുകയും മാക്ട ചെയർമാൻ ജോഷി മാത്യു വിശിഷ്ടാംഗത്വ ഫലകം സമർപ്പിച്ച് ആദരിക്കുകയും ചെയ്തു. മറവിയാണ് മനുഷ്യരുടെ ഏറ്റവും വലിയ ആയുധം എന്നിരിക്കെ, മാക്ട തന്നെയും തൻ്റെ തൻ്റെ സിനിമകളെയും ഓർത്തതിൽ ഏറെ സന്തോഷവുമുണ്ടെന്ന് സി രാധാകൃഷ്ണൻ […]
Read more

Recent News