Author: Arya

ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി

ദുബായ്: ശൈഖ് സായിദ് റോഡിലെ പ്രശസ്തമായ നാസർ റാഷിദ് ലൂത്ത ബിൽഡിംഗിൽ (ടൊയോട്ട ബിൽഡിംഗ്) അനധികൃതമായി മുറികൾ വേർതിരിച്ച് താമസിച്ചവർക്ക് വൻതുക പിഴ ചുമത്തി അധികൃതർ. പിഴയും ജല-വൈദ്യുതി കുടിശ്ശികകളും തീർത്ത ശേഷം മാത്രമേ താമസക്കാർക്ക് കെട്ടിടമൊഴിയാനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്ന് ബിൽഡിംഗ് മാനേജ്‌മെന്റ് വ്യക്തമാക്കി. അപ്പാർട്ട്‌മെന്റുകൾക്കുള്ളിൽ അനുമതിയില്ലാതെ വേർതിരിക്കലുകൾ നടത്തുന്നതിനെതിരെ ദുബായ് മുൻസിപ്പാലിറ്റിയാണ് നേരിട്ട് കേസെടുത്ത് പിഴ ചുമത്തുന്നത്. നിയമലംഘനം നടത്തുന്ന താമസക്കാർക്ക് ദുബായ് മുൻസിപ്പാലിറ്റി നേരിട്ടാണ് നോട്ടീസും പിഴയും അയക്കുന്നത്. വാടകയ്ക്ക് നൽകിയ ഫ്ലാറ്റുകൾക്കുള്ളിൽ […]
Read more

ദുബായുടെ വളർച്ചയ്ക്ക് സാക്ഷിയായ ടൊയോട്ട ബിൽഡിങ് ഓർമ്മയാകുന്നു

ദുബായ്: ദുബായ് ശൈഖ് സായിദ് റോഡിലെ ടൊയോട്ട ബിൽഡിങ് ഓർമ്മയാകുന്നു. നഗരത്തിന്റെ വളർച്ചയ്ക്ക് സാക്ഷിയായ കെട്ടിടമാണ് പൊളിച്ച് നീക്കുന്നത്. സുരക്ഷാകാരണങ്ങളാലാണ് കെട്ടിടം പൊളിച്ചുമാറ്റുന്നത്. കെട്ടിടത്തിൽ നിന്ന് താമസക്കാർ ഒഴിഞ്ഞുതുടങ്ങി. 1974ൽ നിർമ്മിച്ച കെട്ടിടമാണ് പൊളിച്ചു നീക്കുന്നത്. ഒന്നുമില്ലാതിരുന്ന കാലത്ത് നിന്ന് എല്ലാം നേടിയ കാലത്തേക്കുള്ള ദുബായിയുടെ യാത്രയെ അടയാളപ്പെടുത്തുന്നത് അന്നുമിന്നും തല നിവർത്തി നിൽക്കുന്ന ടയോട്ട ബിൽഡിങ് ആയിരുന്നു. കാലിയായിക്കിടന്ന ടയോട്ട ബിൽഡിങ്ങിന്റെ പഴയകാല കാഴ്ച്ചയിൽ നിന്ന് ഇന്ന് കാലു കുത്താനിടമില്ലാത്ത നഗരമായി മാറി ദുബായ്. റാഷിദ് […]
Read more

ഒമാനിൽ നബിദിന അവധി ആഗസ്റ്റ് 27 ന്

മസ്കത്ത്∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന് പൊതുഅവധി പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ ജീവനക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഓഗസ്റ്റ് 27ന് അവധിയായതിനൊപ്പം വെള്ളി, ശനി ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധിയും ചേരുന്നതോടെയാണ് മൂന്ന് ദിവസത്തെ അവധി ലഭിക്കുക. ഓഗസ്റ്റ് 27 മുതൽ 29 വരെയാണ് നീണ്ട അവധി. തുടർന്ന് ഓഗസ്റ്റ് 30 ഞായറാഴ്ച മുതൽ രാജ്യത്ത് സാധാരണ ജോലി സമയക്രമം പുനരാരംഭിക്കും.
Read more

ഒമാനിലെ സൗത്ത് ബാത്തിനയിൽ കനത്ത മഴ

മസ്‌കത്ത്: വ്യാഴാഴ്ച ഒമാനിലെ സൗത്ത് ബാത്തിന ഗവർണറേറ്റിൽ കനത്ത മഴ. നിരവധി ഗ്രാമങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. പലയിടത്തും നാശനഷ്ടങ്ങളുമുണ്ടായി. നഖ്ൽ, വാദി മആവിൽ വിലായാത്തുകളിലെ ഗ്രാമങ്ങളിലാണ് മഴയും വെള്ളപ്പൊക്കവുമുണ്ടായത്. ശക്തമായ കാറ്റും അനുഭവപ്പെട്ടു. മഴയെത്തുടർന്ന് ഐനുൽ തവാറയിലെ അൽ ഹമാം താഴ്വരയും അൽ സബത്ത് താഴ്വരയും കരകവിഞ്ഞൊഴുകി. ദുരിതബാധിത പ്രദേശങ്ങളിലെ നിരവധി അരുവികളിലും വാദികളിലും ജലപ്രവാഹം വർധിച്ചു. മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു, ചില വാഹനങ്ങൾക്കും മേൽക്കൂരകൾക്കും മറ്റ് സ്വത്തുക്കൾക്കും കേടുപാടുകൾ സംഭവിച്ചു.
Read more

2026 ആദ്യ പകുതിയിൽ സൗദിയിൽ 3.43 കോടി തീവ്രവാദ ഉള്ളടക്കം നീക്കി

റിയാദ്: 2026 ആദ്യ പകുതിയിൽ സൗദിയിൽ 3.43 കോടി തീവ്രവാദ ഉള്ളടക്കങ്ങൾ നീക്കി. ഗ്ലോബൽ സെന്റർ ഫോർ കോംബാറ്റിങ് എക്‌സ്ട്രീമിസ്റ്റ് ഐഡിയോളജി ‘ഇഅ്തിദാലും’ ‘ടെലിഗ്രാം’ പ്ലാറ്റ്ഫോമും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഫലമായാണ് നടപടി. ഉള്ളടക്കം പ്രചരിപ്പിച്ച 1275 ചാനലുകൾ അടച്ചുപൂട്ടുകയും ചെയ്തു. ഡിജിറ്റലായുള്ള തീവ്രവാദ പ്രചാരണത്തെ ചെറുക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2022 ഫെബ്രുവരിയിലാണ് സഹകരണം ആരംഭിച്ചത്. ശേഷം 2026 ജൂൺ 30 വരെയായി ആകെ 292.6 ദശലക്ഷം തീവ്രവാദ ഉള്ളടക്കം നീക്കി. അതേ കാലയളവിൽ 20,360 ചാനലുകളാണ് […]
Read more

പ്രിയപ്പെട്ട ടൊയോട്ട ബിൽഡിങിന്​ വിട പറയാനൊരുങ്ങി ദുബൈ

ദുബൈ: ആധുനിക ദുബൈയുടെ അടയാളമായി തലയുയർത്തി നിന്ന ടൊയോട്ട ബിൽഡിങ്​ വൈകാതെ ഓർമയാകും. ദുബൈയിലെ ആദ്യത്തെ 15 നില കെട്ടിടമായ ഈ ബിൽഡിങിന്​ ഏതാനും മാസങ്ങൾ മാത്രമാണ്​ ഇനി ആയുസ്സുള്ളത്​. ഒരു കാലത്ത്​ ദുബൈയുടെ ഐക്കൺ ആയിരുന്ന കെട്ടിടം വൈകാതെ ഗൃഹാതുര ഓർമയാകും. അരനൂറ്റാണ്ടിൽ അധികം പ്രവാസികൾ അടക്കമുള്ളവർ അബൂദബിയിൽ നിന്ന്​ യാത്ര ചെയ്യുമ്പോൾ ദുബൈ എത്തി എന്ന്​ ഓർമിപ്പിച്ചിരുന്ന കെട്ടിടം കൂടിയാണിത്​. കെട്ടിടം പൊളിക്കു​ന്നതിന്‍റെ ഭാഗമായി വാടകക്കാരെ ഒഴിപ്പിച്ചുതുടങ്ങി. 70 ശതമാനം വാടകക്കാരെയും ഒഴിപ്പിച്ചുകഴിഞ്ഞു. ബാക്കി […]
Read more

ദുബൈയിലെ താത്കാലിക വിശ്രമ കേന്ദ്രങ്ങളിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് സൗജന്യ ഭക്ഷണം

ദുബൈ: താത്കാലിക വിശ്രമ കേന്ദ്രങ്ങളിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് സൗജന്യ ഭക്ഷണം നൽകുന്ന പദ്ധതി നടപ്പാക്കി ദുബൈ ആർ.ടി.എ. ദുബൈ എമിറേറ്റിലെ പ്രധാന ഭാഗങ്ങളിലായി ബസ്-മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള താത്കാലിക വിശ്രമ കേന്ദ്രങ്ങളിലാണ് ഭക്ഷണം ലഭ്യമാക്കുന്നത്. ‘എമിറേറ്റ്‌സ് ഫുഡ് ബാങ്ക്’ ലഭ്യമാക്കുന്ന ഭക്ഷണസാധനങ്ങളാണ് നൽകുന്നത്. ‘ഡെലിവെറോ’ കമ്പനിയുമായി സഹകരിച്ചാണ് ഭക്ഷണ വിതരണം. ഫുഡ് ഡെലിവറി മേഖലയിൽ ഡെലിവറി ബൈക്ക് റൈഡർമാർ വഹിക്കുന്ന നിർണായക പങ്ക് അംഗീകരിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
Read more

വിശപ്പകറ്റുന്നവർക്ക് കൈത്താങ്ങാകാൻ ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി

ദുബൈ: കൊടും വേനലിലും മറ്റുള്ളവരുടെ വിശപ്പും ദാഹവുമകറ്റാൻ മണിക്കൂറുകൾ യാത്രചെയ്യുന്നവർക്ക് യുഎഇ ഫുഡ്ബാങ്കുമായി സഹകരിച്ച് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇനി മുതൽ ഭക്ഷണമെത്തിച്ച് നൽകും. ഡെലിവറി കമ്പനിയായ ഡെലിവറും പദ്ധതിയുമായി കൈകോർക്കുന്നുണ്ട്. ദുബൈയിലെ മെട്രോ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഡൈലിവറി ജീവനക്കാർക്ക് വിശ്രമിക്കാൻ സജ്ജമാക്കിയ താൽകാലിക കേന്ദ്രങ്ങളിലേക്കാണ് അവർക്കായി ഭക്ഷണമെത്തുക. വേനൽചൂട് കണക്കിലെടുത്ത് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ പുറത്ത് ജോലിയെടുക്കുന്നവർക്ക് യുഎഇ ഉച്ചവിശ്രമ നിയമം നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് […]
Read more

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി അധികൃതർ. വേനലവധി കഴിഞ്ഞ് നിരവധി യാത്രക്കാർ രാജ്യത്ത് തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് നടപടി. വിമാനത്താവളത്തിലൂടെ എളുപ്പത്തിൽ കടന്നു പോകാനുള്ള നിർദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇമിഗ്രേഷൻ, ബഗേജ് ശേഖരണം, കുട്ടികൾക്കൊപ്പമുള്ള യാത്ര, യാത്രക്കാരെ സ്വീകരിക്കൽ എന്നിവ സുഗമമാക്കുന്നതിനുള്ള നിർദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചത്. അർഹരായ യാത്രക്കാർക്ക് ഇ-ഗേറ്റ്സ് വഴിയുള്ള Scan & Go സൗകര്യം ഉപയോഗിച്ച് ഇമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം. ബാഗേജ് റിക്ലെയിം ഏരിയയിൽ വലിപ്പമുള്ള ബഗേജുകൾ ഉൾപ്പെടെ എല്ലാ ബാഗുകളും […]
Read more

രാഹുൽ ഗാന്ധിയുടെ പുതിയ നിർദ്ദേശം

ഡൽഹി :കോൺഗ്രസ് നേതാക്കൾ തങ്ങളുടെ സമൂഹ മാധ്യമ അകൗണ്ടുകളിലൂടെ പാർട്ടി നയങ്ങൾ പ്രചരിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ രാഹുൽ ഗാന്ധി നിർദേശിച്ചു. കോൺഗ്രസ് പാർട്ടിയുടെ മാധ്യമ സെല്ലിനാണ് രാഹുൽ ഗാന്ധി ഈ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ഈ നിർദേശം പാർട്ടിയുടെ മാധ്യമ സെല്ലിന് നൽകിയത്. സാമൂഹിക നീതി വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട് പല നേതാക്കളും പൊതു സമൂഹത്തിൽ പ്രചരിപ്പിക്കുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന […]
Read more

Recent News