ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ കുല്‍ദീപ് യാദവിന് പിന്തുണയുമായി സെയ്രാജ് ബഹുതുലെ
കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും, റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തള്ളിക്കളയില്ലെന്ന് സ്പിന്‍ ബൗളിംഗ് കോച്ച് സെയ്രാജ് ബഹുതുലെ. കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് ശക്തമായി തിരിച്ചെത്തുമെന്നും അദ്ദേഹം ഒരു മാച്ച് വിന്നറാണെന്നും ബഹുതുലെ വ്യക്തമാക്കി. ഗാലെ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലുമായി 25 ഓവറുകള്‍ പന്തെറിഞ്ഞ കുല്‍ദീപ് ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്സില്‍ 14 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസിനെ പുറത്താക്കിയതായിരുന്നു അദ്ദേഹത്തിന്റെ ഏക നേട്ടം. ഇന്ത്യയുടെ മറ്റ് […]
Read more

