Author: Arya

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്രാട ദിനമായ ചൊവ്വാഴ്ച ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണത്തിനും മാനം തെളിഞ്ഞേക്കില്ല. അന്നും മഴ തുടർന്നേക്കും. കേരളാ തീരത്ത് ഈ ദിവസങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ് തുടരുകയാണ്.ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത […]
Read more

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ശ്രീലങ്കന്‍ ടീമില്‍ രണ്ട് മാറ്റം

കൊളംബൊ: ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിലെ വലിയ തോല്‍വിക്ക് പിന്നാലെ, കൊളംബോയില്‍ നടക്കുന്ന നിര്‍ണായകമായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ രണ്ട് മാറ്റങ്ങളുമായി ശ്രീലങ്ക. പരമ്പര സമനിലയിലാക്കുക ലക്ഷ്യമിട്ട് പുതുമുഖ ബാറ്റര്‍ കാമില്‍ മിഷാര, ഓള്‍റൗണ്ടര്‍ സഹാന്‍ അരാചികെ എന്നിവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗാലെ ടെസ്റ്റില്‍ 165 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. രമേശ് മെന്‍ഡിസിന് പകരം ടീമിലെത്തിയ അരാചികെ ബാറ്റിംഗിന് ആഴം കൂട്ടുന്നതിനൊപ്പം ഓഫ് സ്പിന്നര്‍ കൂടിയാണ്. ലങ്കന്‍ പ്രീമിയര്‍ ലീഗിലും ഇന്ത്യ എ […]
Read more

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ ഒരു മാറ്റം

മെല്‍ബണ്‍: ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ മാറ്റം. ഡാര്‍വിനിലെ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം പരമ്പര സമനിലയിലാക്കാന്‍ ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ജെയ്ക്ക് വെതര്‍റാണ്ടിന് പകരം ഓപ്പണിംഗ് ബാറ്റര്‍ മാറ്റ് റെന്‍ഷാ ടീമില്‍ തിരിച്ചെത്തി. 2023-ല്‍ ഇന്ത്യക്കെതിരായ പര്യടനം നടത്തിയപ്പോഴാണ് അദ്ദേഹം അവസാനമായി ഓസ്ട്രേലിയക്കായി ടെസ്റ്റ് കളിച്ചത്. നേഥന്‍ ലിയോണിന് പകരം മുഴുവന്‍ പേസര്‍മാരെയും ഉള്‍പ്പെടുത്തുന്ന കാര്യം ഓസ്ട്രേലിയ പരിഗണിച്ചിരുന്നുവെങ്കിലും ഒടുവില്‍ ആ സാഹസത്തിന് മുതിര്‍ന്നില്ല. പരിചയസമ്പന്നനായ സ്പിന്നര്‍ ലിയോണ്‍ […]
Read more

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന് ജയം

തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് തീര്‍ത്ത് ആലപ്പി റിപ്പിള്‍സ് ഉപനായകന്‍ മുഹമ്മദ് അസറുദ്ദീന്‍. ട്രിവാന്‍ഡ്രത്തിന്റെ ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയ അസറുദ്ദീന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ മികവില്‍ ആലപ്പി റിപ്പിള്‍സിന് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം. നിശ്ചിത 20 ഓവറില്‍ ആലപ്പി റിപ്പിള്‍സിനെതിരെ ട്രിവാന്‍ഡ്രം റോയല്‍സ് 8 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. ആലപ്പിക്കുവേണ്ടി വിനില്‍ ടി എസ് 3 വിക്കറ്റും ജലജ് സക്സേന 2 വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ആദ്യം മുതല്‍ അവസാനം […]
Read more

കുല്‍ദീപ് യാദവിന് പിന്തുണയുമായി ആര്‍ അശ്വിന്‍, ഗില്ലിനെതിരെ വിമര്‍ശനം

ചെന്നൈ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ തിളങ്ങാന്‍ സാധിക്കാത്ത റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ആര്‍. അശ്വിന്‍. ഗാലെ ടെസ്റ്റില്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ 25 ഓവറുകള്‍ പന്തെറിഞ്ഞ് 103 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് കുല്‍ദീപ് വീഴ്ത്തിയത്. എന്നാല്‍ താരത്തെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതില്‍ ടീം മാനേജ്മെന്റും നായകന്‍ ശുഭ്മാന്‍ ഗില്ലും പരാജയപ്പെട്ടുവെന്ന് അശ്വിന്‍ വിമര്‍ശിച്ചു. തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താനും രവീന്ദ്ര ജഡേജയും കളിച്ചിരുന്ന […]
Read more

രാഹുൽ ഗാന്ധിയുടേത് അരാജകത്വത്തിന്റെ രാഷ്ട്രീയമെന്ന് ബിജെപി

ഡൽഹി: സി ജെ പി വിദ്യാർത്ഥി സമരത്തിനിടെ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയുമായി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്റെ ഓഫീസിലെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ മിന്നൽ സമരത്തിനെതിരെ ബി ജെ പി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടേത് അരാജകത്വത്തിന്റെ രാഷ്ട്രീയമാണെന്ന് മുതിർന്ന ബി ജെ പി നേതാവ് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. ജൂലൈ 20 ലെ സംഭവവികാസങ്ങളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടും രാഹുൽ ഗാന്ധി വഴങ്ങാൻ […]
Read more

കുവൈത്തിൽ വിസ നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ; സന്ദർശന വിസ

കുവൈത്ത് സിറ്റി: യുഎസ്-ഇറാൻ സംഘർഷത്തിന്‍റെയും വ്യോമഗതാഗത തടസ്സങ്ങളുടെയും പശ്ചാത്തലത്തിൽ വിസിറ്റ് വിസകൾക്കും വിദേശത്ത് കഴിയുന്ന പ്രവാസികളുടെ അബ്സൻസ് പെർമിറ്റുകൾക്കും അനുവദിച്ചിരുന്ന താൽക്കാലിക ആനുകൂല്യങ്ങൾ സെപ്റ്റംബർ 1 മുതൽ അവസാനിപ്പിക്കാൻ കുവൈത്ത്. സെപ്റ്റംബർ ഒന്നു മുതൽ സംഘർഷത്തിന് മുമ്പുള്ള പഴയ നിയമങ്ങളും നടപടിക്രമങ്ങളും പൂർണ്ണമായും പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഫെബ്രുവരി അവസാനം മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങുകയും വ്യോമാതിർത്തി അടച്ചിടുകയും ചെയ്ത സാഹചര്യത്തിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിസിറ്റ് വിസകളുടെ […]
Read more

ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് പൊലീസ്

മസ്‌കറ്റ്: ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. റീമ മേഖലയിൽ സുൽത്താൻ സഈദ് ബിൻ തൈമൂർ സ്ട്രീറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് എയർ വിംഗ് വിഭാഗം ആശുപത്രിയിലെത്തിച്ചു. ഹൈമ ഹോസ്പിറ്റലിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി നിസ്വാ ഹോസ്പിറ്റലിലേക്കാണ് ഇയാളെ ഹെലികോപ്റ്ററിൽ മാറ്റിയത്. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് പേരെ ആംബുലൻസ് മാർഗ്ഗം സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അടിയന്തര സാഹചര്യങ്ങളിൽ കൃത്യസമയത്ത് […]
Read more

കുവൈത്തിൽ രണ്ടിടങ്ങളിൽ ദാരുണ അപകടങ്ങൾ; രണ്ട് ഏഷ്യൻ പ്രവാസികൾ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഖുസൂർ, സെവന്ത് റിംഗ് റോഡ് എന്നിവിടങ്ങളിലുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ട് പ്രവാസികൾ മരിച്ചു. സംഭവങ്ങളിൽ സുരക്ഷാ വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അൽ-ഖുസൂറിൽ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ ഉയരത്തിൽ നിന്ന് വീണ് ഈജിപ്ഷ്യൻ സ്വദേശിയായ നിർമ്മാണ തൊഴിലാളി മരണപ്പെട്ടു. സുരക്ഷാ വീഴ്ചയോ അശ്രദ്ധയോ അപകടത്തിന് കാരണമായിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഫോറൻസിക് സംഘവും പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഫിന്റാസ് ലക്ഷ്യമാക്കി പോയ സെവന്ത് റിംഗ് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് നേപ്പാൾ സ്വദേശി […]
Read more

രഹസ്യവിവരം, റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധന

പത്തനംതിട്ട: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പൊലീസ് പിടികൂടി. പത്തനംതിട്ട ആറന്മുള സ്വദേശി സുരേഷ് (24), ആറന്മുള കിഴക്കാട്ട് മോഡിയിൽ ശശി പി വി മകൻ അച്ചു ശശി (20), ആറന്മുള കഴി ഉതുകയിൽ ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല ഡിവൈഎസ്‌പി മഞ്ജുനാഥിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. തുറവൂർ റെയിൽവേ […]
Read more

Recent News