Author: Arya

വൈറലായി രേണുവിന്റെ ഓണം ഫോട്ടോഷൂട്ട്

കൊല്ലം : കാൻസറിനോട് പോരാടുന്നതിനിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിൽ മുന്നേറുകയാണ് ബിഗ് ബോസ് മത്സരാർഥിയും സോഷ്യൽ മീഡിയയുടെ പ്രിയതാരമായ രേണു സുധി. മൂന്നാമത്തെ കീമോ കഴിഞ്ഞ് വിശ്രമത്തിലിരിക്കുന്ന രേണു ഓണത്തിന് നടത്തിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. വേദനകൾക്കിടയിലും നിറഞ്ഞ ചിരിയുമായി കേരള സാരിയുടുത്തുള്ള രേണുവിന്റെ ചിത്രങ്ങൾ അതിജീവനത്തിന്റെ മനോഹര നിമിഷങ്ങളെ അടയാളപ്പെടുത്തുന്നതാണ്. ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടത് തന്റെ ആത്മവിശ്വാസത്തിന് ഒരു കുറവും വരുത്തിയിട്ടില്ലെന്ന് ചിത്രങ്ങളിലൂടെ അവർ പറയുന്നുണ്ട്.
Read more

മനുസ്മൃതിയെ വിമർശിച്ച് രാഹുൽ

ഡൽഹി : മകൾ, ഭാര്യ, അമ്മ തുടങ്ങിയ വിലാസങ്ങളിലേക്ക് സ്ത്രീകൾ ഒതുങ്ങരുതെന്നും എല്ലാ സ്ത്രീകൾക്കും സ്വന്തമായ വ്യക്തിത്വമുണ്ടെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ പുണെയിൽ ‘ഛാത്രോം കീ ഗുഞ്ജ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കവേ മനുസ്മൃതിയെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. സ്ത്രീകളെ മകളായോ ഭാര്യയായോ അമ്മയായോ ആണ് കാണുന്നത്. വ്യത്യസ്തങ്ങളായ പല കാര്യങ്ങൾ ചെയ്യുന്ന എത്രയോ മിടുമിടുക്കികളായ സ്ത്രീകൾ നമുക്കിടയിലുണ്ട്. എന്നിട്ടും അവർക്ക് ഇങ്ങനെയുള്ള വിലാസങ്ങൾ നൽകുന്നത് ശരിയല്ല. നിങ്ങളെ ഒരു […]
Read more

ED റെയ്ഡിന് CPMന്റെ മറുപടി!

തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം. കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും. വൈകിട്ട് മുതലക്കുളത്ത് നടക്കുന്ന പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖിൽ, ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നന്ദുലാൽ എന്നിവരുടെ വീട്ടിലും സ്ഥാപനത്തിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായി നേരിടാനും അണികളോട് വിശദീകരിക്കാനുമാണ് സിപിഎമ്മിന്റെ തീരുമാനം. […]
Read more

ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. അതേസമം, തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയെന്ന് അറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന […]
Read more

സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കും: മന്ത്രി എം ലിജു

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിൽ സമഗ്ര മാറ്റങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെ നിലവിലുള്ള തസ്തികകൾ പുനഃക്രമീകരിച്ചും ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകിയും ബ്യൂറോ പ്രവർത്തനം ആരംഭിക്കും. ലഹരിമരുന്നുകൾക്കും വ്യാജമദ്യത്തിനുമെതിരെ ശക്തമായ നടപടികളാണ് എക്‌സൈസ് വകുപ്പ് സ്വീകരിക്കുന്നത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഇതുവരെ 34,397 കേസുകൾ രജിസ്റ്റർ ചെയ്യുകയും 7,816 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വൻതോതിൽ വിദേശമദ്യം, കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് തുടങ്ങിയ ലഹരിവസ്തുക്കളും […]
Read more

ഓണവിപണി പിടിക്കാൻ 2000 കർഷകച്ചന്തകൾ: പച്ചക്കറികൾ 30% വിലക്കുറവിൽ ജനങ്ങളിലെത്തിക്കും: മന്ത്രി ടി സിദ്ദിഖ്

തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്. കർഷകരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായി വളരെ ശക്തവും കാര്യക്ഷമവുമായ വിപണി ഇടപെടലുകളുമായി കൃഷിവകുപ്പ് മുന്നോട്ടുവന്നിരിക്കുകയാണെന്നും, ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 2000 കർഷകച്ചന്തകൾ പ്രവർത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ‘ഓണസമൃദ്ധി’ കർഷക ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനവും വിൽപ്പനയും കുടപ്പനക്കുന്ന് കൃഷിഭവനിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിഭവനുകൾ കേന്ദ്രീകരിച്ച് 1074 ചന്തകളും […]
Read more

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു. വ്യോമപാത അടച്ചതും വിമാന സർവീസുകൾ തടസ്സപ്പെട്ടതും കണക്കിലെടുത്ത് ഫെബ്രുവരി 28നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഈ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചത്. സന്ദർശന വിസകളും പെർമിറ്റുകളും സ്വയമേവ നീട്ടിനൽകുന്ന നടപടിയും, കുവൈത്തിന് പുറത്തുള്ളവരുടെ വിസകൾക്ക് അനുവദിച്ചിരുന്ന മൂന്ന് മാസത്തെ അധിക കാലാവധിയുമാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ പഴയ വിസ ചട്ടങ്ങൾ പൂർണമായും പുനഃസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. ആഗസ്റ്റ് […]
Read more

സൗദിയിലെ ജി.സി.സി വാഹന ഉടമകൾ ഇതറിഞ്ഞില്ലെങ്കിൽ പെടും

റിയാദ്: മറ്റു ജി.സി.സി രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനങ്ങൾ സൗദിയിൽ ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കി ടാക്സ് അതോറിറ്റിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും. പുതിയ നിയമപ്രകാരം ജി.സി.സി രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് 365 ദിവസത്തിനിടയിൽ പരമാവധി 90 ദിവസം മാത്രമേ സൗദിയിൽ തുടരാൻ അനുമതിയുള്ളൂ. നിലവിൽ രാജ്യത്തുള്ള ഇത്തരം വിദേശ വാഹനങ്ങളുടെ പദവി നിയമവിധേയമാക്കുന്നതിനായി അധികൃതർ 90 ദിവസത്തെ പ്രത്യേക ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. സൗദി പൗരന്മാർക്കും പ്രീമിയം ഇഖാമയിലുള്ളവർ ഉൾപ്പെടെയുള്ള പ്രവാസികൾക്കും ഈ […]
Read more

സൗദിയിലെ എട്ട് പ്രവിശ്യകളിൽ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും

റിയാദ്: സൗദിയിൽ 8 പ്രവിശ്യകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ജിസാൻ, അസീർ, അൽ ബഹ, മക്ക എന്നീ പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ കനത്ത മഴയും റിയാദ്, മക്ക, മദീന, നജ്റാൻ, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളിൽ നേരിയ മഴയുമുണ്ടാകും. അതേസമയം മറ്റു പ്രവിശ്യകളിൽ പൊടിക്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഹാഇൽ, തബൂക്ക്, അൽ ജൗഫ് എന്നീ പ്രവിശ്യകളിലാണ് പൊടിപടലങ്ങൾ ഉയർത്തുന്ന കാറ്റ് വീശാൻ സാധ്യത.
Read more

ഒമാനിൽ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മസ്കത്ത്: മൂന്നു പതിറ്റാണ്ടിലേറെയായി ഒമാനിൽ പ്രവാസിയായിരുന്ന മലപ്പുറം തിരൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തൃക്കണ്ടിയൂർ കൊരോത്തിൽ കുഞ്ഞി മുഹമ്മദിന്റെ മകൻ മുഹമ്മദ് ഇല്യാസ് ആണ് മരിച്ചത്. ബർക്കയിൽ ചെറുകിട ബിസിനസ് നടത്തിവരികയായിരുന്നു. മാതാവ്: കൗജു. ഭാര്യ: സമീറ. മസ്‌കത്ത് കെ.എം.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി മയ്യിത്ത് വെള്ളിയാഴ്ച വൈകിട്ട് ബർക്ക സൂക്കിന് സമീപത്തെ അൽ സജ്ജാലി ഖബർസ്ഥാനിൽ ഖബറടക്കി.
Read more

Recent News