Author: Arya

അടുത്ത വർഷം മുതൽ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിച്ചു തുടങ്ങുമെന്ന പ്രഖ്യാപനവുമായി സൗദി

റിയാദ്: അടുത്ത വർഷം മുതൽ സൗദി അറേബ്യയിൽ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിച്ചു തുടങ്ങുമെന്ന് ബയോമെഡിക്കൽ ഇൻഡസ്ട്രീസ് തദ്ദേശീയവൽക്കരണ ഗ്രൂപ്പ് ചെയർമാൻ ഡോ. ഖാലിദ് അൽ മൂസ അറിയിച്ചു. റിയാദിന് സമീപമുള്ള സുദൈർ ഇൻഡസ്ട്രി ആൻഡ് ബിസിനസ് സിറ്റിയിൽ 42,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ‘വാക്സിൻ ഇൻഡസ്ട്രി കമ്പനി’ നിർമിക്കുന്ന ഈ ഫാക്ടറിയുടെ ജോലികൾ 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഈ വാക്സിൻ ഫാക്ടറിയിലൂടെ രാജ്യത്തിന് ആവശ്യമായ അടിസ്ഥാന വാക്സിനുകളുടെ 80 ശതമാനവും സൗദിയിൽ തന്നെ […]
Read more

ഏരീസ് കൊല്ലം സെയിലേഴ്സിനെ തോൽപിച്ചത് 21 റൺസിന്

തിരുവനന്തപുരം: കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ തോല്പിച്ച് കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരം 21 റൺസിനായിരുന്നു കാലിക്കറ്റിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 15 ഓവറിൽ ആറ് വിക്കറ്റിന് 129 റൺസെടുത്ത് നിൽക്കെയാണ് മഴയെ തുട‍ർന്ന് കളി നി‍ർത്തിവച്ചത്. തുട‍ർന്ന് കാലിക്കറ്റിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കാലിക്കറ്റിന് വേണ്ടി അർദ്ധസെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലാണ് പ്ലെയർ […]
Read more

ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണം

ദുബായ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് 21 പേരുള്‍പ്പെടുന്ന മുന്‍ ക്യാപ്റ്റന്മാര്‍ കത്തയച്ചു. ഇന്ത്യയുടെ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് ഉള്‍പ്പെടെയുള്ളവര്‍ കത്തില്‍ ഉപ്പുവച്ചിട്ടുണ്ട്. ആരോഗ്യനില സംബന്ധിച്ച ആശങ്കകള്‍ക്കിടയിലും കോടതി ഉത്തരവിട്ട വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് കത്തയിച്ചിരിക്കുന്നത്. 73 കാരനായ മുന്‍ പാക് ക്യാപ്റ്റന്‍ മൂന്ന് വര്‍ഷത്തിലധികമായി തടവിലാണ്. ആറ് മാസം മുമ്പ് 14 മുന്‍ അന്താരാഷ്ട്ര ക്യാപ്റ്റന്മാര്‍ […]
Read more

ഇംഗ്ലണ്ട് ക്രിക്കറ്റിനെ നാണംകെടുത്തി പേസർ ബ്രൈഡൻ കാർസിന്‍റെ അറസ്റ്റ്; ഒപ്പം ബെൻ സ്റ്റോക്സും

ലണ്ടൻ: ഡെർബിയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ തർക്കത്തെ തുടർന്ന് ഇംഗ്ലണ്ട് പേസ് ബൗളർ ബ്രൈഡൻ കാർസിനെ പോലീസ് അറസ്റ്റ് ചെയ്തു. കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഡെർബിഷെയറിനെതിരെ ഡർഹാം നേടിയ തകർപ്പൻ വിജയത്തിന് ശേഷം ‘മോളി മലോൺസ് ഐറിഷ് ടവേൺ’ എന്ന നൈറ്റ് ക്ലബ്ബിൽ ആഘോഷിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കാര്‍സിന്‍റെ അറസ്റ്റിന് വഴിവെച്ചത്. സംഭവം നടക്കുമ്പോൾ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ഓൾറൗണ്ടർ മാത്യു പോട്സ് എന്നിവരും കാർസിനൊപ്പം സ്ഥലത്തുണ്ടായിരുന്നു. നൈറ്റ് ക്ലബ്ബിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് പോലീസ് കാർസിനെ വിലങ്ങ് […]
Read more

സിമ്രാനും ജയറാമും വീണ്ടും ഒന്നിക്കുന്നു; സംവിധാനം ‘രാക്ഷസി’ സംവിധായകൻ

കൊച്ചി : ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം സിമ്രാനും നടൻ ജയറാമും വീണ്ടും ഒന്നിക്കുന്നു. ‘രാക്ഷസി’, ‘കഴുവേത്തി മൂർക്കൻ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗൗതം രാജ് ആണ് സംവിധാനം. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് നടന്നു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മുമ്പ് കമൽ ഹാസൻ നായകനായ ‘പഞ്ചതന്ത്രം’ എന്ന സിനിമയിൽ ആണ് ജയറാമും സിമ്രാനും ഒന്നിച്ച് അഭിനയിച്ചത്. കൂടാതെ ഇരുവരും ജോഡിയായി അഭിനയിക്കുന്നത് ഇതാദ്യമായാണ്. ‘പഞ്ചതന്ത്ര’ത്തിന് ശേഷം സിമ്രാന്റെ കൂടെ വീണ്ടും […]
Read more

ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘കാലന്‍റെ തങ്കക്കുടം’ പാക്കപ്പായി‌

കൊച്ചി : ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് കാലൻ്റെ തങ്കക്കുടം. ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയായതായി അണിയറപ്രവർത്തകർ അറിയിച്ചു. ഓണാശംസകൾ അറിയിച്ചു കൊണ്ടുള്ള രസകരമായ പോസ്റ്ററിനൊപ്പമാണ് ഇക്കാര്യം ടീം അറിയിച്ചിരിക്കുന്നത്. ‘ഇവിടുത്തെ ആദ്യ റൗണ്ട് ജോലി പൂര്‍ത്തിയാക്കിയ ശേഷം കാലന്‍ കേരളം കാണാന്‍ ഇറങ്ങിയിട്ടുണ്ട്. സൂക്ഷിക്കുക.. ഉത്തരവാദിത്വത്തോടെ ഓണം ആഘോഷിക്കുക. അപ്പൊ എല്ലാവര്‍ക്കും ഹാപ്പി ഓണംട്ടാ’, എന്നാണ് പോസ്റ്റർ വാചകം. ചിത്രസംയോജകനായ നിധീഷ് കെ ടി ആർ ആണ് ഈ ചിത്രം […]
Read more

റോക്കിങ് സ്റ്റാർ യഷിനൊപ്പം ഗീതു മോഹൻദാസ്

ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ തിരുവോണത്തിന് തിയറ്ററുകളിൽ; ഗ്യാങ്സ്റ്റർ ലോകവും സങ്കീർണമായ ബന്ധങ്ങളും വമ്പൻ ആക്ഷനും നിറഞ്ഞ സിനിമാനുഭവവുമായി ഗീതു മോഹൻദാസ് എത്തുന്നു അധികാരത്തിനും അതിജീവനത്തിനുമിടയിൽ ബന്ധങ്ങളും പോരാട്ടങ്ങളും നിർണായകമാകുന്ന ഒരു ലോകത്തേക്ക് ‘ടോക്സിക്’ പ്രേക്ഷകരെ ക്ഷണിക്കുന്നു. മലയാള സിനിമയിൽ സ്വന്തമായൊരു ഇടം നേടിയ സംവിധായിക ഗീതു മോഹൻദാസ് റോക്കിങ് സ്റ്റാർ യഷിനെ നായകനാക്കി ഒരുക്കുന്ന, ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ഈ തിരുവോണത്തിന് […]
Read more

വ്യാജ രേഖയും വ്യാജ കണക്കും, തസ്തിക നിലനിര്‍ത്താന്‍ തട്ടിപ്പ് നടത്തിയത് കണ്ണൂരിലെ 16 സ്കൂളുകൾ

കണ്ണൂർ: തസ്തിക നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി എയ്ഡഡ് സ്കൂളുകള്‍. കണ്ണൂര്‍ ജില്ലയിലെ 16 സ്കൂളുകളില്‍ തട്ടിപ്പ് നടന്നതായാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ഇതോടെ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ട്. ക്ലാസ് ടീച്ചര്‍മാരും പ്രധാനാധ്യാപകരും കേസില്‍ പ്രതികളാകും. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍ ഉൾപ്പെടും. അഡ്മിഷന്‍ രജിസ്റ്ററിലും ഉച്ചഭക്ഷണ രജിസ്റ്ററിലും വ്യാജരേഖയുണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയയില്‍ പഠിക്കുന്ന കുട്ടികളുടെ പേര് പോലും സ്കൂള്‍ രജിസ്റ്ററില്‍ തിരുകി കയറ്റി യൂണിഫോമിന്‍റേയും പാഠപുസ്തകങ്ങളുടേയും കാര്യത്തില്‍ […]
Read more

മന്ത്രിസഭാ പുനഃസംഘടനയും പ്രത്യേക സമ്മേളന ചർച്ചകളും സജീവം

ഡൽഹി : പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്. സമ്മേളനത്തെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, സെപ്റ്റംബർ പകുതിയോടെ പുതിയ സിറ്റിംഗ് ഉണ്ടായേക്കുമെന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വനിത സംവരണ ബില്ലിൻ്റെ തുടർന്നുള്ള നിയമനിർമ്മാണ നടപടികളിൽ സർക്കാരിൻ്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉള്ളത്. സർക്കാരിന്‍റെ നീക്കം അറിഞ്ഞ ശേഷം തുടർ നടപടികൾ തീരുമാനിക്കാം എന്ന നിലപാടിലാണ് കോൺഗ്രസ്. ഇതോടൊപ്പം കേന്ദ്ര മന്ത്രിസഭാ വിപുലീകരണത്തെക്കുറിച്ചുള്ള ചർച്ചകളും […]
Read more

പ്രതിസന്ധിക്കിടെ ഇറാന് ലോട്ടറി! 10500 കോടി ഡോളറിന്‍റെ മൂല്യം, ഏറ്റവും ഉയർന്ന ഗുണനിവാരം

ടെഹ്റാൻ: അമേരിക്കൻ ഉപരോധം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി ആശങ്കകൾക്കിടെ വമ്പൻ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി ഇറാൻ. 10500 കോടി ഡോളറിന്റെ മൂല്യം വരുന്ന പ്രകൃതി വാതക ശേഖരമാണ് കണ്ടെത്തിയത്. ഏറ്റവും ഉയർന്ന ഗുണനിവാരത്തിലുള്ള പ്രകൃതിവാതകമാണിതെന്നാണ് ശേഖരമെന്ന് ഇറാൻ പെട്രോളിയം മന്ത്രി മൊഹ്സെൻ പക്നെജാദ് അറിയിച്ചു. 7.5 ട്രില്യൺ ക്യുബിക് അടിയാണ് മൊത്തം ശേഖരമുള്ളത്. പുതിയതായി കണ്ടെത്തിയ പ്രകൃതി വാതക നിക്ഷേപത്തിൽ 7.5 ട്രില്യൺ ക്യൂബിക് അടി പ്രകൃതി വാതകമുണ്ടെന്നാണ് കണക്കാക്കുന്നത്. നിലവിൽ ഇറാന്റെയും ലോകത്തെയും ഏറ്റവും […]
Read more

Recent News