മലപ്പുറത്ത് മൂന്ന് ജില്ല വരെ ആക്കേണ്ട സ്ഥിതിയെന്ന് പി എം എ സലാം
തിരുവനന്തപുരം : സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുന്നെന്ന് പി എം എ സലാം പറഞ്ഞു. കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും കുറവുള്ള പത്തനംതിട്ടയ്ക്കും ലഭിക്കുന്നത് ഒരേ സൗകര്യങ്ങളാണ്. മലപ്പുറം മാത്രമല്ല, ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളെയും വിഭജിക്കണം. ജനസംഖ്യ പരിഗണിക്കുകയാണെങ്കിൽ മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയാണെന്നും പിഎംഎ സലാം പറഞ്ഞു. മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു. […]
Read more

