Author: Arya

തൊഴിൽ നിയമലംഘനം; 27 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി

മസ്കത്ത്: ഒമാനിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കി തൊഴിൽ മന്ത്രാലയം. 3,792 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 856 സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. തുടർച്ചയായി നിയമം ലംഘിച്ച 27 സ്ഥാപനങ്ങൾക്കെതിരെയുള്ള കേസുകൾ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. നടപ്പിലാക്കിയ 3,792 പരിശോധനകളിൽ 2,936 സ്ഥാപനങ്ങൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നതായി കണ്ടെത്തി. ആദ്യഘട്ടത്തിൽ മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകിയ മന്ത്രാലയം, മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും നിയമലംഘനം നടത്തിയ 29 സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ചു. ഇതിൽ ഗുരുതര നിയമലംഘനം […]
Read more

‘അംഗീകൃത ഏജൻസികൾ വഴിയല്ലാതെ ഗാർഹിക തൊഴിലാളികളെ നിയമിക്കരുത്

ദുബൈ: അംഗീകാരമില്ലാത്ത ഏജൻസികൾ വഴിയോ വ്യക്തികൾ വഴിയോ ഗാർഹിക തൊഴിലാളികളെ നിയമിക്കരുതെന്ന് തൊഴിലുടമകൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. മന്ത്രാലയത്തിന്റെ ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഓഫീസുകൾ വഴി മാത്രം തൊഴിലാളികളെ നിയമിക്കാൻ മന്ത്രാലയം നിർദേശിച്ചു. നിയമവിരുദ്ധ ഏജൻസികളെ ആശ്രയിക്കുന്നത് സാമ്പത്തിക, സുരക്ഷാ, ആരോഗ്യ റിസ്കുകൾക്ക് വഴിവെക്കുമെന്നും നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. അംഗീകൃത ഓഫീസുകൾ വഴി നിയമനം നടത്തുമ്പോൾ ഔദ്യോഗിക നിരക്കുകൾ, പരിശീലനം ലഭിച്ച തൊഴിലാളികൾ, രണ്ട് വർഷത്തെ ഗ്യാരന്റി എന്നിവ മന്ത്രാലയം […]
Read more

2026 ഇ സ്പോർട്സ് ലോകകപ്പ്: സമാപന ചടങ്ങിൽ സൗദി കിരീടാവകാശിയും

റിയാദ്: പാരീസിൽ നടന്ന 2026 ഇ സ്പോർട്സ് ലോകകപ്പ് സമാപന ചടങ്ങിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പങ്കെടുത്തു. ഞായറാഴ്ചയായിരുന്നു സമാപനം. ഓൾ ഗെയിമേഴ്സ് ഗ്ലോബൽ ആണ് 2026 ലെ ഇ സ്പോർട്സ് ലോകകപ്പ് ക്ലബ് ചാമ്പ്യനായത്. 5,300 പോയിന്റുമായാണ് എജി.എഎൽ ഒന്നാമതെത്തിയത്. ടീമിന് 70 ലക്ഷം ഡോളർ സമ്മാനമായി ലഭിച്ചു. 7.5 കോടി ഡോളറിലധികമാണ് 2026ലെ ടൂർണമെന്റിന്റെ മൊത്തം സമ്മാനത്തുക. ഇ-സ്പോർട്സ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. […]
Read more

പാരീസിൽ ഫ്രഞ്ച്-സൗദി നിക്ഷേപ റൗണ്ട്ടേബിൾ യോഗം ഇന്ന്

റിയാദ്: ഫ്രഞ്ച്-സൗദി നിക്ഷേപ റൗണ്ട്ടേബിൾ യോഗം ഇന്ന് പാരീസിൽ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ഫ്രാൻസ് സന്ദർശനത്തോടനുബന്ധിച്ചാണ് യോഗം. ഇരുരാജ്യങ്ങളിലെയും പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരും മുതിർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും ഈ യോഗത്തിൽ പങ്കെടുക്കും. സൗദി നിക്ഷേപ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദിയിലെ പ്രത്യേക അവസരങ്ങളുമായും പദ്ധതികളുമായും ഫ്രഞ്ച് കമ്പനികളെ ബന്ധിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വിപണി പ്രവേശനം, വികസനം, പങ്കാളിത്തം, സാങ്കേതിക വിദ്യാ കൈമാറ്റം, പ്രാദേശിക ഉൽപ്പാദനം, കരാറുകൾ തുടങ്ങിയവയും ലക്ഷ്യമിടുന്നു.
Read more

വാടകവീട്ടിലേക്ക് മാറാൻ ആലോചിക്കുകയാണെന്ന് തൻവി

കൊച്ചി : സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവി സുധീർ ഷോഷിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. അമ്മൂമ്മയെ സംരക്ഷിക്കുക എന്ന ചുമതല താൻ ഏറ്റെടുത്തെന്ന് തൻവി പറഞ്ഞിരുന്നു. എന്നാൽ മകളുടെ ആരോഗ്യം പരിഗണിച്ച് തങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറുന്നത് ആലോചിക്കുകയാണെന്നും അമ്മൂമ്മയെ നോക്കാൻ പുതിയൊരാളെ ജോലിക്ക് വെയ്ക്കുകയുമാണെന്നാണ് തൻവി പുതിയ വീഡിയോയിൽ പറയുന്നത്. ”മൂന്ന് മാസം മാത്രം പ്രായമുള്ള മോൾക്ക് ശരീരമാകെ കടുത്ത അലർജിയും ഇൻഫെക്ഷനും വന്ന് വലിയ ബുദ്ധിമുട്ടിലാണ്. കൊതുകോ […]
Read more

അക്ഷയ് ഖന്നയുടെ ശുക്രാചാര്യരെ അവതരിപ്പിച്ച് ‘മഹാകാളി’ ഫസ്റ്റ് ഗ്ലിംപ്സ്

ചെന്നൈ : ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ മഹാകാളിയുടെ ആദ്യ ഗ്ലിമ്പ്സ് പുറത്ത്. ചിത്രത്തിലെ നിർണായക വേഷം ചെയ്യുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു മാസ് ഗ്ലിമ്പ്സ് ആണ് ഇപ്പൊൾ പുറത്ത് വിട്ടത്. ചിത്രം 2027, ജനുവരി 8 ന് ആഗോള റിലീസായി എത്തും. ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം […]
Read more

വമ്പൻ മുന്നേറ്റവുമായി രവി തേജ ചിത്രം ‘ഇരുമുടി’

ചെന്നൈ : രവി തേജയെ നായകനാക്കി ശിവ നിർവാണ ഒരുക്കുന്ന ‘ഇരുമുടി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിവസം തന്നെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമാണ് ഇരുമുടി. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. മൂന്ന് ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 80 കോടി നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിന് ‘ഇരുമുടി’ എന്ന ശക്തമായ പേര് നൽകിയിരിക്കുന്നത്. ടിക്കറ്റ് […]
Read more

ലോക്കലിൽ ട്രെയിനിന് പുറത്ത് തൂങ്ങി നിന്ന് സ്ത്രീകളുടെ യാത്ര

മുംബൈ: മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിൻ യാത്ര ഏറെ അപകടകരമായിട്ട് കാലമേറെയായി. നിരവധി യാത്രക്കാർക്ക് ദിവസവും അപകടം സംഭവിക്കുന്ന യാത്ര. ആ യാത്ര വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകുകയാണ്. തിങ്ങിനിറഞ്ഞ ലോക്കൽ ട്രെയിനിന്‍റെ വാതിലിന് പുറത്തായി നിരവധി സ്ത്രീകൾ പിടിച്ചുതൂങ്ങി അപകടകരമായി യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഓഗസ്റ്റ് 23 -ന് ‘പല്ലവി’ എന്ന എക്സ് ഉപയോക്താവ് ‘സ്ത്രീ ശക്തിക്ക് പ്രണാമം’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് […]
Read more

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുധീർ കല്ലെനെ സസ്‌പെൻഡ് ചെയ്യാത്തതിലാണ് ഹൈക്കോടതി വീണ്ടും രൂക്ഷ വിമർശനമുന്നയിച്ചത്. ഡിവൈഎസ്പി സുധീർ കല്ലൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണെന്നും സർവർക്കറിനെ കുറിച്ച് ചോദ്യം തയ്യാറാക്കിയ അധ്യാപകനെ അപ്പോൾ തന്നെ നിങ്ങൾ സസ്‌പെൻഡ് ചെയ്തു, തിരുവനന്തപുരം കോർപ്പറേഷനിൽ കത്ത് നൽകിയ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു, വിജിലൻസിൽ പരാതി നിൽക്കെ എഡിജിപിയെ ഡിജിപിയാക്കി. അജിത് കുമാറിനേയും ഉടൻ […]
Read more

സഹജീവികൾക്ക് കൈത്താങ്ങായ് പ്രവാസി

ദുബായ്: ഒരു ട്രാവൽ ഏജൻസി ജീവനക്കാരനിൽ നിന്ന് ദുബായിലും ഒമാനിലുമായി പടർന്ന് പന്തലിച്ച വലിയ ട്രാവൽ ഏജൻസി ശൃംഖലയുടെ ഉടമയായി മാറിയപ്പോഴും നിസഹായരായ മനുഷ്യരുടെ സങ്കടങ്ങളിൽ ആശ്വാസമാകാനാണ് ശ്രീകുമാർ കോർമത്തിന് ആഗ്രഹം. ദുബായിലെ മജാൻ ട്രാവൽസ്, മസ്‌കറ്റിലെ ദുബായ് ട്രാവൽസ് എന്നീ രണ്ട് ട്രാവൽ ശൃംഖലകളാണ് പശ്ചിമേഷ്യയിൽ ശ്രീകുമാർ കോർമത്തിനുള്ളത്. മസ്‌ക്കറ്റിലും ദുബായിലുമായി പതിനെട്ട് ബ്രാഞ്ചുകളുണ്ട്. രണ്ടായിരത്തിലാണ് മജാൻ ട്രാവൽസ് എന്ന പേരിൽ ട്രാവൽ ഏജൻസി തുടങ്ങിയത്. പിന്നീട് ദുബായ് ട്രാവൽസ് തുടങ്ങി. എയർലൈൻ ടിക്കറ്റ് ബുക്കിങ് […]
Read more

Recent News