Author: Arya

കിച്ചുവിന്റെ പോസ്റ്റിൽ പൊട്ടിത്തെറി

കൊല്ലം: കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസിനെതിരെ രേണു സുധി. കൊല്ലം സുധിയുടെ ഇളയ മകൻ ഋതുലിൻറെ പിറന്നാളിന് രാഹുൽ പങ്കുവച്ച പോസറ്റിനെ വിമർശിച്ചാണ് രേണു രംഗത്തെത്തിയത്. ഇപ്പോൾ നിന്റെ അടുത്ത് വരാൻ പറ്റുന്ന ഒരു സാഹചര്യത്തിലല്ല താനെന്നും ഒരിക്കൽ നിനക്കെല്ലാം മനസിലാകുമെന്നും പറഞ്ഞാണ് ഋതുലിന് രാഹുൽ പിറന്നാൾ ആശംസകൾ നേർന്നത്. റിതപ്പന് ഏഴ് വയസായതേയുള്ളുവെന്നും അവന് മലയാളം പോലും ശരിക്ക് വായിക്കാൻ അറിയില്ലെന്നും രേണു പറഞ്ഞു. വീട്ടിലേക്ക് വരാൻ പറ്റാത്ത സാഹചര്യമെന്താണെന്നും തന്നെ സൈബർ ബുള്ളിയിങ്ങിന് […]
Read more

ED ക്കെതിരെ ആഞ്ഞടിച്ച് MV ഗോവിന്ദൻ

തിരുവനന്തപുരം: കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബിജെപി സർക്കാർ ഇ.ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുകയാണ്. സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ ഇ.ഡിക്കും മാധ്യമങ്ങൾക്കും വേണ്ട. മാധ്യമങ്ങളുടെ തണലിലല്ല സിപിഎം വളർന്നതെന്നും അദ്ദേഹം പറഞ്ഞു. മുതലക്കുളത്ത് വെച്ച് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഈകാര്യങ്ങൾ പറഞ്ഞത്. ഇ.ഡിക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ലക്ഷ്യം പ്രഖ്യാപിച്ചാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ബിജെപിക്കെതിരേ പറയുന്ന മാധ്യമ പ്രവർത്തകരെ […]
Read more

ഇനി വെള്ളാപ്പള്ളിയോട് മമതയില്ല

തിരുവനന്തപുരം: പാർട്ടിക്കുനേരിട്ട പേരുദോഷം മാറ്റാൻ വെള്ളാപ്പള്ളി നടേശനെ നിശിതമായി തള്ളിപ്പറഞ്ഞ് രംഗത്തുവരാൻ സി.പി.എം. തിരഞ്ഞെടുപ്പിനുമുൻപ്‌ വർഗീയ പരാമർശം നടത്തിയ ഘട്ടത്തിൽപ്പോലും സി.പി.എമ്മും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളിയെ ചേർത്തുപിടിച്ചിരുന്നു. അത് പാർട്ടിക്ക് വലിയ പേരുദോഷമുണ്ടാക്കിയെന്നും തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണമായെന്നും സി.പി.എം. വിലയിരുത്തി . എന്നാൽ, വെള്ളാപ്പള്ളിക്കെതിരേ നിലപാടു സ്വീകരിക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഒരു അവസരവും സി.പി.എമ്മിന് ലഭിച്ചിരുന്നില്ല. അതാണ്, ഇപ്പോൾ എ.എൻ. ഷംസീറിനെ ലീഗുകാരനായി ചിത്രീകരിച്ചുകൊണ്ടുള്ള വെള്ളാപ്പള്ളിയുടെ പരാമർശത്തിലൂടെ കിട്ടിയത്. പിണറായിക്ക് ഒപ്പമെന്ന പ്രതീതിയുണ്ടാക്കുകയും പാർട്ടിക്കുള്ളിൽ […]
Read more

VD സർക്കാരിന്റെ നൂറാം ദിനം നാളെ

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റിട്ട് ചൊവ്വാഴ്ച നൂറുദിവസം പൂർത്തിയാകുന്നു. മേയ് 18-ന് സത്യപ്രതിജ്ഞ. അന്നുമുതൽ വാഗ്ദാനങ്ങൾ പാലിക്കാനുള്ള വഴിയൊരുക്കം. പിന്നാലെ, ഒട്ടുംകുറയാതെയുണ്ട് വിവാദങ്ങളും വിമർശനങ്ങളും. പിണറായി എങ്ങനെയായിരുന്നോ, അങ്ങനെയാവാതിരിക്കുകയാണ് തന്റെ രാഷ്ട്രീയവിജയമെന്ന് സതീശൻ നന്നായി തിരിച്ചറിയുന്നുണ്ട്. സെക്രട്ടേറിയറ്റിനുമുൻപിൽ ഉദ്യോഗാർഥികളുടെ സമരം നീണ്ടപ്പോൾ, ‘ഇനിയും ചർച്ച നടത്തും, ഞാൻതന്നെ കാണും’ എന്ന് മുഖ്യമന്ത്രി പറഞ്ഞതിനുപിന്നിൽ ഈ ബോധ്യമുണ്ട്. മന്ത്രിസഭാതീരുമാനം വിശദീകരിക്കാൻ പത്രസമ്മേളനം നടത്തുന്ന രീതിയും അദ്ദേഹം തിരിച്ചുകൊണ്ടുവന്നു. തൂഫാനു’മായി ഇറങ്ങിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നൂറുദിവസത്തെ സർക്കാരിന്റെ […]
Read more

സംസ്ഥാനത്ത് മഴ ശക്തമാകുന്നു

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത. ഇന്ന് ഏട്ട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കാസർഗോഡ്, കണ്ണൂർ, തൃശ്ശൂർ, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ട്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 […]
Read more

വിമർശകർക്ക് മറുപടിയുമായി ഗൗതം ഗംഭീർ

കൊളംബോ: ഇന്ത്യൻ ടെസ്റ്റ് ടീം തിരിച്ചടികൾ നേരിടുന്നുവെന്ന വിമർശനങ്ങളെ പൂർണമായും തള്ളി പരിശീലകൻ ഗൗതം ഗംഭീർ. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് തനിക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങൾക്കും സോഷ്യൽ മീഡിയ പ്രതികരണങ്ങൾക്കും ഗംഭീർ മറുപടി നൽകിയത്. ടീം നിലവിൽ ഒരു മാറ്റത്തിന്‍റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, തന്‍റെ പ്രധാന ശ്രദ്ധ കിരീടങ്ങള്‍ നേടുന്നതിൽ മാത്രമാണെന്നും ഗംഭീര്‍ വ്യക്തമാക്കി. പുറത്തുനിന്നുള്ള വിമർശനങ്ങളോ സോഷ്യൽ മീഡിയയിലെ ലൈക്കുകളോ വ്യൂസോ താൻ കാര്യമാക്കുന്നില്ലെന്ന് ഗംഭീർ തുറന്നടിച്ചു. ഐസിസി റാങ്കിംഗിനേക്കാൾ പ്രധാനം കിരീടങ്ങൾ […]
Read more

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ അഭിഭാഷകന് ഹൈക്കോടതിയുടെ നോട്ടീസ്. അഡ്വ. മാത്യൂസ് ജെ നെടുമ്പാറയ്ക്ക് ആണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി രജിസ്ട്രി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. സെപ്റ്റംബർ ഏഴിനകം സംഭവത്തിൽ വിശദീകരണം നൽകാൻ അഭിഭാഷകനോട് കോടതി നിർദേശിച്ചു. ഇനിയൊരു […]
Read more

ചിങ്ങത്തിലെ ആദ്യ ഞായർ എത്തി, ആറ് മണ്ഡപങ്ങളിലായി നടക്കുന്നത് 437 വിവാഹങ്ങൾ

ഗുരുവായൂർ: ആറ് മണ്ഡപങ്ങൾ, വിവാഹ ചടങ്ങ് നിർവഹിക്കാൻ കൂടുതൽ കോയ്മമാർ, സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായികല്യാണ ചടങ്ങും നടത്താൻ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതൽ പൊലീസും. ഇതിനകം 437 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർണം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് പുലർച്ചെ നാലുമണിമുതൽ വിവാഹങ്ങൾ ആരംഭിക്കും. അവസാനവട്ട ഒരുക്കങ്ങൾ പരിശോധിക്കാൻ ദേവസ്വം ഭരണസമിതി അംഗങ്ങളും ജീവനക്കാരും പൊലീസ്, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും ശനിയാഴ്ച യോഗം ചേർന്നിരുന്നു. ക്ഷേത്രപരിസരത്തും കിഴക്കേ നടയിലും വിവാഹ മണ്ഡപത്തിലും […]
Read more

മീൻ വാരാനെന്ന് പറഞ്ഞ് കൊണ്ടുപോയി, ഫൗസിയയെ ഭർത്താവ് കൊന്നത് കഴുത്ത് ഞെരിച്ച്

മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ (37) ആണ് ഭർത്താവായ ഹുസൈൻ്റെ ക്രൂരകൃത്യത്തിന് ഇരയായത്. രാത്രിയിൽ മീൻ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ വീട്ടിൽനിന്ന് കൊണ്ടുപോയ ഹുസൈൻ, കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തി. സംഭവത്തിന് പിന്നാലെ പ്രതി ഹുസൈനെ തിരൂർ പൊലീസ് ബസിൽനിന്ന് പിടികൂടി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ആണ് തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാത്രിയോടെ മൃതദേഹം കാണാതായ […]
Read more

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു; മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു കൊണ്ടുപോയ കേസിലെ പ്രതികളെ പൊലീസ് പിടികൂടി. പത്തനംതിട്ട കോട്ടമൻപാറ സീതത്തോട് സ്വദേശികളായ നന്ദു (19), അദ്വൈത് (19) എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയുമാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. ഓഗസ്റ്റ് 18ന് രാത്രി വള്ളക്കടവ് ജംഗ്ഷന് സമീപത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തിയ സംഘം തട്ടിപ്പറിക്കുകയായിരുന്നു. പിടിച്ചുപറിച്ച സ്വർണമാല പ്രതികൾ ചാലയിലെ ഒരു സ്വർണക്കടയിൽ വിൽക്കുകയും […]
Read more

Recent News