Author: Arya

കുവൈത്തിൽ പള്ളിക്ക് സമീപം യുവാവിന് കുത്തേറ്റു; വാക്കുതർക്കത്തിനിടെ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-റിഖ പ്രദേശത്ത് പള്ളിയിൽ നിന്ന് സന്ധ്യാ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന കുവൈത്തി പൗരനെ ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത അഞ്ച് അപരിചിതരായ അക്രമികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. സ്വദേശി പൗരനുമായി അക്രമികളിലൊരാൾ ആദ്യം വാക്കുതർക്കത്തിൽ ഏർപ്പെട്ടതാണ് സംഭവത്തിന്‍റെ തുടക്കം. തുടർന്ന് മറ്റുള്ളവർ ചേർന്ന് ഇയാളെ തടഞ്ഞുനിർത്തുകയും ദാരുണമായി മർദ്ദിച്ച ശേഷം കുത്തിപ്പരിക്കേൽപ്പിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. അക്രമികളെ മുൻപരിചയമില്ലെന്ന് ഇരയായ യുവാവ് പൊലീസിന് മൊഴി നൽകി. ഇരുകൈകൾക്കും കുത്തേറ്റ യുവാവിന്‍റെ വാരിയെല്ലിനും പൊട്ടലുണ്ട്. […]
Read more

ഭീമ ജ്വല്ലേഴ്സ് യു.എ.ഇയിൽ രണ്ട് പുതിയ ഷോറൂമുകൾ ഉദ്ഘാടനം ചെയ്തു

യു.എ.ഇ: ഭീമ ജ്വല്ലേഴ്സ് യു.എ.ഇയിൽ രണ്ട് പുതിയ ഷോറൂമുകൾ തുറന്നു. ദുബായ് അൽ ബർഷ, ഷാർജ മുവൈല എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലാണ് പുതിയ ഷോറൂമുകൾ. രണ്ട് സ്ഥലങ്ങളിലും ഹൈപ്പർമാർക്കറ്റിന്റെ രണ്ടാം നിലയിലാണ് ഷോറൂമുകൾ. പ്രീമിയം ആന്റീക് ജ്വല്ലറി, ഡയമണ്ട്, വളകൾ, പെൻഡന്റുകൾ, ജുംഖ, ആധുനിക ഡിസൈനുകൾ എന്നിവയാണ് കളക്ഷനിലുള്ളത്. ദിവസേന ധരിക്കാനുള്ള ആഭരണങ്ങൾ മുതൽ വ്യത്യസ്തമായ ആഭരണങ്ങൾ വരെയുണ്ട്. പരമ്പരാഗതമായ ഡിസൈനുകളും ഏറ്റവും പുതിയ ഫാഷനിലുള്ള ആഭരണങ്ങളും ലഭ്യമാണ്.
Read more

വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ എം.പി രംഗത്ത്. കേരളത്തിലെ എം.പിമാരെയും സംസ്ഥാന സർക്കാരിനെയും അറിയിക്കാതെയുള്ള ഈ അർദ്ധരാത്രിയിലെ നീക്കം കർണാടകയിലെ ബി.ജെ.പിയെ പ്രീണിപ്പിക്കാൻ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് ഡിവിഷൻ വിഭജിക്കില്ലെന്ന് റെയിൽവേ മന്ത്രി കേരളത്തിന് നൽകിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണിതെന്നും എം.പി വ്യക്തമാക്കി. മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കുന്നത് വഴി വരുമാനവും ഫണ്ടും കുറച്ച് ഈ ഡിവിഷനെ പൂർണ്ണമായും തകർക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും ശ്രീകണ്ഠൻ ആരോപിച്ചു. […]
Read more

ഇംഗ്ലണ്ടിന്റെ പരിശീലക സംഘത്തില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിച്ച് മൈക്ക് ഹസി

ലണ്ടന്‍: വരാനിരിക്കുന്ന ആഷസ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി ചേരുന്നതിനെക്കുറിച്ച് ആലോചിച്ച് ഓസ്ട്രേലിയന്‍ മുന്‍ ടെസ്റ്റ് താരം മൈക്ക് ഹസി. ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് കോച്ചായ സ്റ്റീഫന്‍ ഫ്‌ളെമിംഗ് ഹസിയുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിലെ ദീര്‍ഘകാലത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടമായ ആഷസ് പരമ്പരയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. ആഷസ് പരമ്പരയില്‍ ഇംഗ്ലീഷ് ടീമിനൊപ്പം ചേരുന്നതിനെക്കുറിച്ച് ഉടനടി ‘ഇല്ല’ എന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മൈക്ക് […]
Read more

വൻ കുതിപ്പുമായി പൃഥ്വിരാജിന്റെ ഖലീഫ, കളക്ഷൻ കണക്കുകള്‍ പുറത്ത്

കൊച്ചി : പൃഥ്വിരാജ് സുകുമാരൻ നായകനായി വേഷമിട്ട ഏറ്റവും പുതിയ ചിത്രം ഖലീഫ ഓഗസ്റ്റ് 20ന് തിയറ്ററുകളിൽ എത്തിയിരുന്നു. U/A 16+ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ഖലീഫയ്ക്ക് നൽകിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഖലീഫ ആഗോളതലത്തില്‍ ഇതുവരെ 20 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വൈശാഖിൻ്റെ സംവിധാനത്തിലെത്തുന്ന ‘ഖലീഫ’യുടെ തിരക്കഥ ജിനു എബ്രഹാമാണ് രചിച്ചത്. അദ്ദേഹം തന്നെയാണ് നി‍ർമ്മാതാവും. ജിനു ഇന്നോവേഷൻസിൻ്റെ ബാനറിലാണ് ചിത്രം നി‍ർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ […]
Read more

കിച്ചു സുധിയുടെ കുറിപ്പ് വൈറൽ

കൊല്ലം: ബിഗ് ബോസ് താരവും നടിയുമായ രേണു സുധിയുടെ മകൻ ഋതുലിന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊല്ലം സുധിയുടെ മൂത്ത മകൻ രാഹുൽ രാജ് എന്ന കിച്ചു പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. രേണു സുധിയും കിച്ചുവും തമ്മിലുളള ബന്ധം വഷളായ സാഹചര്യത്തിൽ കൂടിയാണ് പോസ്റ്റിലെ വാചകങ്ങൾ ശ്രദ്ധേയമാകുന്നത്. ഇപ്പോൾ റിഥപ്പന് കാര്യങ്ങളൊന്നും മനസ്സിലാകില്ലെങ്കിലും ഒരുനാൾ അതൊക്കെ മനസ്സിലാകുമെന്ന് കിച്ചു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. എന്തൊക്കെ സംഭവിച്ചാലും അനിയനൊപ്പം താൻ എക്കാലവും ഉണ്ടാകും എന്നും കിച്ചു കുറിക്കുന്നു. […]
Read more

കേരളം മെട്രോ’,പേരുമാറ്റം അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കൊച്ചി മെട്രോയുടെ പേരുമാറ്റത്തിനുള്ള നീക്കം വിവാദത്തിലേക്ക്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന് മാറ്റാൻ ശ്രമം നടക്കുന്നതായി വാർത്ത വന്നതോടെയാണ് വിവിധ മേഖലകളിൽനിന്ന് എതിർപ്പുയർന്നത്. സർക്കാരും അതൃപ്തി അറിയിച്ചതോടെ പേരുമാറ്റം പ്രതിസന്ധിയിലായി. പേരുമാറ്റം പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സർക്കാരിനോട് ആലോചിക്കാതെയാണ് കെ.എം.ആർ.എൽ. വാർത്ത നൽകിയത്. പേരുമാറ്റത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേരുമാറ്റത്തിന് അംഗീകാരംതേടി സംസ്ഥാനസർക്കാരിന് ശുപാർശ […]
Read more

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു

ഡൽഹി : ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ ഡൽഹി പൊലീസ് കേസെടുക്കും. മൊഴി രേഖപ്പെടുത്തിയതിനു ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് ആലോചിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പമാണ് രാഹുൽ ​ഗാന്ധി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത്. വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്തതിനെ തുടർന്നാണ് പാർലമെൻറ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിൻറെ ഓഫീസിലേക്ക് രാഹുൽ ഗാന്ധി നേരിട്ട് എത്തിയത്. ത്. […]
Read more

രാജ്യദ്രോഹിയായ പോക്കിരി മുഖ്യമന്ത്രി

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരിയാണെന്ന് ബി.ജെ.പി. മുൻ ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. വന്ദേമാതരം ഗാനത്തെ അപമാനിച്ച സോണിയ ഗാന്ധിക്കും സ്വാതന്ത്ര്യദിനത്തിൽ ഗാനമാലപിക്കാൻ തയ്യാറാവാത്ത കേരളം മുഖ്യമന്ത്രി വി.ഡി. സതീശനും രാജ്യം മാപ്പുനൽകില്ല. മുസ്‌ലിംലീഗും ജമാഅത്തെ ഇസ്‌ലാമിയുമാണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. ജെൻ-സി കുട്ടികൾ പറയുന്നതുപോലെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരിയാണ്. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്ത രാജ്യത്തെ ഒരേയൊരു മുഖ്യമന്ത്രി വി.ഡി. സതീശനാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ […]
Read more

ലേഡീസ് ഹോസ്റ്റലിൽ കയറി അതിക്രമം – പ്രതിയെ തിരയുന്നു

എറണാകുളം: എറണാകുളം വൈറ്റിലയിൽ തനിച്ച് താമസിക്കുന്നതോ കൂട്ടത്തോടെ സ്ത്രീകൾ മാത്രമായി താമസിക്കുന്നതോ ആയവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് നിങ്ങളുടെ രാത്രികൾ പലരും നിരാക്ഷിക്കുന്നുണ്ട് . അതിന് തെളിവാണ് ഞങ്ങൾ ഇപ്പോൾ കാണിക്കുന്ന CCTV ദൃശ്യം. ഇത് എറണാകുളം വൈറ്റില തൈക്കുടത്തെ ഒരു ലേഡീസ് ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം പുലവർച്ച മൂന്ന് മണിക്ക് നടന്ന സംഭവമാണ്. പെൺകുട്ടികൾ തനിച്ച് താമസിക്കുന്ന ഹോസ്റ്റലിൽ കയറി ഉറങ്ങി കിടന്ന പെൺകുട്ടികളെ ഉപദ്രവിച്ച ഞരമ്പ് രോ​ഗിയുടെ ദൃശ്യമാണ് ഇത്. മതിൽ ചാടികടന്ന് ഹോസ്റ്റലിന്റെ ഫസ്റ്റ് […]
Read more

Recent News