Author: Arya

കഴുത്തിൽ പെർഫ്യൂം സ്പ്രേ ചെയ്യുന്ന ശീലം നിർത്തണം

ഡൽഹി : പുറത്തിറങ്ങുംമുമ്പ് പെർഫ്യൂം ഉപയോഗിക്കുന്നത് ശീലമുള്ളവരുണ്ട്. കഴുത്തിൽ നേരിട്ട് സ്പ്രേ ചെയ്യുന്നവരും കുറവല്ല. എന്നാൽ ഈ ശീലം അത്ര നല്ലതല്ലെന്നു പറയുകയാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പാത്തോളജി ഡിപ്പാർട്ട്‌മെന്റിലെ പിഎച്ച്ഡി ഗവേഷകയായ അന കാനഡാസ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇതേക്കുറിച്ച് അന വ്യക്തമാക്കിയിരിക്കുന്നത്. സുഗന്ധദ്രവ്യങ്ങളിൽ സങ്കീർണ്ണമായ കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്നും ഇവ സ്ഥിരമായി കഴുത്തിൽ നേരിട്ട് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും അന പറഞ്ഞു. കഴുത്തിൽ പെർഫ്യൂം സ്പ്രേ ചെയ്യുന്നത് നിർത്തണമെന്നും ഡസൻ കണക്കിന് മുതൽ നൂറുകണക്കിന് രാസ മിശ്രിതങ്ങളടങ്ങിയവയാണ് […]
Read more

കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി കുന്നോത്തുപറമ്പിന് സ്വന്തം

തിരുവനന്തപുരം: കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ ഡിസ്പെൻസറി, ആയുർവേദ ഡിസ്പെൻസറി എന്നീ ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു ഗ്രാമപഞ്ചായത്ത് ഭരണസമിതി കെ.എസ്.ആർ.ടി.സിയുമായി കൈകോർത്തു നടപ്പിലാക്കുന്ന ഗ്രാമവണ്ടി സർവീസ് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പൊതുഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന സർക്കാർ ഗ്രാമപഞ്ചായത്തിന്റെ ആവശ്യപ്രകാരം ഗ്രാമവണ്ടി സർവീസ് അനുവദിച്ച് നൽകിയത്. ജില്ലയിലെ രണ്ടാമത്തെയും തലശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ആദ്യത്തെയും ഗ്രാമവണ്ടിയാണ് കുന്നത്തുപറമ്പിൽ സർവീസ് ആരംഭിച്ചത്. പരിപാടിയിൽ പി കെ […]
Read more

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കണ്ണൂർ ജില്ലയിൽ ‘സ്നേഹിത പോക്കറ്റ് കാർഡ്’ പദ്ധതി

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് അടിയന്തര ഘട്ടങ്ങളിൽ സുരക്ഷിതവും സമയബന്ധിതവുമായ സഹായം ലഭ്യമാക്കുന്നതിനായി കുടുംബശ്രീ ‘സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്’ കണ്ണൂരിന്റെ നേതൃത്വത്തിൽ ‘സ്നേഹിത പോക്കറ്റ് കാർഡ്’ പദ്ധതി ആരംഭിച്ചു. വിദ്യാലയങ്ങളിലും യാത്രകളിലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും, സഹായമെത്തിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ സേവനങ്ങൾ, സ്ത്രീ-ശിശു സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന ഹെൽപ്‌ലൈൻ നമ്പറുകൾ, മറ്റ് അടിയന്തര എമർജൻസി കോൺടാക്ട് നമ്പറുകൾ എന്നിവ പോക്കറ്റ് കാർഡിൽ സമഗ്രമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഏത് അടിയന്തര […]
Read more

പുഴാതി സ്കൂളിന്റെ സ്ഥലപരിമിതി; ഭൂമി ലഭിച്ചാൽ കെട്ടിടം നിർമ്മിക്കാമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്ഥലപരിമിതി നേരിടുന്ന പുഴാതി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കോർപ്പറേഷൻ നേതൃത്വത്തിൽ ഭൂമി കണ്ടെത്തി വാങ്ങി തന്നാൽ കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് നിർമ്മിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.കിഫ്ബിയിൽ 1.3 കോടി രൂപ ഉപയോഗിച്ച് സ്കൂളിൽ നിർമ്മിച്ച പുതിയ ഹൈസ്കൂൾ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശസ്ഥാപനങ്ങൾക്ക് സ്കൂളുകളുടെ അധികാരം കിട്ടിയശേഷം സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ നല്ല മാറ്റം ഉണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി.മാറുന്ന കാലത്തിനനുസരിച്ചുള്ള എല്ലാ ആധുനിക സൗകര്യങ്ങളും സർക്കാർ സ്കൂളുകളിൽ ഒരുക്കണം […]
Read more

ഇ-പോസ് മെഷീൻ തടസം: നടപടികൾക്ക് നിർദേശം നൽകി മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീൻ സംവിധാനത്തിലെ സാങ്കേതിക തടസങ്ങൾ പരിഹരിക്കാൻ ഹ്രസ്വ, ദീർഘകാല നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിർദേശം നൽകി. ഓണക്കാലത്ത് ഇ പോസ് മെഷീൻ തടസമില്ലാതെ പ്രവർത്തിക്കാൻ ജാഗ്രത വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജൂലൈ 20 നു ഇ പോസ് മെഷീൻ നെറ്റ്‌വർക്ക്‌ തകറാറിലായി റേഷൻ വിതരണം തടസപ്പെട്ടു കടകൾ അടച്ചിടേണ്ടിവന്ന സാഹചര്യത്തിലാണു മന്ത്രി യോഗം വിളിച്ചത്. ഭാവിയിൽ ഇത്തരം പരാതികൾ ഉണ്ടാകാതിരിക്കാൻ നടപടിവേണമെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു മന്ത്രി […]
Read more

പകൽസമയത്ത് ദുബൈയിലെത്തുന്നത് ലക്ഷക്കണക്കിന് പേർ

ദുബൈ: ദുബൈയിലെ ജനസംഖ്യയിൽ വൻ കുതിപ്പെന്ന് റിപ്പോർട്ട്. ഡിജിറ്റൽ ദുബൈ പുറത്തുവിട്ട കണക്ക് പ്രകാരം ദുബൈയിലെ ജനസംഖ്യ കഴിഞ്ഞവർഷം 45.8 ലക്ഷം പിന്നിട്ടു. മുൻ വർഷത്തേക്കാൾ 7.5 ശതമാനത്തിന്റെ വളർച്ചയാണ് ജനസംഖ്യയിലുണ്ടായത്. പ്രവാസികൾ ഉൾപ്പെടെയുള്ള കണക്കാണിത്. പകൽസമയത്ത് മറ്റിടങ്ങളിൽ നിന്ന് ജോലിക്കെത്തുന്നവരും സഞ്ചാരികളും ഉൾപ്പെടെ ദുബൈയിൽ 63 ലക്ഷം ജനങ്ങളുണ്ടാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2025 അവസാനത്തോടെയുള്ള ജനസംഖ്യാ കണക്കുകളാണ് ഡിജിറ്റൽ ദുബൈ പുറത്തുവിട്ടത്. ജനസംഖ്യയിൽ ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയത് കഴിഞ്ഞവർഷമാണ്. 2024 നേക്കാൾ ഏകദേശം 3,32,000 […]
Read more

ഹജ്ജ്; അടുത്ത വർഷം കേരളത്തിൽനിന്ന് പതിനൊന്നായിരത്തിലേറെ പേർ

റിയാദ്: അടുത്ത വർഷത്തെ ഹജ്ജിന് കേരളത്തിൽനിന്ന് പതിനൊന്നായിരത്തിലേറെ പേർക്ക് അവസരം ലഭിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി നടത്തിയ ഓൺലൈൻ നറുക്കെടുപ്പിലാണ് തീർഥാടകരെ തിരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്ന് രണ്ട് ലക്ഷത്തി ഇരുപതിനായിരം പേർക്കാണ് അവസരം. മുംബൈയിലുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിലായിരുന്നു ഇലക്ട്രോണിക് നറുക്കെടുപ്പ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 120875 പേർക്കാണ് അവസരം ലഭിച്ചത്. ഇതിൽ കേരളത്തിൽ നിന്നുള്ള 11148 പേരാണുള്ളത്. 24,230 പേരാണ് സംസ്ഥാനത്ത് നിന്ന് ആകെ അപേക്ഷിച്ചത്. ഇതിൽ 3234 പേർ 65 വയസ്സ് […]
Read more

ഷാർജയിൽ വേനൽക്കാല പരിപാടികളുമായി ഷുറൂഖ്

ഷാർജ : കുടുംബങ്ങൾക്കും സന്ദർശകർക്കുമായി വേനൽക്കാല പരിപാടികളുടെ പുതിയഘട്ടം പ്രഖ്യാപിച്ച് ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി . അൽ ഹിറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിൽ ഏഴ് ആഴ്ച നീണ്ടുനിൽക്കുന്ന ഫിറ്റ്‌നസ്, വെൽനസ് പ്രവർത്തനങ്ങൾ ഉൾപ്പെടെ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഷാർജയിലുടനീളം 50-ലേറെ വിനോദ പരിപാടികളാണ് ഷുറൂഖ് സംഘടിപ്പിക്കുന്നത്. യു.എ.ഇ. യുടെ ‘കുടുംബ വർഷം 2026’ പദ്ധതിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് ഏഴ് മുതൽ സെപ്റ്റംബർ 19 വരെ എല്ലാ വെള്ളിയാഴ്ചയും […]
Read more

ജങ്ക് ഫുഡ് ഒഴിവാക്കൽ അടുത്തവർഷം മുതൽ

അബുദാബി : എമിറേറ്റിലെ സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലുമെല്ലാം ജങ്ക് ഫുഡ് ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള തീരുമാനം അടുത്തവർഷം ജനുവരി ഒന്നുമുതൽ നടപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഹെൽത്തി ലിവിങ്, അബുദാബി രജിസ്‌ട്രേഷൻ അതോറിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഹൈപ്പർമാർക്കറ്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും പ്രവേശന കവാടങ്ങൾ, കാഷ് കൗണ്ടറുകൾ തുടങ്ങി പ്രധാന ഭാഗങ്ങളിൽനിന്ന് കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണപദാർഥങ്ങളും പാനീയങ്ങളും മാറ്റണം. ഓൺലൈൻ സൂപ്പർമാർക്കറ്റുകളുടെ ഹോംപേജുകൾ, സെർച്ച് റിസൾട്ടുകൾ, ചെക്ക്ഔട്ട് പേജുകൾ, പ്രൊമോഷണൽ […]
Read more

അൽഐൻ ഈന്തപ്പഴ മേള ഇന്ന് സമാപിക്കും

അൽഐൻ : അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അൽ ഐൻ അൽ സരൂജ് പാർക്കിൽ നടന്നുവരുന്ന പ്രഥമ അൽ ഐൻ ഈന്തപ്പഴമേള അൽ ഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. മേളയിലെ പ്രധാന പരിപാടികളും മത്സരങ്ങളും ശൈഖ് ഹസ്സ ബിൻ സായിദ് വീക്ഷിച്ചു. മികച്ച രീതിയിലുള്ള കർഷകരുടെ പങ്കാളിത്തവും ഈന്തപ്പഴങ്ങളുടെ ഗുണനിലവാരവും അദ്ദേഹം വിലയിരുത്തി. ഈന്തപ്പഴ-പഴവർഗ മത്സരങ്ങൾ, പാരമ്പര്യം വിളിച്ചോതുന്ന മാർക്കറ്റുകൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ, കുടുംബങ്ങളുടെ സ്റ്റാളുകൾ […]
Read more

Recent News