Author: Arya

ആലോചിക്കാതെ ഉടൻ തന്നെ യെസ് പറഞ്ഞ സിനിമ അതാണ്..തുറന്നുപറഞ്ഞ് ആർഷ ബൈജു

കൊച്ചി : ചുരുക്കം ചില സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ആർഷ ബൈജു. ആവറേജ് അമ്പിളി എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയയായ ആർഷ, അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിൽ പ്രധാനപ്പെട്ടൊരു വേഷം ചെയ്തിരുന്നു. പിന്നീട് രാമചന്ദ്ര ബോസ് ആന്റ് കോ, തുടരും എന്നീ ചിത്രങ്ങളിലെ ആർഷയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ‘പ്ലൂട്ടോ’ ആണ് ആർഷയുടെ ഏറ്റവും പുതിയ ചിത്രം. […]
Read more

പൃഥ്വി- വൈശാഖ് ചിത്രം ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ

കൊച്ചി : പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന വൈശാഖ് ചിത്രം ‘ഖലീഫ’ പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഓഗസ്റ്റ് 20നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലേതായി പുറത്തുവന്ന അസലായവളെ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടംനേടിയിരിക്കുകയാണ്. സിനിമയിലെ പൃഥ്വിരാജിന്റെ ലുക്കും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുകയാണ്. നാല്പതുകളിലും യുവത്വം പ്രസരിക്കുന്ന ചിത്രത്തിലെ ലൊക്കേഷൻ സ്റ്റില്ലുകൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വൻ ഹൈപ്പോടെ എത്തുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയിലാണ് ആരാധകർ. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ‘ഖലീഫ’ രണ്ട് ഭാഗങ്ങളായാണ് […]
Read more

നാട് മുങ്ങുമ്പോൾ VD ക്ക് വിരുന്ന്

തിരുവനന്തപുരം: സംസ്ഥാനം മഴക്കെടുതിയിൽ രൂക്ഷ പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ പൊന്നാനിയിൽ മുസ്ലീം ലീഗ് നേതാവിൻറെ വിരുന്നിൽ പങ്കെടുത്തതിൽ വിമർശനം. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിൽ വിഡി സതീശൻ ഉച്ചഭക്ഷണത്തിനെത്തിയതും സൽക്കാരത്തിൻറെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വലിയ വിമർശനം ഉയരുന്നത്. ഫൈസൽ ബാഫഖി തങ്ങൾ തന്നെയാണ് മുഖ്യമന്ത്രി വീട്ടിൽ എത്തിയതിന്റെ ദൃശ്യങ്ങൾ തൻറെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. വീഡിയോക്ക് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ […]
Read more

പാലായിൽ വെള്ളക്കെട്ട് തുടരുന്നു

പാലാ: മഴയ്ക്ക് ശമനമുണ്ടെങ്കിലും പാലാ നഗരത്തിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുന്നു. മുൻകാലങ്ങളിൽ പ്രളയജലം പെട്ടെന്ന് ഇറങ്ങിപ്പോകുമായിരുന്നുവെങ്കിൽ, ഇത്തവണ വെള്ളക്കെട്ട് ഒഴിയാതെ നിൽക്കുന്നത് വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. കടകളിൽ മുട്ടോളം വെള്ളം കയറുകയും സാധനങ്ങൾ മാറ്റിവെക്കേണ്ടി വരികയും ചെയ്തു. നഗരത്തിൽ വെള്ളമിറങ്ങാൻ വൈകുന്നത് കടകൾ തുറക്കുന്നതിനും ക്ലീനിംഗ് ജോലികൾ നടത്തുന്നതിനും തടസ്സമാകുന്നു. പ്രളയത്തിന് ശേഷം കടകൾ തുറന്നാലേ യഥാർത്ഥ നഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാകൂ എന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. തലേദിവസം ഉച്ചയോടെ മീനച്ചിലാറ്റിലെ ജലനിരപ്പ് 25 അടിയോളം ഉയർന്നിരുന്നു. […]
Read more

എട്ട് മരണം, ഏഴുപേരെ കാണാതായി

തിരുവനന്തപുരം : കനത്തമഴയെത്തുടർന്ന് സംസ്ഥാനത്ത് ഉരുൾപൊട്ടലും പ്രളയസമാനമായ വെള്ളപ്പൊക്കവും. മഴക്കെടുതിയിൽ എട്ടുപേർക്ക് ജീവൻ നഷ്ടമായി. ഏഴുപേരെ കാണാതായി. മലയോരമേഖലകളിൽ ഉരുൾപൊട്ടൽ ഭീതിപടർത്തി. പുഴകൾ കരകവിഞ്ഞു, താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഒട്ടേറെപ്പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്കുമാറ്റി. വ്യാപകകൃഷിനാശവും വസ്തുനാശവുമുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് തോരാമഴ ഏറെ നാശം വിതച്ചത്. ഉരുൾപൊട്ടിയും ഗതാഗതം തടസ്സപ്പെട്ടും മലയോരമേഖലകളും നദികൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളും ഒറ്റപ്പെട്ടതോടെ സംസ്ഥാനം രൂക്ഷമായ മഴക്കെടുതിയിലായി. കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞ്‌ പാലാ നഗരം വെള്ളത്തിൽ മുങ്ങി. എരുമേലി, മുണ്ടക്കയം, മണിമല […]
Read more

ജലനിരപ്പ് അപകടനില പിന്നിട്ടു

ഇടുക്കി : കനത്ത മഴയെത്തുടർന്ന് മൂവാറ്റുപുഴ ആറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് രാത്രി 11 മണിയോടെയുള്ള കണക്കുകൾ പ്രകാരം മൂവാറ്റുപുഴയാറിലെ ജലനിരപ്പ് 12.71 മീറ്ററിലെത്തി. ഇവിടെ 10.92 മീറ്ററാണ് മുന്നറിയിപ്പ് നിരപ്പെന്നും 11.93 മീറ്ററാണ് അപകടനിലയെന്നും അധികൃതർ വ്യക്തമാക്കി. തൊടുപുഴയാറിലും സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. 11.79 മീറ്റർ അപകടനിലയുള്ള ഇവിടെ നിലവിൽ 12.63 മീറ്റർ ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കാളിയാറിലെ ജലനിരപ്പും അപകടകരമായ രീതിയിൽ ഉയരുകയാണ്. നിലവിൽ 13.89 […]
Read more

9 ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും വിവിധ പരിശീലന സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ന് നടക്കേണ്ട സെറ്റ്, ഹയർ സെക്കൻഡറി തുല്യത പരീക്ഷകൾ മാറ്റി. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പരീക്ഷയും പിന്നീട് […]
Read more

അടുത്ത 3 മണിക്കൂറിനുള്ളിൽ ശക്തമായ മഴ

തിരുവനന്തപുരം : കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വെളുപ്പിനെ പുറത്തുവിട്ട അറിയിപ്പ് പ്രകാരം ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും മഴമൂലം വാഹനങ്ങളിലെ കാഴ്ച മങ്ങാനും സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായേക്കാമെന്ന് അധികൃതർ […]
Read more

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത

ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസവാർത്ത. ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്‌സലൻസിൽ നടന്ന കായികക്ഷമതാ പരിശോധന പേസര്‍ ജസ്പ്രീത ബുംറ വിജയകരമായി പൂര്‍ത്തിയാക്കി. നേരത്തെ പ്രഖ്യാപിച്ച 15 അംഗ ഇന്ത്യൻ ടീമിൽ ബുംറയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും, ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിക്കുന്നതിന് വിധേയമായിട്ടായിരിക്കും ടീമിലുള്‍പ്പെടുത്തുക എന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ബുംറയ്ക്ക് ലോർഡ്‌സിൽ നടന്ന അവസാന മത്സരത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ഓഗസ്റ്റ് 15-ന് ഗാലെയിലാണ് ശ്രീലങ്കക്കെതികായ ആദ്യ ടെസ്റ്റ്. […]
Read more

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ ചരിത്രനേട്ടം. ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്ര വെള്ളിയും യുവതാരം യഷ് വീർ സിംഗും വെങ്കലവും സ്വന്തമാക്കി. തകർപ്പൻ ഫോമിലുള്ള ശ്രീലങ്കൻ താരം റുമേഷ് പതിരഗെയ്ക്കാണ് ഈ ഇനത്തിൽ സ്വർണം. യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്തായിരുന്നെങ്കിലും, വലിയ വേദികളിൽ തളരാത്ത പ്രകടനം പുറത്തെടുക്കുന്ന പതിവ് തെറ്റിക്കാതെയാണ് നീരജ് ചോപ്ര വെള്ളി മെഡലിലേക്ക് എറിഞ്ഞിട്ടത്. തന്‍റെ രണ്ടാമത്തെ ശ്രമത്തിൽ സീസണിലെ മികച്ച പ്രകടനമായ 85.83 മീറ്റർ ദൂരം […]
Read more

Recent News