Author: Arya

ജിദ്ദയിൽ വൻ തോതിൽ കേടായ ഭക്ഷണവും ഇറച്ചിയും പിടിച്ചെടുത്ത് നശിപ്പിച്ചു

ജിദ്ദ: ജിദ്ദ മുൻസിപ്പാലിറ്റി നടത്തിയ സംയുക്ത പരിശോധനയിൽ ആരോഗ്യത്തിന് ഹാനികരമായ 4.5 ടണ്ണിലധികം ഭക്ഷ്യവസ്തുക്കളും മാംസവും പിടിച്ചെടുത്തു നശിപ്പിച്ചു. ഫൈസലിയയിലെ റെസിഡൻഷ്യൽ ഏരിയ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന അഞ്ച് കേന്ദ്രങ്ങൾ അധികൃതർ കണ്ടെത്തി പൂട്ടിയത്. താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആവശ്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോ ലൈസൻസോ ഇല്ലാതെ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റുകൾ, കിച്ചണുകൾ, ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങൾ, ഗ്രോസറികൾ, ബാർബർ ഷോപ്പുകൾ എന്നിവയാണ് പരിശോധനയിൽ പിടികൂടിയത്. ഈ നിയമവിരുദ്ധ സ്ഥാപനങ്ങളിലെ ഉപകരണങ്ങൾ അധികൃതർ കണ്ടുകെട്ടുകയും, നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ […]
Read more

ദുബൈയിൽ പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നു

ദുബൈ: ദുബൈയിൽ നാല് പുതിയ റൂട്ടുകളിൽ കൂടി ബസ് സർവീസ് ആരംഭിക്കുന്നു. ഇതിൽ മൂന്നെണ്ണവും ഇന്റർനാഷണൽ സിറ്റിയേയും സിലിക്കൺ ഒയാസിസിനേയും ബന്ധിപ്പിക്കുന്നതാണ്. ഈ മാസം 17 മുതലാണ് പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കുക. ഇതോടൊപ്പം 13 ബസ് റൂട്ടുകൾ പരിഷ്കരിക്കുമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി.
Read more

ഖത്തീഫിൽ 90 കോടി റിയാലിന്റെ വൻ വികസന പദ്ധതികൾക്ക് തുടക്കമായി

ദമ്മാം: സൗദിയിലെ ഖത്തീഫ് ഗവർണറേറ്റിൽ 90 കോടി റിയാലിലധികം ചെലവ് വരുന്ന വിപുലമായ വികസന, നിക്ഷേപ പദ്ധതികൾക്ക് തുടക്കമായി. കിഴക്കൻ പ്രവിശ്യാ ഗവർണർ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്. നഗരസഭാ സേവനങ്ങൾ മെച്ചപ്പെടുത്തുക, അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക, റോഡ് ശൃംഖലകളുടെ കാര്യക്ഷമത വർധിപ്പിക്കുക, ഹരിത പ്രദേശങ്ങൾ വ്യാപിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, പ്രദേശവാസികളുടെയും സന്ദർശകരുടെയും ജീവിതനിലവാരം ഉയർത്താനും സാമ്പത്തിക വിനോദസഞ്ചാര മേഖലകൾക്ക് […]
Read more

ഹൂതികളുടെ ആക്രമണം; സൗദിയിൽ നിർത്തിവെച്ച വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

റിയാദ്: സൗദിയിലേക്ക് ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തോടെ നിർത്തി വെച്ചിരുന്ന വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. ഇന്നലെ അബഹ, ജിസാൻ വിമാനത്താവളങ്ങളിലെ വിവിധ വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയിരുന്നു. ഹൂതി നിയന്ത്രണത്തിലുള്ള സൻആയിലെ വിമാനത്താവളത്തിൽ സൗദി പിന്തുണയുള്ള യമൻ സൈന്യം ആക്രമണം നടത്തിയതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. ഇന്നലെ രാത്രിയോടെയാണ് യമൻ അതിർത്തിയോട് ചേർന്നുള്ള സൗദിയിലെ പ്രവിശ്യകളിലേക്ക് ഹൂതികൾ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈൽ പ്രതിരോധിച്ചെങ്കിലും പല ഭാഗത്തും ഇവയുടെ ഭാഗങ്ങൾ പതിച്ചു. അബഹ വിമാനത്താവളം ലക്ഷ്യം […]
Read more

അന്താരാഷ്ട്ര ട്രൈയിനര്‍മാര്‍ക്ക് പുതിയ പരിശീലന വിസ അവതരിപ്പിച്ച് സൗദി

ദമ്മാം: അന്താരാഷ്ട്ര ട്രൈയിനര്‍മാര്‍ക്ക് പുതിയ പരിശീലന വിസ പദ്ധതി അവതരിപ്പിച്ച് സൗദി അറേബ്യ. ലോകോത്തര പ്രതിഭകളായ പരിശീലകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. സൗദി മന്ത്രി സഭ പദ്ധതിക്ക് അംഗീകാരം നല്‍കി. കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രി സഭ കൗണ്‍സിലാണ് പുതിയ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. സംസ്ഥാന റവന്യൂ സംവിധാനത്തിനും കൗണ്‍സില്‍ അംഗീകാരം നൽകി. കനേഡിയന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനവും ഒപ്പുവെച്ച ഉഭയകക്ഷി കരാറുകളെ കുറിച്ചും കിരീടവകാശി കൗണ്‍സില്‍ […]
Read more

നോക്കിയും കണ്ടും ഷെയർ ചെയ്താൽ മതി; വ്യാജ വാർത്തകൾക്കെതിരെ സൗദിയിൽ മുന്നറിയിപ്പ്

ജിദ്ദ; അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം. വ്യാജ വാർത്തകൾ ആശയക്കുഴപ്പവും സുരക്ഷാ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. ഔദ്യോഗിക വാർത്താ ചാനലുകളിലൂടെ പുറത്തുവരുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഔദ്യോഗിക വാർത്താ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ഔദ്യോഗിക സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ, സൗദി പ്രസ് ഏജൻസി എന്നിവയിലൂടെ പുറത്തുവരുന്ന വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും അധികൃതർ നിർദേശിച്ചു. കൃത്യതയില്ലാത്ത വിവരങ്ങളും […]
Read more

ഹാജിമാരുടെ താമസകേന്ദ്രങ്ങൾക്ക് കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തി ടൂറിസം മന്ത്രാലയം

ജിദ്ദ: ഹജ്ജ് സീസണിൽ ഹാജിമാരുടെ താമസകേന്ദ്രങ്ങൾക്ക് കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തി സൗദി ടൂറിസം മന്ത്രാലയം. ശുചിത്വം, സുരക്ഷ, തിരക്ക് നിയന്ത്രണം എന്നിവ പരിഗണിച്ചാണ് നിയന്ത്രണങ്ങൾ. നിയമലംഘനം നടത്തുന്നവർക്ക് പിഴയടക്കമുള്ള ശിക്ഷാനടപടികൾ നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. ഹജ്ജ് തീർഥാടകർക്കായുള്ള താമസകേന്ദ്രങ്ങൾക്കാണ് പുതിയ നിയന്ത്രണങ്ങൾ. ബഹുനില കെട്ടിടങ്ങളിൽ ലിഫ്റ്റ്, ഭിന്നശേഷിക്കാർക്ക് റാംപ് എന്നിവ നിർബന്ധമാണ്. എല്ലാ മുറികളിലും എസി, ഇന്റർനെറ്റ്, കുടിവെള്ളം എന്നിവ ലഭ്യമാക്കണം. തിരക്കേറിയ സമയങ്ങളിൽ നിയന്ത്രിക്കാൻ പ്രത്യേക പ്ലാൻ, ഹറമിലേക്കുള്ള ഗതാഗത മാർഗങ്ങൾ എന്നിവ തയ്യാറാക്കണം. 24 […]
Read more

സൗദിയിൽ സ്വർണ ഖനി കണ്ടെത്തി

റിയാദ്: സൗദിയിൽ നിറയെ സ്വർണമുള്ള ഒരു പുരാതന ഗ്രാമം ഭൂമിക്ക് താഴെ കണ്ടെത്തി. റിയാദിലെ അൽ ദവാദ്മി ഗവർണറേറ്റിലുള്ള പുരാവസ്തു കേന്ദ്രത്തിൽ നടന്ന നാലാംഘട്ട ഖനനത്തിലാണ് കണ്ടെത്തൽ. പുരാതന സ്വർണ ഖനികളിലൊന്നാണ് ഇതെന്നാണ് വിലയിരുത്തൽ. ആദ്യകാല ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രത്തിലേക്കും ഇത് വെളിച്ചം വീശുന്നു. മേഖലയിലെ ഏറ്റവും പഴക്കമേറിയ സ്വർണ ഖനികളിലൊന്നാണിതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സ്വർണ ഖനി ഉൾപ്പടെ ആദ്യകാല ഇസ്‌ലാമിക കാലഘട്ടത്തിലേതെന്ന് കരുതുന്ന മുഴുവൻ ഗ്രാമത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഗ്രാമത്തിൽ പള്ളി, ചന്ത, വിവിധ തൊഴിൽശാലകൾ […]
Read more

യജമാനന്‍റെ മരണത്തിന് പിന്നാലെ വിശ്വസ്തനായ വളർത്തുനായയും ചത്തു; ഇവർക്കും ഒരുമിച്ച് വിലാപയാത്ര

മനുഷ്യനും വളർത്തുമൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ആഴം തെളിയിക്കുന്ന ഹൃദയഭേദക സംഭവമാണ് മധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. 67 -കാരനായ പ്രദീപ് ജെയിന്‍റെ അന്ത്യയാത്ര ആരംഭിച്ച് നിമിഷങ്ങൾക്കകം, 15 വർഷമായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വളർത്തുനായ ‘ഡുഗ്ഗു’യും മരണത്തിന് കീഴടങ്ങി. സംഭവത്തിന്‍റെ വാർത്ത സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് വികാരഭരിതമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. അസുഖത്തെ തുടർന്ന് ഭോപ്പാലിലെ എയിംസിൽ ചികിത്സയിലായിരുന്ന പ്രദീപ് ജെയിൻ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ മൃതദേഹം ഞായറാഴ്ച വൈകിട്ടാണ് ബേതുലിലെ വീട്ടിലെത്തിച്ചത്. മൃതദേഹം വീട്ടിലെത്തിയത് […]
Read more

തെരുവ് പശുക്കൾക്ക് സൊമാറ്റോയിൽ ചപ്പാത്തി ഓർഡർ ചെയ്ത് യുവതി, അതുക്കും മേലെ ഡെലിവറി ഏജന്‍റിന്‍റെ കരുതൽ

സമൂഹ മാധ്യമങ്ങളിൽ ഏറെ അഭിനന്ദനം ഏറ്റുവാങ്ങിയൊരു വീഡിയോയെ കുറിച്ചാണ്. അങ്ങേയറ്റം മനുഷ്യത്വവും കരുണയും ചേർന്നതെന്നായിരുന്നു വീഡിയോയ്ക്ക് വന്ന അഭിനന്ദനം. അതേസമയം പരിഹാസത്തിനും കുറവില്ലായിരുന്നു. ദിവസവും ക്ഷേത്രത്തിന് സമീപത്ത് എത്തുന്ന മൂന്ന് തെരുവ് പശുക്കൾക്ക് ഭക്ഷണം നൽകാനായി ഒരു യുവതി കണ്ടെത്തിയ മാർഗത്തെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. അവയുടെ വിശപ്പ് അടക്കുന്നതിനായി എന്നും ചപ്പാത്തി എത്തിക്കുന്നതിന് യുവതി ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ വഴി ചപ്പാത്തി ഓർഡർ ചെയ്യുകയും, അത് പശുക്കൾക്ക് നൽകണമെന്ന് ഡെലിവറി ഏജന്‍റിനോട് അഭ്യർഥിക്കുകയും ചെയ്തു. ഡെലിവറി […]
Read more

Recent News